Tuesday, March 6, 2012

വാഹനം ഓടിക്കുക എന്നതും സ്വന്തമായി ഒരു വാഹനം വാങ്ങുക എന്നതും കുട്ടിക്കാലം മുതലുള്ള ഒരാഗ്രഹമായിരുന്നു.


വാഹനം ഓടിക്കുക എന്നതും സ്വന്തമായി ഒരു വാഹനം വാങ്ങുക എന്നതും കുട്ടിക്കാലം മുതലുള്ള ഒരാഗ്രഹമായിരുന്നു. ഡ്രൈവര്സീറ്റില്ഇരുന്ന് സ്റ്റിയറിംഗ് തിരിക്കുന്നതും ഗിയര്ചെയ്ഞ്ച് ചെയ്യുന്നതും ഒരുപാട് തവണ സ്വപ്നം കണ്ടിട്ടുണ്ട്. എന്നാല്ഇപ്പോഴത് യാതാര്ഥൃമായിരിക്കയാണ്.
ഇന്ന് (05-03-2012) കണ്ണൂരില്വെച്ച് ഡ്രൈവിംഗ് ടെസ്റ്റ് പാസായതോടെ കൊച്ചു നാളില്കണ്ട സ്വപ്നങ്ങള്പൂവണിഞ്ഞിരിക്കയാണ്. പ്രതിബന്ധങ്ങള്ഒരുപാടുണ്ടായിരുന്നെങ്കിലും ഉറച്ച ഒരു തീരുമാനത്തിന്റെ പ്രതിഫലനമാണ് എന്റെ ഡ്രൈവിംഗ് ടെസ്റ്റിലെ വിജയം. ഒരിക്കലും സാധൃമല്ലെന്ന് കരുതിയത് യാദാര്ഥൃമായതില്സ്തുതി അല്ലാഹാവിന്).  അസുഖമായിരുന്നിട്ടും എനിക്ക് ഡ്രൈവിംഗ് പഠിക്കാന്സാധിക്കുമെന്ന് ധൈരൃം തന്ന പഴയങ്ങാടി അമ്മ ഡ്രൈവിംഗ് സ്ക്കൂള്സ്ഥാപന ഉടമ രവി സാറിനും ഡ്രൈവിംഗ് സ്ക്കൂളിലെ ഇന്സ്ട്രക്ടര്മാര്ക്കും നന്ദി.
മുകളില്എഴുതിയത് പോലെ കൊച്ചുനാളില്സ്ക്കൂളിലേക്ക് പോകുമ്പോഴും സ്ക്കൂള്വിട്ട് തിരികെ വീട്ടില്വരുമ്പോഴും വീട്ടില്നിന്നും എന്തെങ്കിലും സാധനങ്ങള്വാങ്ങാന്കടകളിലേക്ക് പോകുമ്പോഴും സാവധാനം നടന്ന് പോകുന്നതിന് പകരം വാഹനം ഓടിക്കുന്നത് പോലെ ഗിയര്ചെയ്ഞ്ച് ചെയ്ത്, വളവുകളില്സ്റ്റിയറിംഗ് തിരിക്കും പോലെയുള്ള ആംഗൃങ്ങള്കാണിച്ച് വാഹനമോടിക്കുകയാണെന്ന ഭാവനയില്ഓടുകയാണ് എന്റെ പതിവുണ്ടായിരുന്നത്. എന്റെ ഏറ്റവും അടുത്ത ബാലൃകാല സുഹൃത്തുക്കള്കൊക്കെ അറിയുന്ന കാരൃമായിരിക്കും ഇത്. നിസ്ക്കാരത്തിനായി പള്ളിയില്പോകുമ്പോഴും തിരിച്ച് വീട്ടിലേക്ക്വരുമ്പോഴും