
റിയാദ്: മുന്‍ കെ.പി.സി.സി. അധൃക്ഷനും ജനപ്രീയ കമ്മൃൂണിക്കേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. കെ. മുരളീധരന്‍ മെയ് ഒന്നിന് വൈകുന്നേരം ഏഴ് മണിക്ക് റിയാദില്‍ എത്തുന്നു. പ്രമുഖ ടി.വി അവതാരകന്‍ ഭഗത് ചന്ദ്രശേഖര്‍, അഡ്വ. പ്രവീണ്‍ കുമാര്‍, സൈമണ്‍ പീറ്റര്‍ എന്നിവരും മുരളിയോടൊപ്പം എത്തും.
ജനപ്രീയ ചാനലിന്റെ പ്രചാരണവുമായാണ് മുരളിയും മറ്റ് മൂന്നുപേരും സൗദി സന്ദര്‍ശിക്കുന്നത്. മെയ് ഒന്നിന് റിയാദില്‍ എത്തുന്ന മുരളിയെ ജനപ്രിയ ചാനലിന്റെ സൗദി കോ ഓര്‍ഡിനേറ്റര്‍മാരായ ഷാജി കുന്നിക്കോട്, ഷക്കീബ് കൊളക്കാടന്‍, ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
റിയാദിലെ ക്ഷണിക്കപ്പെട്ട പ്രവാസി പ്രമുഖര്‍ പങ്കെടുക്കുന്ന ബിസിനസ്സ് മീറ്റ് റിയാദ് പാലസ് ഹോട്ടലില്‍ മെയ് രണ്ട് തിങ്ങളാഴ്ച വൈകുന്നേരം ഏഴ്മണിക്ക് നടക്കും. മൂന്നാം തിയ്യതി വൈകുന്നേരം ഓവര്‍സീസ് ഇന്തൃന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നല്‍കുന്ന സ്വീകരണ പരിപാടിയിലും മുരളി പക്കെടുക്കും. തുടര്‍ന്ന് ജിദ്ദയിലെത്തുന്ന കെ. മുരളിധരന്‍ രണ്ട് ദിവസത്തെ പരിപാടിക്ക് ശേഷം 6ാം തീയ്യതി ദമ്മാമില്‍ എത്തിച്ചേരും. പിറ്റേന്ന് ഏഴാം തിയ്യതി സൗദിയില്‍നിന്നും തിരിച്ചുപോകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് കുമാര്‍ തിരുവനന്തപുരം(0567215795), കുഞ്ഞി കുമ്പള(0506699321), സിറാജ് പുറക്കാട്(0544083510), ശിഹാബ് വണ്ടൂര്‍(0556327981), അബ്ദുള്ള വല്ലാഞ്ചിറ(0506932970) എന്നിവരുമായി ബന്ധപ്പെടുക.
No comments:
Post a Comment