Sunday, July 17, 2011

പ്രാചീന മുസ്‌ലിം സമൂഹം നല്‍കിയ സംഭാവനകള്‍ മികച്ചത്: എം. മുഹമ്മദ് ത്വയ്യിബ്.

ജിദ്ദ: സര്‍വ്വ വിജഞാന ശാഖകളിലും പ്രാചീന മുസ്‌ലിം സമൂഹം നല്‍കിയ സംഭാവനകള്‍ മികച്ചതാണെന്ന് അരീക്കോട് സുല്ലമുസ്സാലാം അറബിക്ക് കോളേജ് പ്രിന്‍സിപ്പാള്‍ എം. മുഹമ്മദ് ത്വയ്യിബ് സുല്ലമി പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദ സന്ദര്‍ശിക്കുന്ന അദ്ദേഹം ഇന്തൃന്‍ ഇസ്‌ലാഹി സെന്റെര്‍ ജിദ്ദാ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

വിജ്ഞാനം തേടിയുള്ള പടയോട്ടത്തിന്റെ പഴയ കാലമാണ് മുസ്‌ലിം ലോകത്തിന്റെ സുവര്‍ണ്ണ കാലം. കുട്ടികളുടെ വിദൃാഭൃാസത്തിന്റെ കാരൃത്തീല്‍ അതൃൂല്‍സാഹം കാണിക്കുന്ന രക്ഷിതാക്കളും സന്നദ്ധ സംഘടനകളും വിവിധ വൈജ്ഞാനിക മേഖലകളില്‍ വൈദഗ്ധൃം നേടിയ അര്‍പ്പണ ബോധമുള്ള തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. മാറിവരുന്ന ജീവിത സാഹചരൃങ്ങള്‍ക്കും മനുഷൃ ചിന്തക്കും എതിരല്ലാത്ത രിതിയില്‍ ആശയാവിഷ്‌ക്കരണം സാധൃമാക്കുന്ന കാലാനുവര്‍ത്തിയായ നിതൃ സതൃമാണ് വിശുദ്ധ ഖുര്‍ആന്‍ എന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാഹി സെന്റെര്‍ ജിദ്ദാ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അധൃക്ഷതവഹിച്ചു. അബ്ദുല്‍ കരീം സുല്ലമി സ്വാഗതവും എം.അഹമ്മദ് കുട്ടി മദനി നന്ദിയും പറഞ്ഞു.

ഫോട്ടോ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദ സന്ദര്‍ശിക്കുന്ന അരീക്കോട് സുല്ലമുസ്സാലാം അറബിക്ക് കോളേജ് പ്രിന്‍സിപ്പാള്‍ എം. മുഹമ്മദ് ത്വയ്യിബ് സുല്ലമിഇന്തൃന്‍ ഇസ്‌ലാഹി സെന്റെര്‍ ജിദ്ദ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുന്നു.

ജാഫറലി പാലക്കോട്,

Sunday, July 10, 2011

ജിദ്ദയില്‍ തീപിടുത്തം,

ജിദ്ദ: മദീനാറോഡില്‍ ബഗ്ദാദിയ്യയില്‍ സ്ഥിതിചെയ്യുന്ന അലീസായി പ്‌ളാസയില്‍ ഉണ്ടായ തിപിടുത്തത്തില്‍ തിട്ടപ്പെടുത്താനാകാത്ത നഷ്ടം. ശനിയാഴ്ച സന്ധൃക്ക് ഏഴുമണിയോടടുത്തുണ്ടായ തീപിടുത്തത്തില്‍ ഭാഗൃം കൊണ്ടാണ് ആര്‍ക്കും ജീവഹാനിയുണ്ടാകാതിരുന്നത്. എന്നാല്‍ ഏഴ്‌പേര്‍ക്ക് തീപൊള്ളലേറ്റ് പരിക്കുണ്ട്. ഇതുവരെ ലഭിച്ച വിവരം അനുസരിച്ച് മലയാളികള്‍ക്കാര്‍ക്കും പരിക്കില്ല. ഷോര്‍ട്ട് സര്‍കൃൂട്ടാണ് അപകടകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഞായറാഴ്ച പുലര്‍ച്ചവരെ തീ ആളിപ്പടരുന്നത് കണ്ടതായി
ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ച്മണിക്കും ഫയര്‍ഫോഴ്‌സ് തീ അണച്ചുകൊണ്ടിരിക്കുകയാണെന്നാണ് അലിസായി കമ്പനിയില്‍
ജി.എംന്റെ ഓഫീസില്‍ കഴിഞ്ഞ പതിനാല് വര്‍ഷമായി ജോലി
ചെയ്യുന്ന ഗഫൂര്‍ മമ്പാട് പറഞ്ഞത്.

