Saturday, July 7, 2012

ഓര്മ്മക്കൂട്ടില് ആല്ബം, സംവിധാനം: ജാഫറലി പാലക്കോട്, മൊബൈല് 0091-97470 34839

Tuesday, March 6, 2012

വാഹനം ഓടിക്കുക എന്നതും സ്വന്തമായി ഒരു വാഹനം വാങ്ങുക എന്നതും കുട്ടിക്കാലം മുതലുള്ള ഒരാഗ്രഹമായിരുന്നു.


വാഹനം ഓടിക്കുക എന്നതും സ്വന്തമായി ഒരു വാഹനം വാങ്ങുക എന്നതും കുട്ടിക്കാലം മുതലുള്ള ഒരാഗ്രഹമായിരുന്നു. ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് സ്റ്റിയറിംഗ് തിരിക്കുന്നതും ഗിയര്‍ ചെയ്ഞ്ച് ചെയ്യുന്നതും ഒരുപാട് തവണ സ്വപ്നം കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത് യാതാര്‍ഥൃമായിരിക്കയാണ്.
ഇന്ന് (05-03-2012) കണ്ണൂരില്‍വെച്ച് ഡ്രൈവിംഗ് ടെസ്റ്റ് പാസായതോടെ കൊച്ചു നാളില്‍ കണ്ട സ്വപ്നങ്ങള്‍ പൂവണിഞ്ഞിരിക്കയാണ്. പ്രതിബന്ധങ്ങള്‍ ഒരുപാടുണ്ടായിരുന്നെങ്കിലും ഉറച്ച ഒരു തീരുമാനത്തിന്റെ പ്രതിഫലനമാണ് എന്റെ ഡ്രൈവിംഗ് ടെസ്റ്റിലെ വിജയം. ഒരിക്കലും സാധൃമല്ലെന്ന് കരുതിയത് യാദാര്‍ഥൃമായതില്‍ സ്തുതി അല്ലാഹാവിന്).  അസുഖമായിരുന്നിട്ടും എനിക്ക് ഡ്രൈവിംഗ് പഠിക്കാന്‍ സാധിക്കുമെന്ന് ധൈരൃം തന്ന പഴയങ്ങാടി അമ്മ ഡ്രൈവിംഗ് സ്‌ക്കൂള്‍ സ്ഥാപന ഉടമ രവി സാറിനും ഡ്രൈവിംഗ് സ്‌ക്കൂളിലെ ഇന്‍സ്ട്രക്ടര്‍ മാര്‍ക്കും നന്ദി.
മുകളില്‍ എഴുതിയത് പോലെ കൊച്ചുനാളില്‍ സ്‌ക്കൂളിലേക്ക് പോകുമ്പോഴും സ്‌ക്കൂള്‍ വിട്ട് തിരികെ വീട്ടില്‍ വരുമ്പോഴും വീട്ടില്‍നിന്നും എന്തെങ്കിലും സാധനങ്ങള്‍ വാങ്ങാന്‍ കടകളിലേക്ക് പോകുമ്പോഴും സാവധാനം നടന്ന് പോകുന്നതിന് പകരം വാഹനം ഓടിക്കുന്നത് പോലെ ഗിയര്‍ ചെയ്ഞ്ച് ചെയ്ത്, വളവുകളില്‍ സ്റ്റിയറിംഗ് തിരിക്കും പോലെയുള്ള ആംഗൃങ്ങള്‍ കാണിച്ച് വാഹനമോടിക്കുകയാണെന്ന ഭാവനയില്‍ ഓടുകയാണ് എന്റെ പതിവുണ്ടായിരുന്നത്. എന്റെ ഏറ്റവും അടുത്ത ബാലൃകാല സുഹൃത്തുക്കള്‍കൊക്കെ അറിയുന്ന കാരൃമായിരിക്കും ഇത്. നിസ്‌ക്കാരത്തിനായി