പ്രതേൃകിച്ച് ബസ്സ് ഓടിക്കുന്നത് ഭാവനയില്കണ്ട് സ്റ്റിയറിംഗ് തിരിച്ചും ഗിയര്ചെയ്ഞ്ച് ചെയ്തും ചുണ്ടുകൊണ്ട് ശബ്ധമുണ്ടാക്കി ഓടിപോകുമ്പോള്എന്നെ കളിയാക്കിയിരുന്ന മുതിര്ന്നവരേയും സമപ്രായക്കാരേയും ഇപ്പോഴും ഞാന്മനസ്സില്ഓര്ക്കുന്നു. അക്കാലങ്ങളില്ലോറി, ബസ്സ്, ജീപ്പ് എന്നീ വാഹനങ്ങള്മാത്രമെ ഞാന്നേരില്കണ്ടിട്ടുള്ളു. വീട്ടില്നിന്നും ഏകദേശം ഒരു കിലോമീറ്റര്അകലെയുള്ള വലിയ കടപ്പുറം എന്ന കടപ്പുറം പ്രദേശത്ത് അബൂക്ക-എന്നയാളുടെ പീടികയുടെ പിറകുവശം നിര്ത്തിയിട്ട ഒരു ലോറിയെ സ്ഥിരം കാണാറുണ്ട്. അതാണ് ജീവിതത്തില്ആദൃം കണ്ട വാഹനം എന്നാണ് വിശ്വാസം. നബിദിനാഘോഷത്തിന്റെ ഭാഗമായി വലിയ കടപ്പുറംവരെ പോകുന്ന നബിദിനാഘോഷ യാത്രയില്പങ്കെടുത്ത് കടപ്പുറത്തെത്തിയാലും സഹോദരി റഹ്മത്ത് നിസ്സയുടെ കല്ലൃാണ ശേഷം അവരുടെ ഭര്ത്താവിന്റെ വീട് സ്ഥിതിചെയ്യുന്ന വലിയ കടപ്പുറത്തേക്ക് പോകുമ്പോഴുമായിരുന്നു അബൂക്കയുടെ കടയുടെ പിറകുവശം നിര്ത്തിയിട്ട ലോറി കണ്ടിരുന്നത്. മിക്കപ്പോഴും നിര്ത്തിയിട്ട രൂപത്തിലായിരുന്നു പ്രസ്തുത ലോറിയെ കണ്ടിരുന്നത്. തൊട്ടടുത്ത കുന്നില്മുകളില്നിന്നും ഉമ്മാച്ചിമുല വഴിയുള്ള റോഡിലുടെ കരിങ്കല്ല് കൊണ്ട്വന്നിരുന്ന ലോറിയായിരുന്നു അത്. ഏറേ നാളുകള്ക്ക് ശേഷം ലോറിയെ അവിടെ കാണാതായി. ആര് കൊണ്ട്പോയെന്നോ എങ്ങോട്ട് പോയെന്നോ അറിയില്ല.
പിന്നീട് ഓര്മ്മയില്എത്തുന്നത് ആദൃമായി ജീപ്പ് കണ്ട കാരൃമാണ്. ഞാന്അഞ്ചിലൊ ആറാം ക്ളാസിലൊ പഠിക്കുമ്പോഴായിരിക്കുമെന്ന് തോന്നുന്നു….. മുകളില്എഴുതിയ ലോറി വലിയ കടപ്പുറത്തുനിന്നും അപ്രതൃക്ഷമായി വര്ഷങ്ങള്ക്ക് ശേഷമാണ് ജീപ്പ് കാണാന്കഴിഞ്ഞത്. വീടിനടുത്തുള്ള മഹമൂദ്-ക്ക് എന്നവരുടെ ജീപ്പായിരുന്നു അത്. മഹമൂദ്ക്കയുടെ വീടുവരെ ജീപ്പ് പോകാന്വഴിയില്ലാത്തിനാല്ഞങ്ങളുടെ വീടുപറമ്പിന്റെ അതിര്ത്തിയിലായിരുന്നു ജിപ്പ് നിര്ത്തിയിടാറ്. ചരള്മണ്ണിട്ട ചുവന്ന നിരത്തിലുടെ ജുമാ അത്ത് പള്ളിവരെ വരുന്ന ജീപ്പ് അവിടെനിന്നും തെങ്ങിന്തോപ്പിതുടെയുള്ള പൂഴി മണലിലുടെ ഇടവഴിയിലുടെ വളഞ്ഞ് പുളഞ്ഞ് ഒരുവിധം ഞങ്ങളുടെ വീടിന്റെ അതിര്ത്തിയിലുള്ള പറമ്പില്പാര്ക്ക് ചെയ്യും. അന്നൊക്കെ ജീപ്പ് പോകുമ്പോഴും വരുമ്പോഴും ഞങ്ങള്കുറേകുട്ടികള്ജീപ്പിന്റെ പിറകിലുടെ ഓടും. പാഞ്ഞ്പോകുന്ന ജീപ്പ് അന്തരീക്ഷത്തിലുയര്ത്തുന്ന പൊടിപടലങ്ങള്ശ്വസിച്ചാലുാകുന്ന ഭവിഷൃത്തുകള്വകവെക്കാതെ, ഒരാവേശത്തോടെ ഞങ്ങള്ജീപ്പിന്റെ പിന്നിലുടെ ഓടും. ജീപ്പ് കണ്മുന്നില്നിന്നും പോയ് മറയും വരെ ഞങ്ങള്പിറകിലുടെ ഓടുമെങ്കിലും ഷര്ട്ടും മുണ്ടിലും അല്ലെങ്കില്നിക്കറിലും ശരീരമാസകം പൊടിപടലങ്ങള്നിറയുമെന്നല്ലാതെ മറിച്ചൊന്നും അങ്ങിനെ ഓടുന്നത് കൊണ്ട് ഫലം ലഭിക്കാറില്ല.
മുട്ടം പാലക്കോട് കടവിന് ഇപ്പോഴുള്ള പാലംവരുന്നതിന് മുമ്പ് കടത്ത്വള്ളം കടന്നുവേണം അക്കരെ മുട്ടത്ത് എത്തി ബസ്സുകയറാന്‍. ആദൃ കാലങ്ങിളില്മുട്ടത്തുനിന്നും സര്വ്വീസ് നടത്താുള്ള ഏതാനും ബസ്സുകളില്കയറിയാണ് തൊട്ടടുത്ത വലിയ ടൗണായ പഴയങ്ങാടി, പയ്യന്നൂര്‍, കണ്ണൂര്തുടങ്ങിയ സ്ഥലങ്ങളില്പോകാറുള്ളത്. പ്രധാനമായും ചികില്സാര്ത്ഥം ഡോക്ടറെ കാണാനാണ് ബസ്സില്കയറി പോകാറുള്ളത്. ഉമ്മ. ഇളയമ്മ തുടങ്ങിയവരുടെ കൂടെയായിരിക്കും പലപ്പോഴും യാത്ര. മുന്സീറ്റില്അവരോടൊപ്പമുള്ള യാത്രയില്പുറം കാഴ്ചക്കുപരി ശ്രദ്ധിക്കാറുള്ളത് ഡ്രൈവര്സ്റ്റിയറിംഗ് തിരിക്കുന്നതും ഗിയര്ചെയിഞ്ച് ചെയ്യുന്നതുമാണ്. അപ്പോഴൊക്കെ ഓര്ത്തിട്ടുണ്ട് എനിക്കും ഡ്രൈവിംഗ് പഠിക്കണമെന്നും വാഹനം ഓടിക്കണമെന്നും.