അലിസായി കമ്പനിയുടെ രണ്ട് കെട്ടിടങ്ങളാണ് ഇവിടെ
പ്രവൃത്തിക്കുന്നത്. ഒരുകെട്ടിടം ഒമ്പത് നിലകളുള്ളതും മറ്റേത്
ഏഴ് നിലകളുള്ളതും. ഒമ്പത് നിലകളുള്ള കെട്ടിടം പൂര്‍ണ്ണമാ
ഓഫീസുകളുമാണ് പ്രവൃത്തിക്കുന്നത്. കല്ല്‌കൊ
യും കത്തിയമര്‍ന്ന് നിലം പതിച്ചു. രണ്ട് കെട്ടിടങ്ങളിലുമായി അലിസായി കമ്പനിയുടെ എഴുപതോളം വിവിധ ഡിപ്പാര്‍ട്ടുമെന്റുകളും
ണ്ടുള്ള ഭിത്തിക്ക് പകരം ഇരുമ്പ്, ഗ്‌ളാസ് എന്നിവകൊണ്ട് നിര്‍മ്മിച്ച
വയാണ് കെട്ടിടം. സാധാരണായി
ഒരു
ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവിടുത്തെ ഓഫീസുകള്‍ പ്രവൃത്തിക്കുന്നത്. വൈകുന്നേരം ആറ് മണിയോടെ ഒട്ടുമുക്കാല്‍ സ്റ്റാഫുകളും ജോലി കഴിഞ്ഞ് ഓഫീസ് വിട്ടശേഷം ഏഴ്മണിയോടടുത്തായിരുന്നു തീ പടരാന്‍ തുടങ്ങിയത്. ആ സമയത്ത് അതൃാവ
ശൃം കുറഞ്ഞ ജീവനക്കാര്‍ മാത്രമെ ഓഫീസില്‍ ഉണ്ടായിരുന്നുള്ളു. തീ പിടിത്തമുണ്ടായ ഉടന്‍ ഓഫീസില്‍ അവശേഷിച്ചവര്‍ രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടയിലാണ് ഏഴുപേര്‍ക്ക് പരിക്കേറ്റതെന്നാണ് അനുമാനിക്കുന്നത്.

റിയല്‍ എസ്‌റ്റേറ്റ്, പനാസോണിക്ക് ഇലക്‌ട്രോണിക്ക് ഉപകരണങ്ങളുടെ ഏജന്‍സി, അരി അടക്കം വിവിധയിനം ഫുഡ് സ്റ്റഫ് കമ്പനികളുടെ വിതരണം, ടെക്‌സ്‌റ്റൈല്‍ ഐറ്റംസ് തുടങ്ങി വിവിധ സാധനങ്ങളുടെ വിതരണം അലിസായി കമ്പനി ഏറ്റെടുത്തുനടത്തുണ്ട്. ഇവയുടെ എഴുപതോളം വിഭാഗം ഓഫീസുകള്‍, മെയിന്റ്റിനെന്‍സ് സെന്റര്‍ എന്നിവ ഇവിടെ പ്രവൃത്തിക്കുന്നു.

