Sunday, July 3, 2011

രോഗിയുടെ കുടെ യാത്ര ചെയ്യാന്‍ ആളെ തേടുന്നു.

റിയാദ്: കൈകാലുകള്‍ക്ക് തളര്‍ച്ച ബാധിച്ച മലയാളിയുടെ കുടെ നാട്ടിലേക്ക് യാത്രപോകാന്‍ സഹായത്തിന് ആളെ തേടുന്നു. പാലക്കാട് പുതുക്കോട് സ്വദേശി ഉദയങ്ങോട് വീട്ടില്‍ അബ്ദുറഹിമാനാണ് കൂടെ യാത്ര ചെയ്യാന്‍ ആളെ തേടുന്നത്.
ഭാരൃയും മുന്ന് പെണ്‍മക്കളും രണ്ട് ആണ്‍കുട്ടികളും ഉമ്മയും അടങ്ങുന്നതാണ് അബ്ദുഹിമാന്റെ കുടുംബം. 14 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്നു. ആദൃം അഞ്ച് വര്‍ഷം കൃഷിതോട്ടത്തില്‍ 550 റിയാല്‍ ശമ്പളത്തിന് ജോലിചെയ്തു. തുടര്‍ന്ന് മറ്റൊരു സ്‌പോണ്‍സറുടെ പേരില്‍ വിസ മാറ്റി സ്വന്തമായ ജോലിയിലായിരുന്നു. ഈയടുത്ത കാലത്ത് ഇടത് കൈകാലുകള്‍ക്ക് മരവിപ്പ് ബാധിച്ചു. ഇതേതുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇപ്പോള്‍ ഇടതുഭാഗത്തെ കൈകാലുകള്‍ക്ക് പൂര്‍ണ്ണമായും ചലനശേഷി നഷ്ടപ്പെട്ടിരിക്കയാണ്. റിയാദിലെ കമാല്‍, ഹഖീം, യുനുസ് എന്നി സന്നദ്ധ പ്രവര്‍ത്തകരാണ് അദ്ദേഹത്തെ സഹായിക്കാന്‍ ഇപ്പോള്‍ ആശുപത്രിയിലുള്ളത്. അസുഖം ചികില്‍സിച്ച് ഭേതമാക്കി സാധൃമെങ്കില്‍ വീണ്ടും സൗദിയില്‍ ജോലിക്കുവരാനുള്ള സാഹചരൃം ഒരുക്കി, സ്‌പോണ്‍സര്‍ ആറ് മാസത്തെ റീ എന്‍ട്രി വിസ പതിച്ചു നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കുടെ യാത്ര ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ കെ.ആര്‍.ഡബ്‌ളി.യു പ്രവര്‍ത്തകനായ ഷിബു പത്തനാപുരം അല്ലെങ്കില്‍ ബഷീര്‍ പാണക്കാട്, മൊബൈല്‍ 0508505629 എന്നിവരുമായി ബന്ധപ്പെടുക.


No comments:

Post a Comment