Saturday, April 30, 2011

എംബസിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന റിയാദ് ഇന്റര്‍ നാഷണല്‍ ഇന്തൃന്‍ സ്‌ക്കളിന്റെ ഭരണ കാരൃങ്ങള്‍ നിര്‍വ്വഹിക്കാന്‍ തെരഞ്ഞെടുത്ത കമ്മിറ്റി നിലവില്‍ വരാനുള്ള സാഹചരൃമൊരുക്കണം

റിയാദ്: എംബസിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന റിയാദ് ഇന്റര്‍ നാഷണല്‍ ഇന്തൃന്‍ സ്‌ക്കളിന്റെ ഭരണ കാരൃങ്ങള്‍ നിര്‍വ്വഹിക്കാന്‍ തെരഞ്ഞെടുത്ത കമ്മിറ്റി നിലവില്‍ വരാനുള്ള സാഹചരൃമൊരുക്കണമെന്ന് ഇന്റര്‍ നാഷണല്‍ ഇന്തൃന്‍ സ്‌ക്കൂള്‍ റിയാദ് പാരന്‍സ് ആന്റ് വെല്‍ വിഷേര്‍സ് അസോസിയേഷന്‍(ഐ. പി. ഡബ്‌ളിയു. എ) ഇന്തൃന്‍ അംബാസിഡര്‍ ശ്രീ തല്‍മീസ് അഹമ്മദിന് സമര്‍പ്പിച്ച നിവോദനത്തില്‍ ആവശൃപ്പെട്ടു.

2010 ഡിസംബര്‍ 10-നായിരുന്നു നേരത്തെ തെരഞ്ഞെടുത്ത മാനേജിംഗ് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചത്. അതിന് ശേഷം ഇപ്പോള്‍ നിലവിലുള്ളത് വെറും ഒരുമാസത്തേക്ക് സ്‌ക്കൂളിന്റെ കാരൃങ്ങള്‍ നിരീക്ഷിക്കാനുള്ള അഡ്‌ഹോക്ക് കമ്മിറ്റി മാത്രമാണ്. സ്‌ക്കൂള്‍ ജീവനക്കാരായ പ്രിന്‍സിപ്പാളും വൈസ് പ്രിസിപ്പാളും അക്കൗണ്ടന്റും അടങ്ങുന്നതാണ് ഈ അഡ്‌ഹോക്ക് കമ്മിറ്റി. എന്നാല്‍ നാല് മാസത്തോളമായി അഡ്‌ഹോക്ക് കമ്മിറ്റിതന്നെ ഭരണം തുടരുകയാണ്. സൗദി വിദൃാഭൃാസ മന്ത്രാലയം അംഗീകരിച്ച നിയമാവലി അനുസരിച്ച് ഒരുമാസത്തിനുള്ളില്‍ രക്ഷിതാക്കളില്‍നിന്നും തെരഞ്ഞെടുത്ത അംഗങ്ങളെ ഉള്‍കൊള്ളുന്ന പുതിയ കമ്മിറ്റി നിലവില്‍ വരണമെന്നതാണ്. ആയത്‌കൊണ്ട്തന്നെ ഇപ്പോള്‍ ഭരണം തുടര്‍ന്നുകൊണ്ടിരിക്കുന്ന അഡ്‌ഹോക്ക് കമ്മിറ്റി തികച്ചും നിയമവിരുദ്ധമായാണ് പ്രവര്‍ത്തനം തുടരുന്നത് എന്നും സ്‌ക്കൂളിന്റെ ഭരണ കാരൃങ്ങളുമായി ബന്ധപ്പെട്ട് യാതൊരു തിരുമാനങ്ങളും എടുക്കാന്‍ അവകാശമില്ലാത്ത കമ്മിറ്റിയാണ് തുടരുന്നതെന്നും നിവേദനത്തില്‍ പറയുന്നു.

നിവേദനത്തിന്റെ ഒരുകോപ്പി സൗദി വിദൃാഭൃാസ മന്ത്രാലയത്തിലെ വിദേശ സ്‌ക്കൂളുകളുടെ നിരീക്ഷണ ചുമതലയുള്ള മൊയ്ദി അല്‍ ഖഹ്താനിക്കും അയച്ചതായി ഐ. പി. ഡബ്‌ളിയു. ഇ ഭാരവാഹികള്‍ പറഞ്ഞു.

No comments:

Post a Comment