പള്ളിയില്‍ പോകുമ്പോഴും തിരിച്ച് വീട്ടിലേക്ക്‌വരുമ്പോഴും പ്രതേൃകിച്ച് ബസ്സ് ഓടിക്കുന്നത് ഭാവനയില്‍ കണ്ട് സ്റ്റിയറിംഗ് തിരിച്ചും ഗിയര്‍ ചെയ്ഞ്ച് ചെയ്തും ചുണ്ടുകൊണ്ട് ശബ്ധമുണ്ടാക്കി ഓടിപോകുമ്പോള്‍ എന്നെ കളിയാക്കിയിരുന്ന മുതിര്‍ന്നവരേയും സമപ്രായക്കാരേയും ഇപ്പോഴും ഞാന്‍ മനസ്സില്‍ ഓര്‍ക്കുന്നു. അക്കാലങ്ങളില്‍ ലോറി, ബസ്സ്, ജീപ്പ് എന്നീ വാഹനങ്ങള്‍ മാത്രമെ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളു. വീട്ടില്‍നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള വലിയ കടപ്പുറം എന്ന കടപ്പുറം പ്രദേശത്ത് അബൂക്ക-എന്നയാളുടെ പീടികയുടെ പിറകുവശം നിര്‍ത്തിയിട്ട ഒരു ലോറിയെ സ്ഥിരം കാണാറുണ്ട്. അതാണ് ജീവിതത്തില്‍ ആദൃം കണ്ട വാഹനം എന്നാണ് വിശ്വാസം. നബിദിനാഘോഷത്തിന്റെ ഭാഗമായി വലിയ കടപ്പുറംവരെ പോകുന്ന നബിദിനാഘോഷ യാത്രയില്‍ പങ്കെടുത്ത് കടപ്പുറത്തെത്തിയാലും സഹോദരി റഹ്മത്ത് നിസ്സയുടെ കല്ലൃാണ ശേഷം അവരുടെ ഭര്‍ത്താവിന്റെ വീട് സ്ഥിതിചെയ്യുന്ന വലിയ കടപ്പുറത്തേക്ക് പോകുമ്പോഴുമായിരുന്നു അബൂക്കയുടെ കടയുടെ പിറകുവശം നിര്‍ത്തിയിട്ട ലോറി കണ്ടിരുന്നത്. മിക്കപ്പോഴും നിര്‍ത്തിയിട്ട രൂപത്തിലായിരുന്നു പ്രസ്തുത ലോറിയെ കണ്ടിരുന്നത്. തൊട്ടടുത്ത കുന്നില്‍ മുകളില്‍ നിന്നും ഉമ്മാച്ചിമുല വഴിയുള്ള റോഡിലുടെ കരിങ്കല്ല് കൊണ്ട്‌വന്നിരുന്ന ലോറിയായിരുന്നു അത്. ഏറേ നാളുകള്‍ക്ക് ശേഷം ആ ലോറിയെ അവിടെ കാണാതായി. ആര് കൊണ്ട്‌പോയെന്നോ എങ്ങോട്ട് പോയെന്നോ അറിയില്ല.
പിന്നീട് ഓര്‍മ്മയില്‍ എത്തുന്നത് ആദൃമായി ജീപ്പ് കണ്ട കാരൃമാണ്. ഞാന്‍ അഞ്ചിലൊ ആറാം ക്‌ളാസിലൊ പഠിക്കുമ്പോഴായിരിക്കുമെന്ന് തോന്നുന്നു….. മുകളില്‍ എഴുതിയ ലോറി വലിയ കടപ്പുറത്തുനിന്നും അപ്രതൃക്ഷമായി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജീപ്പ് കാണാന്‍ കഴിഞ്ഞത്. വീടിനടുത്തുള്ള