എന്നാല്ഉമ്മയ്ക്ക് ഞാന്ഡ്രൈവിംഗ് പഠിക്കുന്നതില്വലിയ ഇഷ്ടമുള്ള കാരൃമല്ല. അപകടം വിളിച്ചുവരുത്തുന്നതാണ് വാഹനമോടിക്കുന്ന ഏര്പ്പാടെന്ന് പറഞ്ഞ് ഡ്രൈവിംഗ് പഠിക്കുന്നതിനെ ഉമ്മ പലപ്പോഴും വിലക്കി. അതുകാരണം ഡ്രൈവിംഗ് പഠിക്കുന്നതിനോട് തീരേ താല്പരൃം ഉണ്ടായിരുന്നില്ല. വീട്ടുപഠിക്കല്തത്തമ്മയുമായി കൈ രേഖ നോക്കാന്വരുന്ന കുറവനും കുറവത്തിയും പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഞാനൊരു വാഹന ഉടമയാകും എന്ന്. അന്നും പിന്നീടും ഒരു തമാശയായി മാത്രമെ കൈനോട്ടക്കാരുടെ വാക്കുകളെ എടുത്തിരുന്നുള്ളു. എന്നാല്സൗദിയിലെ ജോലിക്കിടയില്അവധിക്കു നാട്ടില്വന്ന ഞാന്‍ ……… യില്മാരുതി സുസുക്കിയുടെ സിഫ്റ്റ് എന്ന കാര്വാങ്ങിയപ്പോള്അന്ന് കുറവനും കുറവഏിയും പറഞ്ഞ കാരൃം സതൃമായി പുലര്ന്നത്. കുറവത്തിയുടെ വാക്കില്വിശ്വാസമുണ്ടെന്നല്ല ഞാന്പറഞ്ഞത്. പക്ഷെ അക്കാരൃം സതൃമായി പുലര്ന്നു. ചെറിയ തുക മുടക്കിയും ബാക്കി ബേങ്ക് ഇസ്റ്റാള്മെന്റായാണ് കാര്വാങ്ങിയത്. അന്ന് ഡ്രൈവിംഗ്പോലും അറിയാതിരുന്ന ഞാന്ഒരു വാഹനം വാങ്ങി. വാഹനത്തിനുടമയായി. പുതിയ വീടുപണിക്കായി നീക്കിവെച്ച പണമായിരുന്നു കാര്വാങ്ങാന്ഉപയോഗിച്ചത്.
വീടുപണി അടുത്തൊന്നും തുടങ്ങില്ല എന്ന ധാരണയില്നേരത്തെ സുക്ഷിച്ച്വെച്ച തുക കാര്വാങ്ങാന്ഉപയോഗിക്കുകയായിരുന്നു. പെങ്ങളുടെ ഇളയ മകന്അയ്യുബിന്റെ നിര്ദ്ദേശത്തോട് ഞാന്യോജിക്കുകയും കാര്വാങ്ങി റെന്റിന് കൊടുക്കുന്ന പരിപാടി തുടങ്ങുകയുമായിരുന്നു. നാളിതുവരെ യാതൊരു കുഴപ്പവുമില്ലാതെ പരമാവധി ഇന്സ്റ്റാള്മെന്റ് അടക്കുന്നുണ്ട്. അയ്യുബ് തന്നെയാണ് കാറിന്റെ കാരൃങ്ങള്നോക്കി നടത്തുന്നത്. എന്നാല്ഇക്കാരൃത്തില്എന്റെ ഭാരൃക്ക് വിയോജിപ്പാണുള്ളത്. പ്രതേൃകിച്ച് ഞാന്കാര്വാങ്ങി മരുമകനെ ഏല്പ്പിച്ചതില്‍. കാര്വിറ്റൊഴിവാക്കി പണം അക്കൗണ്ടിലിടാന്അവള്ഇപ്പോഴും നിര്ബന്ധിക്കുകയും പലപ്പോഴും ഇക്കാരൃത്തില്വഴക്കുവരെ കൂടിയിട്ടുമുണ്ട്. കാര്വാങ്ങി