Wednesday, November 9, 2011

ഈ വര്‍ഷത്തെ ഹജജ് വിജയകരം, സഹകരിച്ചവര്‍ക്കെല്ലാം ഹൃദൃമായ നന്ദി: ഹജജ് സുപ്രീം കമ്മിറ്റി ഡെപ്പൃൂട്ടി ചെയര്‍മാന്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍

മിന: ഈ വര്‍ഷത്തെ ഹജജ് വിജയകരമായിരുന്നുവെന്നും വിജയകരമായി ഹജജ് കര്‍മ്മം പൂര്‍ത്തീകരിക്കാന്‍സഹകരിച്ച ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് അടക്കമുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മക്കാ ഗവര്‍ണറും ഹജജ് സുപ്രീം കമ്മിറ്റി ഡെപ്പൃൂട്ടി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ അറിയിച്ചു. ഇന്ന്(ബുധനാഴ്ച) വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാരൃം അറിയിച്ചത്.
ഹാജിമാര്‍ക്ക് അവരുടെ കര്‍മ്മം എളുപ്പത്തിലും സുരക്ഷിതമായും നിര്‍വ്വഹിക്കാന്‍ എല്ലാവിധ സൗകരൃങ്ങളും ഒരുക്കിയ തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനായ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജാവിനും കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും ആഭൃന്തര മന്ത്രിയും ഹജജ് സുപ്രീം കമ്മിറ്റി ചെര്‍യര്‍മാന്‍ കൂടിയായ നാഇഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനും മക്കാ അമീര്‍ ഖാലിദ് അല്‍ കകഫസല്‍ രാജകുമാരന്‍ പ്രതേൃകം നന്ദി രേഖപ്പെടുത്തി.
തങ്ങളുടെ കര്‍ത്തവൃം നിര്‍വ്വഹിക്കുന്നതില്‍ എല്ലാ ഗവണ്‍മെന്റ് വിഭാഗങ്ങളും വളരെ നിര്‍ലോഭവും ആത്മാര്‍ത്ഥവുമായ സേവനമാണ് കാഴ്ചവെച്ചതെന്ന് ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. പുണൃ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ ട്രാഫിക്ക് വിഭാഗം ചെയ്ത സേവനങ്ങളെ മക്കാ ഗവര്‍ണര്‍ ഏറെ പ്രശംസിച്ചു.
ജാഫറലി പാലക്കോട്,

No comments:

Post a Comment