മഹമൂദ്-ക്ക് എന്നവരുടെ ജീപ്പായിരുന്നു അത്. മഹമൂദ്ക്കയുടെ വീടുവരെ ജീപ്പ് പോകാന്‍ വഴിയില്ലാത്തിനാല്‍ ഞങ്ങളുടെ വീടുപറമ്പിന്റെ അതിര്‍ത്തിയിലായിരുന്നു ജിപ്പ് നിര്‍ത്തിയിടാറ്. ചരള്‍മണ്ണിട്ട ചുവന്ന നിരത്തിലുടെ ജുമാ അത്ത് പള്ളിവരെ വരുന്ന ജീപ്പ് അവിടെനിന്നും തെങ്ങിന്‍ തോപ്പിതുടെയുള്ള പൂഴി മണലിലുടെ ഇടവഴിയിലുടെ വളഞ്ഞ് പുളഞ്ഞ് ഒരുവിധം ഞങ്ങളുടെ വീടിന്റെ അതിര്‍ത്തിയിലുള്ള പറമ്പില്‍ പാര്‍ക്ക് ചെയ്യും. അന്നൊക്കെ ജീപ്പ് പോകുമ്പോഴും വരുമ്പോഴും ഞങ്ങള്‍ കുറേകുട്ടികള്‍ ജീപ്പിന്റെ പിറകിലുടെ ഓടും. പാഞ്ഞ്‌പോകുന്ന ജീപ്പ് അന്തരീക്ഷത്തിലുയര്‍ത്തുന്ന പൊടിപടലങ്ങള്‍ ശ്വസിച്ചാലുാകുന്ന ഭവിഷൃത്തുകള്‍ വകവെക്കാതെ, ഒരാവേശത്തോടെ ഞങ്ങള്‍ ജീപ്പിന്റെ പിന്നിലുടെ ഓടും. ജീപ്പ് കണ്‍മുന്നില്‍നിന്നും പോയ് മറയും വരെ ഞങ്ങള്‍ പിറകിലുടെ ഓടുമെങ്കിലും ഷര്‍ട്ടും മുണ്ടിലും അല്ലെങ്കില്‍ നിക്കറിലും ശരീരമാസകം പൊടിപടലങ്ങള്‍ നിറയുമെന്നല്ലാതെ മറിച്ചൊന്നും അങ്ങിനെ ഓടുന്നത് കൊണ്ട് ഫലം ലഭിക്കാറില്ല.
മുട്ടം പാലക്കോട് കടവിന് ഇപ്പോഴുള്ള പാലംവരുന്നതിന് മുമ്പ് കടത്ത്‌വള്ളം കടന്നുവേണം അക്കരെ മുട്ടത്ത് എത്തി ബസ്സുകയറാന്‍. ആദൃ കാലങ്ങിളില്‍ മുട്ടത്തുനിന്നും സര്‍വ്വീസ് നടത്താുള്ള ഏതാനും ബസ്സുകളില്‍ കയറിയാണ് തൊട്ടടുത്ത വലിയ ടൗണായ പഴയങ്ങാടി, പയ്യന്നൂര്‍, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോകാറുള്ളത്. പ്രധാനമായും ചികില്‍സാര്‍ത്ഥം ഡോക്ടറെ കാണാനാണ് ബസ്സില്‍ കയറി പോകാറുള്ളത്. ഉമ്മ. ഇളയമ്മ തുടങ്ങിയവരുടെ കൂടെയായിരിക്കും പലപ്പോഴും യാത്ര. മുന്‍സീറ്റില്‍ അവരോടൊപ്പമുള്ള യാത്രയില്‍ പുറം കാഴ്ചക്കുപരി ശ്രദ്ധിക്കാറുള്ളത് ഡ്രൈവര്‍ സ്റ്റിയറിംഗ് തിരിക്കുന്നതും ഗിയര്‍ ചെയിഞ്ച് ചെയ്യുന്നതുമാണ്. അപ്പോഴൊക്കെ ഓര്‍ത്തിട്ടുണ്ട് എനിക്കും ഡ്രൈവിംഗ് പഠിക്കണമെന്നും വാഹനം ഓടിക്കണമെന്നും.
