Sunday, December 4, 2011

ഹുറൂബുകാരുടെ പാസ്‌പോര്‍ട്ട് അഞ്ചുവര്‍ഷമെങ്കിലും എംബസി സൂക്ഷിക്കണമെന്നാവശൃം.


ജിദ്ദ: ഹുറുബാക്കിയവരുടെ പാസ്‌പോര്‍ട്ടുകള്‍ ഇന്തൃന്‍ എംബസിയി ഒരു വര്‍ഷം മാത്രം സൂക്ഷിക്കുന്നതിന് പകരം കുറഞ്ഞത് അഞ്ച് വര്‍ഷംവരേയെങ്കിലും സുക്ഷിക്കുന്നത് നന്നായിരിക്കുമെന്നും അതിനുള്ള സംവിധാനം ഒരുക്കണമെന്നും സൗദിയിലെ പൊതു പ്രവര്‍ത്തകരില്‍ അഭിപ്രായമുയരുന്നു. ഇങ്ങിനെ കൂടുതല്‍ കാലം ഹുറുബുകാരുടെ പാസ്‌പോര്‍ട്ടുകള്‍ സൂക്ഷിക്കപ്പെടുന്നത് ഹുറുബിന്റെ കെണിയില്‍ അകപ്പെടുുന്ന ഇന്തൃക്കാര്‍ക്ക് ജന്‍മ നാട്ടിലേക്ക് തിരിച്ചുപോകുവാന്‍ സ്‌പോണ്‍സറുമായുള്ള അവരുടെ പ്രശ്‌നം പരിഹരിക്കാനും  ഒത്തുതീര്‍പ്പിലെത്താനും കൂടുതല്‍ സമയം വേണ്ടിവന്നാലും ഒരിജിനല്‍ പാസ്‌പോര്‍ട്ട് നഷ്ട്ടപ്പെടാതിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു..
തൊഴില്‍തേടി സൗദിയിലെത്തുന്ന ഇന്തൃക്കാരില്‍ നിരവധിപേര്‍ സ്‌പോണ്‍സറില്‍നിന്നും ഒളിച്ചോടിപ്പോകാറുണ്ട്. വിവിധ കാരണങ്ങളാലാണ് ഇത്തരം ഒളിച്ചോട്ടം നടക്കാറുള്ളത്. എഗ്രിമെന്റ് വിസയിലെത്തിയവരാണ് അധികവും ഒളിച്ചോടപ്പെടുന്നവര്‍. ശമ്പളം തീരേ ലഭിക്കാതിരിക്കുകയൊ റിക്രൂട്ട്‌മെന്റ് സമയത്ത് പറഞ്ഞ ജോലിയും ശമ്പളവും ലഭിക്കാതിരിക്കുകയൊ ചെയ്യുക, ഇനിനെല്ലാമുപരി തൊഴിലുടമയുടെ മറ്റ് തരത്തിലുള്ള പീഡനം എന്നിവയാണ് തൊഴില്‍ ദാദാവില്‍നിന്നും തൊിലാളി ചാടിപ്പോകാന്‍ കാരണം.
പീഡനം സഹിക്കാതെയാകുമ്പോള്‍ യാതൊരു മാര്‍ഗവും ഇല്ലാതെ വരുമ്പോഴാണ് തൊഴിലാളി സ്‌പോണ്‍സറെ വിട്ട് ഓടിപ്പൊവുകയും മറ്റിടങ്ങളില്‍ തൊഴിലെടുക്കാന്‍ പിര്‍ബന്ധിതനാവുകയും ചെയ്യുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ വിദേശത്ത് പാര്‍ക്കുന്ന തൊഴിലാളിക്ക് ഞാന്‍ ഏത് രാജൃക്കാരനാണ് എന്ന് തെളിയിക്കാനുള്ള ആകെയുള്ള രേഖയും സ്വന്തം നാടുകളിലേക്ക് തിരിച്ച് പോവാനുള്ള രേഖയുമായ പാസ്‌പോര്‍ട്ട് പോലും ഇല്ലാതെയാണ് സ്‌പോണ്‍സറെ വിട്ട് ഓടിപോവകുറുള്ളത്. കാരണം സൗദി അറേബൃയില്‍ ഒരു തൊഴിലാളി എത്തിയാല്‍ പാസ്‌പോര്‍ട്ട് സൂക്ഷിപ്പുകാരന്‍ സ്‌പോണ്‍സറായിരിക്കും. തൊഴിലാളി നാട്ടിലേക്ക് തിരിച്ചുപോകുന്ന സമയത്ത് മാത്രമായിരിക്കും നാട്ടിക്കേ് തിരിച്ചുപോകാനുള്ള വിസപതിച്ച പാസ്‌പോര്‍ട്ട് തിരികെ ലഭിക്കുക.