ഏകദേശം മൂവായിരത്തിലധിക പേര്‍ ഇവിടെ വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നു. ഇവരില്‍ നൂറ്കണക്കിന് മലയാളികളുംപെടും. ഇവരുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള പല രേഖകളും തീപിടുത്തത്തില്‍ കത്തിച്ചാമ്പലായതായും ഗഫൂര്‍ മമ്പാട് പറഞ്ഞു. സ്‌ക്കൂള്‍ അടച്ചതിനാല്‍ അടുത്ത ആഴ്ച കുടുംബസമേതം നാട്ടില്‍പോകാന്‍ തീരുമാനിച്ച ഇവിടുത്തെ മലയാളി ജീവനക്കാരനായ തിരൂര്‍ സ്വദേശി സുബൈര്‍, എറണാകുളം സ്വദേശിയും ജിദ്ദയിലെ അറിയപ്പെടുന്ന ഗായികയായ അസ്ഫാ അസ്‌ലമിന്റെ പിതാവ് അസ്‌ലമിന്റെ പാസ്‌പോര്‍ട്ടടക്കം നിരവധി ഇന്തൃക്കാരുടെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും കത്തി നശിച്ചവയില്‍പെടുന്നു.

ഫോട്ടോ: അലീസായി പ്‌ളാസയില്‍ ഉണ്ടായ തിപിടുത്തം
ജാഫറലി പാലക്കോട്

Wednesday, July 6, 2011

ശിഹാബുദ്ദീന്‍ വീണ്ടും സൗദിയിലെത്തി, തന്നെ വകവരുത്താന്‍ ശ്രമിച്ചവന് ശിക്ഷവാങ്ങികൊടുക്കുമെന്ന വിശ്വാസത്തോടെ