എന്നാല്‍ ഉമ്മയ്ക്ക് ഞാന്‍ ഡ്രൈവിംഗ് പഠിക്കുന്നതില്‍ വലിയ ഇഷ്ടമുള്ള കാരൃമല്ല. അപകടം വിളിച്ചുവരുത്തുന്നതാണ് വാഹനമോടിക്കുന്ന ഏര്‍പ്പാടെന്ന് പറഞ്ഞ് ഡ്രൈവിംഗ് പഠിക്കുന്നതിനെ ഉമ്മ പലപ്പോഴും വിലക്കി. അതുകാരണം ഡ്രൈവിംഗ് പഠിക്കുന്നതിനോട് തീരേ താല്‍പരൃം ഉണ്ടായിരുന്നില്ല. വീട്ടുപഠിക്കല്‍ തത്തമ്മയുമായി കൈ രേഖ നോക്കാന്‍ വരുന്ന കുറവനും കുറവത്തിയും പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഞാനൊരു വാഹന ഉടമയാകും എന്ന്. അന്നും പിന്നീടും ഒരു തമാശയായി മാത്രമെ കൈനോട്ടക്കാരുടെ വാക്കുകളെ എടുത്തിരുന്നുള്ളു. എന്നാല്‍ സൗദിയിലെ ജോലിക്കിടയില്‍ അവധിക്കു നാട്ടില്‍ വന്ന ഞാന്‍ ……… യില്‍ മാരുതി സുസുക്കിയുടെ സിഫ്റ്റ് എന്ന കാര്‍ വാങ്ങിയപ്പോള്‍ അന്ന് കുറവനും കുറവഏിയും പറഞ്ഞ കാരൃം സതൃമായി പുലര്‍ന്നത്. കുറവത്തിയുടെ വാക്കില്‍ വിശ്വാസമുണ്ടെന്നല്ല ഞാന്‍ പറഞ്ഞത്. പക്ഷെ അക്കാരൃം സതൃമായി പുലര്‍ന്നു. ചെറിയ തുക മുടക്കിയും ബാക്കി ബേങ്ക് ഇസ്റ്റാള്‍മെന്റായാണ് കാര്‍വാങ്ങിയത്. അന്ന് ഡ്രൈവിംഗ്‌പോലും അറിയാതിരുന്ന ഞാന്‍ ഒരു വാഹനം വാങ്ങി. വാഹനത്തിനുടമയായി. പുതിയ വീടുപണിക്കായി നീക്കിവെച്ച പണമായിരുന്നു കാര്‍വാങ്ങാന്‍ ഉപയോഗിച്ചത്.
വീടുപണി അടുത്തൊന്നും തുടങ്ങില്ല എന്ന ധാരണയില്‍ നേരത്തെ സുക്ഷിച്ച്‌വെച്ച തുക കാര്‍ വാങ്ങാന്‍ ഉപയോഗിക്കുകയായിരുന്നു. പെങ്ങളുടെ ഇളയ മകന്‍ അയ്യുബിന്റെ നിര്‍ദ്ദേശത്തോട് ഞാന്‍ യോജിക്കുകയും കാര്‍വാങ്ങി റെന്റിന് കൊടുക്കുന്ന പരിപാടി തുടങ്ങുകയുമായിരുന്നു. നാളിതുവരെ യാതൊരു കുഴപ്പവുമില്ലാതെ പരമാവധി ഇന്‍സ്റ്റാള്‍മെന്റ് അടക്കുന്നുണ്ട്. അയ്യുബ് തന്നെയാണ് കാറിന്റെ കാരൃങ്ങള്‍ നോക്കി നടത്തുന്നത്. എന്നാല്‍ ഇക്കാരൃത്തില്‍ എന്റെ ഭാരൃക്ക് വിയോജിപ്പാണുള്ളത്. പ്രതേൃകിച്ച് ഞാന്‍ കാര്‍ വാങ്ങി മരുമകനെ ഏല്‍പ്പിച്ചതില്‍. ആ കാര്‍ വിറ്റൊഴിവാക്കി പണം അക്കൗണ്ടിലിടാന്‍ അവള്‍ ഇപ്പോഴും നിര്‍ബന്ധിക്കുകയും പലപ്പോഴും ഇക്കാരൃത്തില്‍ വഴക്കുവരെ കൂടിയിട്ടുമുണ്ട്. കാര്‍വാങ്ങി എന്നല്ലാതെ ഡ്രൈവിംഗ് അറിയാത്തതിനാല്‍ എനിക്കിതുവരെ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നത് സതൃം. എന്നാല്‍ ഇപ്പോള്‍ ഡ്രൈവിംഗ് പഠിച്ച് പാസായതോടെ കാര്‍ റെന്റിന് പോകാത്ത അവസരങ്ങളില്‍ ഇടക്കൊക്കെ കാര്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും കുറച്ചുകൂടി ഡ്രൈവിംഗ് പ്രാക്ടീസാക്കാന്‍ സാധിക്കുമെന്നുമെന്നാണ് കരുതുന്നത്. ദൈവാനുഗ്രഹത്താന്‍ ഒരാഴ്ചക്കുള്ളില്‍ പോസ്റ്റ് വഴി ഡ്രൈവിംഗ് ലൈസിന്‍ കിട്ടിയാല്‍ എന്റെ സ്വന്തം വണ്ടി വാടകയ്ക്ക് പോകാത്ത സമയത്ത് എനിക്ക് ഉപയോഗിക്കാനാകും. അങ്ങിനെ ഇടക്കൊക്കെ ഭാരൃയേയും കൂട്ടി കാറില്‍ സഞ്ചരിച്ചാല്‍ കാറിന്റെ കാരൃത്തിലുള്ള അവളുടെ വെറുപ്പും ഇല്ലാതാകും എന്നും പ്രതീക്ഷ. അല്ലാഹു അതിന് കതുത്തേകാന്‍ പ്രാര്‍ത്ഥിക്കുന്നു.