വിസാ കച്ചവടത്തിന്റെ ഭാഗമായി ഫ്രീ വിസ എന്ന ഓമനപ്പേരില്‍ സൗദിയില്‍ എത്തപ്പെട്ടവരില്‍ പലരും ഈ അടുത്ത കാലത്തായി ഹുറുബാക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തരക്കാര്‍ തൊഴില്‍ തേടി എത്തിയ സ്‌പോണ്‍സുടെ അനുവാദത്തോടെതന്നെ സ്‌പോണ്‍സറെ വിട്ട് മറ്റിടങ്ങളില്‍ ജോലിചെയ്യുന്നവരായിരിക്കും. ഒന്നോ രണ്ടോ വര്‍ഷത്തിലൊരിക്കല്‍ വിസ പുതുക്കാന്‍ സ്‌പോണ്‍സറെ സമീപിക്കുമ്പോഴായിരിക്കും ഇവരെ സ്‌പോണ്‍സര്‍ ചാടിപ്പോയ(ഹുറൂബ്)വരുടെ പട്ടികയില്‍ പെടുത്തിയ കാരൃം അറിയുന്നത്. തങ്ങുളടെ പേരില്‍ കൂടുതല്‍ വിസ ഇഷൃൂ ചെയ്യപ്പെട്ടതിന്റെ പേരില്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണം നേരിടുന്നതിന്റെ ഭാഗമായിട്ടായിരിക്കും പല സ്‌പോണ്‍സര്‍മാരും തങ്ങളുടെ കീഴിലുള്ള വിദേശ തൊഴിലാളികളുടെ എണ്ണം ചുരുക്കുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ ചാടിപ്പോയതായി പരാതിപ്പെട്ട് സൗദി പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് ഹുറുബാക്കി ഏല്‍പിക്കുന്നത്. ഇങ്ങിനെ ഏല്‍പ്പിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ നടപടി ക്രമങ്ങള്‍ക്ക് ശേഷം അതാത് എംബസികളെ ഏല്‍പ്പിക്കലാണ് പതിവ്. ഇത്തരം പാസ്‌പോര്‍ട്ടുകള്‍ സ്ഥല സൗകരൃത്തിന്റെ കാരൃം പറഞ്ഞ്  എംബസി ഒരുവര്‍ഷത്തിന് ശേഷം  നശിപ്പിച്ചുകളയുകയാണ് പതിവ്. 
ഇന്നാല്‍ ഇതിനിടയില്‍ തൊഴിലാളിയും തൊഴില്‍ ദാദാവും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയാല്‍ ഹുറുബ് നീക്കം ചെയ്ത് സൗദിയില്‍നിന്നും സ്വദേശത്തേക്ക് യാത്ര ചെയ്യാന്‍ സാഹചരൃമുണ്ടായാല്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ ്‌റെ പ്രയാസം നേരിടേണ്ടി വരും. ഒരിജിനല്‍ പാസ്‌പോര്‍ട്ട് ഇല്ലാത്ത സാഹചരൃത്തില്‍ എംബസിയില്‍നിന്നും ലഭിക്കുന്ന ഇ.സി എന്ന പേരിലറിയപ്പെടുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുമായി തൊഴിലാളിക്ക് തങ്ങളുടെ രാജൃത്തേക്ക് തിരിച്ച് പോകാം. അത്തരം സാഹചരൃത്തിലും സ്‌പോണ്‍സറില്‍നിന്നും കണ്‍സന്റ് ലറ്റര്‍ അനിവാരൃമാണ്. അത്തരം കണ്‍സന്റ് ലെറ്റര്‍ സ്‌പോണ്‍സറില്‍നിന്നും സമ്പാദിക്കുക എളുപ്പവുമല്ല. 
പരമാവധി അഞ്ച് വര്‍ഷക്കാലമെങ്കിലും ഹുറൂബാക്കി സൗദി പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ ഇന്തൃന്‍ എംബസിയില്‍ സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് സൗദിയിലെ പൊതു പ്രവര്‍ത്തകര്‍ ആവശൃപ്പെടുന്നത്. ഹുറുബുകാരുടെ പാസ്‌പോര്‍ട്ട് കുറഞ്ഞത് അഞ്ച് വര്‍ഷംവരേയെങ്കിലും എംബസിയില്‍ സൂക്ഷിക്കാന്‍ സന്നദ്ധനാകണമെന്ന്ഇത് സംബന്ധമായി സൗദിയിലെ പ്രമുഖ സംഘടനയായ ഫൊക്കാസ പ്രതിനിധികളായ ആര്‍ മുരളീധരന്‍, മാല മൊഹ്‌യുദ്ദീന്‍, ലത്തീഫ് തെച്ചി, മുജിബ് കായംകുളം തുടങ്ങിയവര്‍ റിയാദ് ഇന്തൃന്‍ എംബസിയിലെ പാസ്‌പോര്‍ട്ട് വിഭാഗം തലവന്‍ ശ്രീ. ശശീന്ദ്രന്‍ ജെയ്ന്‍-നെ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. 
ജാഫറലി പാലക്കോട്.