അല്‍ ഖഫ്ജ്(സൗദി അറേബൃ): തന്നെ വധിക്കാന്‍ ശ്രമിച്ച ബംഗ്‌ളാദേശുകാരനെതിരെ കോടതിയില്‍ മൊഴിനല്‍കാന്‍ ശിഹാബുദ്ദീന്‍ വീണ്ടും സൗദിയിലെത്തി. പണമായി നല്‍കിയ സഹായത്തിന് പകരം തന്നെ ചതിച്ചുകൊലപ്പെടുത്താന്‍ പാഴ്ശ്രമം നടത്തിയവന്‍ നിയമത്തിന്റെ മാര്‍ഗത്തില്‍ ശിക്ഷിക്കപ്പെടണം എന്ന ദൃഡനിശ്ചയത്തോടെയാണ് സന്ദര്‍ശക വിസയില്‍ ആലപ്പുഴ വള്ളിക്കുന്നം സ്വദേശി ശിഹാബുദ്ദീന്‍ വീണ്ടും സൗദിയിലെത്തിയിരിക്കുന്നത്.
അഞ്ചുവര്‍ഷം മുമ്പ്, കൃതൃമായി പറഞ്ഞാല്‍ 2006 സെപ്തംബറിലായിരുന്നു ഇപ്പോഴും ഒരു ഞെട്ടലോടെ മാത്രം ഓര്‍ക്കാനാവുന്ന സംഭവം അരങ്ങേറിയത്. ഖഫ്ജിയിലെ മുഹമ്മദ് അറബ് എന്ന കമ്പനിയില്‍ ചെറിയ ശമ്പളത്തിന് ജോലിചെയ്യുന്ന ശിഹാബുദ്ദീന്‍, ഒഴിവുസമയങ്ങളില്‍ സൗദിയിലെ പ്രമുഖ ടെലിഫോണ്‍ കമ്പനിയായ സൗദി ടെലിക്കോമിന്റെ സാവാ എന്ന മൊബൈല്‍ റീച്ചാര്‍ജജ് കൂപ്പണ്‍ വല്‍ക്കാന്‍ പോകാറുണ്ട്. ഇതിനിടയില്‍ സാവാ കൂപ്പണ്‍ വിതരണവുമായി ബന്ധപ്പെട്ട് ഷമാലിയയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ തൊഴിലാളിയും ബംഗ്‌ളാദേശ് പൗരനുമായ റുത്തൂഫുല്‍ റഹ്മാനുമായി പരിചയപ്പെട്ടു. കാര്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് റുത്തൂഫുല്‍ റഹ്മാന്‍ കുറച്ചു പണം കടം വാങ്ങിയിരുന്നു. എന്നാല്‍ കൃതൃ സമയത്ത് പണം തിരികെ കൊടുക്കാതെ മാസങ്ങളോളം പല ഒഴിവുകളും പറഞ്ഞ് കളിപ്പിക്കുകയായിരുന്നു റുത്തൂഫുല്‍ റഹ്മാനുമാന്‍. ഇതിനിടയില്‍ കൊടുക്കാനുള്ള പണത്തിനുപകരം കുറച്ച് സാവാ റീച്ചാര്‍ജജ് കൂപ്പണ്‍ കൊടുക്കുകയും ബാക്കിയുള്ള പണത്തിന് ഒരു കാലാവധി പറയുകയും ചെയ്തു.
നേരത്തെയുള്ള ധാരണ പ്രകാരം പണം നല്‍കാമെന്ന് പറഞ്ഞ ദിവസം രാത്രി ഇശാ നിസ്‌ക്കാര ശേഷം ഷമാലിയ പ്രദേശത്ത് സൈക്കിളില്‍ എത്തിയെങ്കിലും ശിഹാബുദ്ദീനേയും കൂട്ടി ഒരു ചായകുടിച്ചശേഷം പണം കൂട്ടുകാരന്റെ മുറിയിലാണെന്ന് മറ്റൊരിടത്ത് പ്രതി കൂട്ടികൊണ്ട്‌പോയി. ഇതിനിടയില്‍ പ്രതിയായ ത്തൂഫുല്‍ റഹ്മാന്‍ അദ്ദേഹത്തിന്റെ പരിചയക്കാരന്റെ കടയില്‍നിന്നും എന്തോ പൊതിയെടുക്കുന്നത് കണ്ടുവെങ്കിലും തന്നെ വകവരുത്താനുള്ള മുര്‍ച്ചയേറിയ കത്തിയാണത് എന്ന കാരൃം ശിഹാബുദ്ദീന്‍ അറിഞ്ഞിരുന്നില്ല.
കൂട്ടുകാരന്റെ മുറിയിലേക്കാണെന്ന് പറഞ്ഞ് കൊണ്ട്‌പോയത് നഗരസഭയുടെ മലിനജലം ഒഴുകുന്ന ഷമാലിയയിലെ ഉള്‍പ്രദേശത്ത് ഒരു ഓടക്ക് സമീപത്തായിരുന്നു. ഇതിനിടെ പ്രതിക്ക് ഒരു ഫോണ്‍കോള്‍ വരികയും ബംഗാളി ഭാഷയില്‍ മൊബൈല്‍ഫോണില്‍ സംസാരിച്ചശേഷം, സുഹൃത്ത് റുമിലില്ലെന്നും തിരികെ പോകാമെന്നും പറഞ്ഞ് സൈക്കിള്‍ തിരിച്ചുവിടാന്‍ പറഞ്ഞു. വന്നവഴിയെ സൈക്കിള്‍ തിരിച്ചുവിടുന്നതിനിടയില്‍ കൈയ്യില്‍ ഉണ്ടായിരുന്ന പൊതിയില്‍ ഒളിപ്പിച്ച കത്തികൊണ്ട് പിറകില്‍ കുത്തി. ഇതേതുടര്‍ന്ന് നിലത്തുവീണ ശിഹാബുദ്ദീന്റെ ഇടതുകൈ വെട്ടിമാറ്റുകയും ശരിരത്തില്‍ തുരുതുരാകുത്തുകയും ചെയ്തു. അക്രമത്തില്‍ ഇടതുകൈപ്പത്തി പൂര്‍ണ്ണമായും വലതുകൈയിലെ നാലു വിരലുകളും നഷ്ടപ്പെട്ടു. അതിലുപരി ഇരു കാലുകള്‍ക്കും തലക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നാല്‍പതോളം വെട്ടുകളേറ്റിരുന്നു. ഇതിനിടെ അതുവഴി വന്ന ഒരു സ്വദേശിയുടെ കാറിന്റെ വെളിച്ച കണ്ട് പ്രതി രക്ഷപ്പെട്ടു. സ്വദേശി ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാലാണ് ഭാഗൃം ഒന്നുകൊണ്ടുമാത്രം ശിഹാബുദ്ദീന് ജീവന്‍ തിരിച്ചുകിട്ടാനായത്.
52 ദിവസം മരണത്തോട് മല്ലടിച്ച് ഖഫ്ജി ജനറല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവന്നു. പിന്നീട് തുടര്‍ ചികില്‍സക്കായി സൗദി അറേബൃയോട് വിടപറഞ്ഞ് നാട്ടിലേക്ക് പോവുകയായിരുന്നു. ഇരു കൈകളും നഷ്ടപ്പെട്ട് പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍. ശിഹാബുദ്ദീനെ അറിയുന്ന മലയാളികളും വിവിധ രാജൃക്കാരും സാമ്പത്തീക സഹായം നല്‍കിയിരുന്നു. കേസ് നടത്തിപ്പിന്റെ ചുമതല സയ്യിദ് എന്ന സുഹൃത്തിനെ ഏല്‍പിച്ചായിരുന്നു സൗദിയില്‍നിന്നും നേരത്തെ നാട്ടിലേക്ക് ചികില്‍സക്കായി പോയിരുന്നത്.
ഇതിനിടയില്‍ അറസ്റ്റിലായ പ്രതി ജാമൃത്തിലിറങ്ങുകയും മറ്റൊരു കേസില്‍ വീണ്ടും പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ശിഹാബുദ്ദീന്റെ കേസ് വീണ്ടും കോടതിയുടെ പരിഗണനയില്‍ വന്നതിനെ തുടര്‍ന്നാണ് സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തിയിട്ടുള്ളത്. ഭാരൃ അജിനയുടേയും ഇരട്ട കുട്ടികളായ ഫാത്തിമ, ജൗവാര്‍(6) എന്നവരുടെ ഏക ആശ്രയമാണ് ശിഹാബുദ്ദീന്‍. തന്നെ ഈ സ്ഥിതിയിലെത്തിച്ച ബംഗ്‌ളാദേശ് പൗരനായ റുത്തൂഫുല്‍ റഹ്മാനുമാന് കോടതി കടുത്ത ശിക്ഷ നല്‍കുമെന്ന ഉറച്ച വിശ്വാസമാണ് ശിഹാബുദ്ദീനുള്ളത്. അതോടൊപ്പം സംഭ്വ സ്ഥലത്തുനിന്നും തന്നെ ആശ്രുപത്രിയിലെത്തിച്ച സൗദി പൗരനേയും നന്ദിയോടെ ശിഹാബുദ്ദീന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ജാഫറലി പാലക്കോട്,