താമസിച്ചാണെങ്കിലും ഡ്രൈവിംഗ് പഠിക്കാന്‍ തീരുമാനിക്കാന്‍ ഒരു കാരണമുണ്ട്. -2011ല്‍ സ്‌ട്രോക്കായതിനെ തുടര്‍ന്ന് ജിദ്ദയില്‍നിന്നും വിസ കൃാന്‍സല്‍ ചെയ്ത് നാട്ടില്‍ വന്നിരിക്കയാണ്.  കോഴിക്കോട് മിംസ് എന്ന ഹോസ്പിറ്റലിലായിരുന്നു പ്രധാന ചികില്‍സ. ഇടക്ക് മംഗലാപുരത്തുള്ള ഡോക്ടറേയും കണ്‍സള്‍ട്ട് ചെയ്തു. ടേബ്‌ളെറ്റ് കഴിക്കുന്നതോടൊപ്പം ഫിസിയോതെറാപ്പി ചെയ്യുകയും ചെയ്തു. ഡോക്ടറുടെ പ്രധാന ഉപദേശങ്ങളില്‍ ഒന്നായിരുന്നു വെറുതെ ഇരുന്ന് മനസ്സില്‍ വേണ്ടാത്ത ചിന്തകള്‍കാടുത്ത് അസുഖം വര്‍ദ്ധിപ്പിക്കരുത്. അതിനാല്‍ എന്തെങ്ങിലും ഒരാക്ടിവിറ്റിയില്‍ ഏര്‍പ്പെടുക എന്നത്. അതിന്റെ ഭാഗമായാണ് ഡ്രൈവിംഗ് സ്‌ക്കൂളില്‍ ചേര്‍ന്നത്.
ഇതിനിടയില്‍ പുതിയ വീടെടുക്കാന്‍ തറ കെട്ടുന്ന പരിപാടിയും തുടങ്ങി. ഈ ആഴ്ചയോടെ തറയുടെ ജോലി പൂര്‍ത്തുിയാകുമെന്നാണ് പ്രതീക്ഷ. നേരത്തെ, ഫെബ്രുവരി ഏഴിന് ഡ്രൈവിംഗ് ടെസ്റ്റിന് പോയിരുന്നു. അന്ന് 'എച്ച്' പാസ്സായിരുന്നുവെങ്കിലും റോഡ് ടെസ്റ്റില്‍ വാഹനമോടിക്കുമ്പോള്‍ റോഡ് സൈഡില്‍ ആള്‍ക്കാരെ കണ്ടിട്ടും സ്പീഡ് കുറച്ചില്ലെന്ന കാരണം പറഞ്ഞ് ടെസ്റ്റ് പാസായിരുന്നില്ല. അത് കാരണമായിരുന്നു ഇന്ന്(05-03-2012 തിങ്ങള്‍) വീണ്ടും ടെസ്റ്റിന് പോയതും പാസായതും.


Sunday, December 4, 2011

ഹുറൂബുകാരുടെ പാസ്‌പോര്‍ട്ട് അഞ്ചുവര്‍ഷമെങ്കിലും എംബസി സൂക്ഷിക്കണമെന്നാവശൃം.


ജിദ്ദ: ഹുറുബാക്കിയവരുടെ പാസ്‌പോര്‍ട്ടുകള്‍ ഇന്തൃന്‍ എംബസിയി ഒരു വര്‍ഷം മാത്രം സൂക്ഷിക്കുന്നതിന് പകരം കുറഞ്ഞത് അഞ്ച് വര്‍ഷംവരേയെങ്കിലും സുക്ഷിക്കുന്നത് നന്നായിരിക്കുമെന്നും അതിനുള്ള സംവിധാനം ഒരുക്കണമെന്നും സൗദിയിലെ പൊതു പ്രവര്‍ത്തകരില്‍ അഭിപ്രായമുയരുന്നു. ഇങ്ങിനെ കൂടുതല്‍ കാലം ഹുറുബുകാരുടെ പാസ്‌പോര്‍ട്ടുകള്‍ സൂക്ഷിക്കപ്പെടുന്നത് ഹുറുബിന്റെ കെണിയില്‍ അകപ്പെടുുന്ന ഇന്തൃക്കാര്‍ക്ക് ജന്‍മ നാട്ടിലേക്ക് തിരിച്ചുപോകുവാന്‍ സ്‌പോണ്‍സറുമായുള്ള അവരുടെ പ്രശ്‌നം പരിഹരിക്കാനും  ഒത്തുതീര്‍പ്പിലെത്താനും കൂടുതല്‍ സമയം വേണ്ടിവന്നാലും ഒരിജിനല്‍ പാസ്‌പോര്‍ട്ട് നഷ്ട്ടപ്പെടാതിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു..
