
ജീദ്ദ: സൗദി അറേബൃയിലെ പുതിയ ഇന്തൃന്‍ അംബാസിഡറായി ഹാമിദ് അലി റാവു ചുമതലയേല്‍ക്കും. 1981 ഐ.എഫ്.എസ് ബാച്ചുകാരനായ ഇദ്ദേഹം ഇപ്പോള്‍ ജനീവയിലെ യു.എന്‍. മിഷനില്‍ ഇന്തൃന്‍ അംബാസിഡറായും നിരായൂധീകരണ സമിതിയിലെ ഇന്തൃയുടെ സ്ഥിരം പ്രതിനിധിയുമാണ്. ഔദേൃാഗിക അറിയിപ്പ് വന്നിട്ടില്ല എങ്കിലും ഇപ്പോഴത്തെ അംബാസിഡര്‍ തല്‍മീസ് അഹമ്മദിന്റെ കാലാവധി ആഗസ്ത് മാസത്തോടെ അവസാനിക്കും.
പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവുമുള്ള ഹാമിദ് അലി റാവു 2007 ഡിസാബറില്‍ ആണ് യു.എന്‍. അംബാസിഡറായി ചുമതല ഏറ്റത്. വിദേശ മന്ത്രാലയത്തില്‍ നിരായൂധീകരണ, അന്താരാഷ്ട്ര സുരക്ഷാ വിഭാഗം ജോയിന്റ് സെക്രട്ടറി(ഡയറക്ടര്‍ ജനറല്‍) ആയിരിക്കേയായിരുന്നു നിയമനം. 1981ല്‍ വിദേശകാരൃ സര്‍വ്വീസില്‍ പ്രവേശിച്ച റാവുവിന് ഓസ്ട്രിയയില്‍ തേര്‍ഡ്-സെക്കന്റ് സെക്രട്ടറി ആയിട്ടായിരുന്നു ആദൃ നിയമനം. പിന്നീട് വിദേശകാരൃ മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറി, യു.എന്‍ ഡെപ്പൃൂട്ടി സെക്രട്ടറി എന്നീ നിലകളിലും സേവനം അനുഷ്ടിച്ചു. 1993 മുതല്‍ 95 വരെ വിദേശകാരൃ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലിനോക്കിയിരുന്നു. ധാക്ക ഹൈക്കമ്മീഷണല്‍ കോണ്‍സല്‍, വിയന്നയില്‍ ഡെപ്പൃൂട്ടി ചീഫ് മിഷന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ടിച്ചിടുള്ള ഇദ്ദേഹം യു.എന്‍ സമ്മേളനങ്ങളില്‍ ഇന്തൃയെ പലതവണ പ്രജതിനിധീകരിച്ചിട്ടുണ്ട്. ഡോ. ആസിയ ഹമീദ് റാവുവാണ് ഭാരൃ. രണ്ട് പെണ്‍മക്കളുണ്ട്.
ഫോട്ടോ: ഹാമിദ് അലി റാവു
വല്ല മാറ്റവും പ്രതീക്ഷിക്കാമോ ? ആരു വന്നാലും ഇന്ത്യക്കാരെ മറക്കുന്നവര്‍ , എന്തനാ ഇങ്ങിനെ ഒരു പോസ്റ്റ്
ReplyDelete