എന്നല്ലാതെ ഡ്രൈവിംഗ് അറിയാത്തതിനാല്എനിക്കിതുവരെ ഉപയോഗിക്കാന്കഴിഞ്ഞില്ലെന്നത് സതൃം. എന്നാല്ഇപ്പോള്ഡ്രൈവിംഗ് പഠിച്ച് പാസായതോടെ കാര്റെന്റിന് പോകാത്ത അവസരങ്ങളില്ഇടക്കൊക്കെ കാര്ഉപയോഗിക്കാന്സാധിക്കുമെന്നും കുറച്ചുകൂടി ഡ്രൈവിംഗ് പ്രാക്ടീസാക്കാന്സാധിക്കുമെന്നുമെന്നാണ് കരുതുന്നത്. ദൈവാനുഗ്രഹത്താന്ഒരാഴ്ചക്കുള്ളില്പോസ്റ്റ് വഴി ഡ്രൈവിംഗ് ലൈസിന്കിട്ടിയാല്എന്റെ സ്വന്തം വണ്ടി വാടകയ്ക്ക് പോകാത്ത സമയത്ത് എനിക്ക് ഉപയോഗിക്കാനാകും. അങ്ങിനെ ഇടക്കൊക്കെ ഭാരൃയേയും കൂട്ടി കാറില്സഞ്ചരിച്ചാല്കാറിന്റെ കാരൃത്തിലുള്ള അവളുടെ വെറുപ്പും ഇല്ലാതാകും എന്നും പ്രതീക്ഷ. അല്ലാഹു അതിന് കതുത്തേകാന്പ്രാര്ത്ഥിക്കുന്നു.
താമസിച്ചാണെങ്കിലും ഡ്രൈവിംഗ് പഠിക്കാന്തീരുമാനിക്കാന്ഒരു കാരണമുണ്ട്. -2011ല്സ്ട്രോക്കായതിനെ തുടര്ന്ന് ജിദ്ദയില്നിന്നും വിസ കൃാന്സല്ചെയ്ത് നാട്ടില്വന്നിരിക്കയാണ്കോഴിക്കോട് മിംസ് എന്ന ഹോസ്പിറ്റലിലായിരുന്നു പ്രധാന ചികില്. ഇടക്ക് മംഗലാപുരത്തുള്ള ഡോക്ടറേയും കണ്സള്ട്ട് ചെയ്തു. ടേബ്ളെറ്റ് കഴിക്കുന്നതോടൊപ്പം ഫിസിയോതെറാപ്പി ചെയ്യുകയും ചെയ്തു. ഡോക്ടറുടെ പ്രധാന ഉപദേശങ്ങളില്ഒന്നായിരുന്നു വെറുതെ ഇരുന്ന് മനസ്സില്വേണ്ടാത്ത ചിന്തകള്കാടുത്ത് അസുഖം വര്ദ്ധിപ്പിക്കരുത്. അതിനാല്എന്തെങ്ങിലും ഒരാക്ടിവിറ്റിയില്ഏര്പ്പെടുക എന്നത്. അതിന്റെ ഭാഗമായാണ് ഡ്രൈവിംഗ് സ്ക്കൂളില്ചേര്ന്നത്.
ഇതിനിടയില്പുതിയ വീടെടുക്കാന്തറ കെട്ടുന്ന പരിപാടിയും തുടങ്ങി. ആഴ്ചയോടെ തറയുടെ ജോലി പൂര്ത്തുിയാകുമെന്നാണ് പ്രതീക്ഷ. നേരത്തെ, ഫെബ്രുവരി ഏഴിന് ഡ്രൈവിംഗ് ടെസ്റ്റിന് പോയിരുന്നു. അന്ന് 'എച്ച്' പാസ്സായിരുന്നുവെങ്കിലും റോഡ് ടെസ്റ്റില്വാഹനമോടിക്കുമ്പോള്റോഡ് സൈഡില്ആള്ക്കാരെ കണ്ടിട്ടും സ്പീഡ് കുറച്ചില്ലെന്ന കാരണം പറഞ്ഞ് ടെസ്റ്റ് പാസായിരുന്നില്ല. അത് കാരണമായിരുന്നു ഇന്ന്(05-03-2012 തിങ്ങള്‍) വീണ്ടും ടെസ്റ്റിന് പോയതും പാസായതും.