തൊഴില്‍തേടി സൗദിയിലെത്തുന്ന ഇന്തൃക്കാരില്‍ നിരവധിപേര്‍ സ്‌പോണ്‍സറില്‍നിന്നും ഒളിച്ചോടിപ്പോകാറുണ്ട്. വിവിധ കാരണങ്ങളാലാണ് ഇത്തരം ഒളിച്ചോട്ടം നടക്കാറുള്ളത്. എഗ്രിമെന്റ് വിസയിലെത്തിയവരാണ് അധികവും ഒളിച്ചോടപ്പെടുന്നവര്‍. ശമ്പളം തീരേ ലഭിക്കാതിരിക്കുകയൊ റിക്രൂട്ട്‌മെന്റ് സമയത്ത് പറഞ്ഞ ജോലിയും ശമ്പളവും ലഭിക്കാതിരിക്കുകയൊ ചെയ്യുക, ഇനിനെല്ലാമുപരി തൊഴിലുടമയുടെ മറ്റ് തരത്തിലുള്ള പീഡനം എന്നിവയാണ് തൊഴില്‍ ദാദാവില്‍നിന്നും തൊിലാളി ചാടിപ്പോകാന്‍ കാരണം.
പീഡനം സഹിക്കാതെയാകുമ്പോള്‍ യാതൊരു മാര്‍ഗവും ഇല്ലാതെ വരുമ്പോഴാണ് തൊഴിലാളി സ്‌പോണ്‍സറെ വിട്ട് ഓടിപ്പൊവുകയും മറ്റിടങ്ങളില്‍ തൊഴിലെടുക്കാന്‍ പിര്‍ബന്ധിതനാവുകയും ചെയ്യുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ വിദേശത്ത് പാര്‍ക്കുന്ന തൊഴിലാളിക്ക് ഞാന്‍ ഏത് രാജൃക്കാരനാണ് എന്ന് തെളിയിക്കാനുള്ള ആകെയുള്ള രേഖയും സ്വന്തം നാടുകളിലേക്ക് തിരിച്ച് പോവാനുള്ള രേഖയുമായ പാസ്‌പോര്‍ട്ട് പോലും ഇല്ലാതെയാണ് സ്‌പോണ്‍സറെ വിട്ട് ഓടിപോവകുറുള്ളത്. കാരണം സൗദി അറേബൃയില്‍ ഒരു തൊഴിലാളി എത്തിയാല്‍ പാസ്‌പോര്‍ട്ട് സൂക്ഷിപ്പുകാരന്‍ സ്‌പോണ്‍സറായിരിക്കും. തൊഴിലാളി നാട്ടിലേക്ക് തിരിച്ചുപോകുന്ന സമയത്ത് മാത്രമായിരിക്കും നാട്ടിക്കേ് തിരിച്ചുപോകാനുള്ള വിസപതിച്ച പാസ്‌പോര്‍ട്ട് തിരികെ ലഭിക്കുക.
