Saturday, April 30, 2011

എംബസിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന റിയാദ് ഇന്റര്‍ നാഷണല്‍ ഇന്തൃന്‍ സ്‌ക്കളിന്റെ ഭരണ കാരൃങ്ങള്‍ നിര്‍വ്വഹിക്കാന്‍ തെരഞ്ഞെടുത്ത കമ്മിറ്റി നിലവില്‍ വരാനുള്ള സാഹചരൃമൊരുക്കണം

റിയാദ്: എംബസിയുടെ കീഴില്പ്രവൃത്തിക്കുന്ന റിയാദ് ഇന്റര്നാഷണല്ഇന്തൃന്സ്ക്കളിന്റെ ഭരണ കാരൃങ്ങള്നിര്വ്വഹിക്കാന്തെരഞ്ഞെടുത്ത കമ്മിറ്റി നിലവില്വരാനുള്ള സാഹചരൃമൊരുക്കണമെന്ന് ഇന്റര്നാഷണല്ഇന്തൃന്സ്ക്കൂള്റിയാദ് പാരന്സ് ആന്റ് വെല്വിഷേര്സ് അസോസിയേഷന്‍(. പി. ഡബ്ളിയു. ) ഇന്തൃന്അംബാസിഡര്ശ്രീ തല്മീസ് അഹമ്മദിന് സമര്പ്പിച്ച നിവോദനത്തില്ആവശൃപ്പെട്ടു.

2010 ഡിസംബര്‍ 10-നായിരുന്നു നേരത്തെ തെരഞ്ഞെടുത്ത മാനേജിംഗ് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചത്. അതിന് ശേഷം ഇപ്പോള്നിലവിലുള്ളത് വെറും ഒരുമാസത്തേക്ക് സ്ക്കൂളിന്റെ കാരൃങ്ങള്നിരീക്ഷിക്കാനുള്ള അഡ്ഹോക്ക് കമ്മിറ്റി മാത്രമാണ്. സ്ക്കൂള്ജീവനക്കാരായ പ്രിന്സിപ്പാളും വൈസ് പ്രിസിപ്പാളും അക്കൗണ്ടന്റും അടങ്ങുന്നതാണ് അഡ്ഹോക്ക് കമ്മിറ്റി. എന്നാല്നാല് മാസത്തോളമായി അഡ്ഹോക്ക് കമ്മിറ്റിതന്നെ ഭരണം തുടരുകയാണ്. സൗദി വിദൃാഭൃാസ മന്ത്രാലയം അംഗീകരിച്ച നിയമാവലി അനുസരിച്ച് ഒരുമാസത്തിനുള്ളില്രക്ഷിതാക്കളില്നിന്നും തെരഞ്ഞെടുത്ത അംഗങ്ങളെ ഉള്കൊള്ളുന്ന പുതിയ കമ്മിറ്റി നിലവില്വരണമെന്നതാണ്. ആയത്കൊണ്ട്തന്നെ ഇപ്പോള്ഭരണം തുടര്ന്നുകൊണ്ടിരിക്കുന്ന അഡ്ഹോക്ക് കമ്മിറ്റി തികച്ചും നിയമവിരുദ്ധമായാണ് പ്രവര്ത്തനം തുടരുന്നത് എന്നും സ്ക്കൂളിന്റെ ഭരണ കാരൃങ്ങളുമായി ബന്ധപ്പെട്ട് യാതൊരു തിരുമാനങ്ങളും എടുക്കാന്അവകാശമില്ലാത്ത കമ്മിറ്റിയാണ് തുടരുന്നതെന്നും നിവേദനത്തില്പറയുന്നു.

നിവേദനത്തിന്റെ ഒരുകോപ്പി സൗദി വിദൃാഭൃാസ മന്ത്രാലയത്തിലെ വിദേശ സ്ക്കൂളുകളുടെ നിരീക്ഷണ ചുമതലയുള്ള മൊയ്ദി അല്ഖഹ്താനിക്കും അയച്ചതായി . പി. ഡബ്ളിയു. ഭാരവാഹികള്പറഞ്ഞു.

No comments:

Post a Comment