Sunday, July 17, 2011

പ്രാചീന മുസ്‌ലിം സമൂഹം നല്‍കിയ സംഭാവനകള്‍ മികച്ചത്: എം. മുഹമ്മദ് ത്വയ്യിബ്.

ജിദ്ദ: സര്‍വ്വ വിജഞാന ശാഖകളിലും പ്രാചീന മുസ്‌ലിം സമൂഹം നല്‍കിയ സംഭാവനകള്‍ മികച്ചതാണെന്ന് അരീക്കോട് സുല്ലമുസ്സാലാം അറബിക്ക് കോളേജ് പ്രിന്‍സിപ്പാള്‍ എം. മുഹമ്മദ് ത്വയ്യിബ് സുല്ലമി പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദ സന്ദര്‍ശിക്കുന്ന അദ്ദേഹം ഇന്തൃന്‍ ഇസ്‌ലാഹി സെന്റെര്‍ ജിദ്ദാ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

വിജ്ഞാനം തേടിയുള്ള പടയോട്ടത്തിന്റെ പഴയ കാലമാണ് മുസ്‌ലിം ലോകത്തിന്റെ സുവര്‍ണ്ണ കാലം. കുട്ടികളുടെ വിദൃാഭൃാസത്തിന്റെ കാരൃത്തീല്‍ അതൃൂല്‍സാഹം കാണിക്കുന്ന രക്ഷിതാക്കളും സന്നദ്ധ സംഘടനകളും വിവിധ വൈജ്ഞാനിക മേഖലകളില്‍ വൈദഗ്ധൃം നേടിയ അര്‍പ്പണ ബോധമുള്ള തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. മാറിവരുന്ന ജീവിത സാഹചരൃങ്ങള്‍ക്കും മനുഷൃ ചിന്തക്കും എതിരല്ലാത്ത രിതിയില്‍ ആശയാവിഷ്‌ക്കരണം സാധൃമാക്കുന്ന കാലാനുവര്‍ത്തിയായ നിതൃ സതൃമാണ് വിശുദ്ധ ഖുര്‍ആന്‍ എന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാഹി സെന്റെര്‍ ജിദ്ദാ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അധൃക്ഷതവഹിച്ചു. അബ്ദുല്‍ കരീം സുല്ലമി സ്വാഗതവും എം.അഹമ്മദ് കുട്ടി മദനി നന്ദിയും പറഞ്ഞു.

ഫോട്ടോ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദ സന്ദര്‍ശിക്കുന്ന അരീക്കോട് സുല്ലമുസ്സാലാം അറബിക്ക് കോളേജ് പ്രിന്‍സിപ്പാള്‍ എം. മുഹമ്മദ് ത്വയ്യിബ് സുല്ലമിഇന്തൃന്‍ ഇസ്‌ലാഹി സെന്റെര്‍ ജിദ്ദ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുന്നു.

ജാഫറലി പാലക്കോട്,

No comments:

Post a Comment