വിസാ കച്ചവടത്തിന്റെ ഭാഗമായി ഫ്രീ വിസ എന്ന ഓമനപ്പേരില്‍ സൗദിയില്‍ എത്തപ്പെട്ടവരില്‍ പലരും ഈ അടുത്ത കാലത്തായി ഹുറുബാക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തരക്കാര്‍ തൊഴില്‍ തേടി എത്തിയ സ്‌പോണ്‍സുടെ അനുവാദത്തോടെതന്നെ സ്‌പോണ്‍സറെ വിട്ട് മറ്റിടങ്ങളില്‍ ജോലിചെയ്യുന്നവരായിരിക്കും. ഒന്നോ രണ്ടോ വര്‍ഷത്തിലൊരിക്കല്‍ വിസ പുതുക്കാന്‍ സ്‌പോണ്‍സറെ സമീപിക്കുമ്പോഴായിരിക്കും ഇവരെ സ്‌പോണ്‍സര്‍ ചാടിപ്പോയ(ഹുറൂബ്)വരുടെ പട്ടികയില്‍ പെടുത്തിയ കാരൃം അറിയുന്നത്. തങ്ങുളടെ പേരില്‍ കൂടുതല്‍ വിസ ഇഷൃൂ ചെയ്യപ്പെട്ടതിന്റെ പേരില്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണം നേരിടുന്നതിന്റെ ഭാഗമായിട്ടായിരിക്കും പല സ്‌പോണ്‍സര്‍മാരും തങ്ങളുടെ കീഴിലുള്ള വിദേശ തൊഴിലാളികളുടെ എണ്ണം ചുരുക്കുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ ചാടിപ്പോയതായി പരാതിപ്പെട്ട് സൗദി പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് ഹുറുബാക്കി ഏല്‍പിക്കുന്നത്. ഇങ്ങിനെ ഏല്‍പ്പിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ നടപടി ക്രമങ്ങള്‍ക്ക് ശേഷം അതാത് എംബസികളെ ഏല്‍പ്പിക്കലാണ് പതിവ്. ഇത്തരം പാസ്‌പോര്‍ട്ടുകള്‍ സ്ഥല സൗകരൃത്തിന്റെ കാരൃം പറഞ്ഞ്  എംബസി ഒരുവര്‍ഷത്തിന് ശേഷം  നശിപ്പിച്ചുകളയുകയാണ് പതിവ്. 
ഇന്നാല്‍ ഇതിനിടയില്‍ തൊഴിലാളിയും തൊഴില്‍ ദാദാവും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയാല്‍ ഹുറുബ് നീക്കം ചെയ്ത് സൗദിയില്‍നിന്നും സ്വദേശത്തേക്ക് യാത്ര ചെയ്യാന്‍ സാഹചരൃമുണ്ടായാല്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ ്‌റെ പ്രയാസം നേരിടേണ്ടി വരും. ഒരിജിനല്‍ പാസ്‌പോര്‍ട്ട് ഇല്ലാത്ത സാഹചരൃത്തില്‍ എംബസിയില്‍നിന്നും ലഭിക്കുന്ന ഇ.സി എന്ന പേരിലറിയപ്പെടുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുമായി തൊഴിലാളിക്ക് തങ്ങളുടെ രാജൃത്തേക്ക് തിരിച്ച് പോകാം. അത്തരം സാഹചരൃത്തിലും സ്‌പോണ്‍സറില്‍നിന്നും കണ്‍സന്റ് ലറ്റര്‍ അനിവാരൃമാണ്. അത്തരം കണ്‍സന്റ് ലെറ്റര്‍ സ്‌പോണ്‍സറില്‍നിന്നും സമ്പാദിക്കുക എളുപ്പവുമല്ല. 
പരമാവധി അഞ്ച് വര്‍ഷക്കാലമെങ്കിലും ഹുറൂബാക്കി സൗദി പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ ഇന്തൃന്‍ എംബസിയില്‍ സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് സൗദിയിലെ പൊതു പ്രവര്‍ത്തകര്‍ ആവശൃപ്പെടുന്നത്. ഹുറുബുകാരുടെ പാസ്‌പോര്‍ട്ട് കുറഞ്ഞത് അഞ്ച് വര്‍ഷംവരേയെങ്കിലും എംബസിയില്‍ സൂക്ഷിക്കാന്‍ സന്നദ്ധനാകണമെന്ന്ഇത് സംബന്ധമായി സൗദിയിലെ പ്രമുഖ സംഘടനയായ ഫൊക്കാസ പ്രതിനിധികളായ ആര്‍ മുരളീധരന്‍, മാല മൊഹ്‌യുദ്ദീന്‍, ലത്തീഫ് തെച്ചി, മുജിബ് കായംകുളം തുടങ്ങിയവര്‍ റിയാദ് ഇന്തൃന്‍ എംബസിയിലെ പാസ്‌പോര്‍ട്ട് വിഭാഗം തലവന്‍ ശ്രീ. ശശീന്ദ്രന്‍ ജെയ്ന്‍-നെ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. 
ജാഫറലി പാലക്കോട്.