ബുറൈദ: സഞ്ചരിച്ച വാഹനവും ഒട്ടകവുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റമലയാളി യുവാവ് സൗദിയിലെ ഹായി-ല്‍ കിംഗ് ഖാലിദ് ആശുപത്രി അതൃാഹിത വിഭാഗത്തില്‍ കഴിയുന്നു. മലപ്പുറം ചട്ടിപറമ്പ് ഈസ്റ്റ് കോട്ടൂര്‍ മുഴിയന്‍ വീട്ടില്‍ ഹംസ - ആസിയ ദമ്പതികളുടെ മകന്‍ സമദ്(38) ആണ് ഹായിലിന് സമീപം മേഹ്ക എന്ന സ്ഥലത്ത് വെച്ച് അപകടത്തില്‍പെട്ടത്. ജോലിയാവശൃാര്‍ത്ഥം മേഹ്ക്കയില്‍ പോയി തിരിച്ചുവരവെ പെടുന്നനെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒട്ടകവുമായി ഇവര്‍ സഞ്ചരിച്ച വാഹനം കൂട്ടിയിടിക്കുകയായിരുന്നു. രാത്രി പത്ത് മണിക്ക് ശേഷമായിരുന്നു അതൃാഹിതം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. അപകടഘട്ടം ഇനിയും തരണം ചെയ്തിട്ടില്ല. കഴിഞ്ഞ പത്ത്‌വര്‍ഷമായി സമദ് ഹായില്‍ ജോലിചെല്ലുന്നു. പത്ത് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാരൃയും മുന്ന് മക്കളുമുണ്ട്.
ജാഫറലി പാലക്കോട്,