Sunday, July 3, 2011

രോഗിയുടെ കുടെ യാത്ര ചെയ്യാന്‍ ആളെ തേടുന്നു.

റിയാദ്: കൈകാലുകള്‍ക്ക് തളര്‍ച്ച ബാധിച്ച മലയാളിയുടെ കുടെ നാട്ടിലേക്ക് യാത്രപോകാന്‍ സഹായത്തിന് ആളെ തേടുന്നു. പാലക്കാട് പുതുക്കോട് സ്വദേശി ഉദയങ്ങോട് വീട്ടില്‍ അബ്ദുറഹിമാനാണ് കൂടെ യാത്ര ചെയ്യാന്‍ ആളെ തേടുന്നത്.
ഭാരൃയും മുന്ന് പെണ്‍മക്കളും രണ്ട് ആണ്‍കുട്ടികളും ഉമ്മയും അടങ്ങുന്നതാണ് അബ്ദുഹിമാന്റെ കുടുംബം. 14 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്നു. ആദൃം അഞ്ച് വര്‍ഷം കൃഷിതോട്ടത്തില്‍ 550 റിയാല്‍ ശമ്പളത്തിന് ജോലിചെയ്തു. തുടര്‍ന്ന് മറ്റൊരു സ്‌പോണ്‍സറുടെ പേരില്‍ വിസ മാറ്റി സ്വന്തമായ ജോലിയിലായിരുന്നു. ഈയടുത്ത കാലത്ത് ഇടത് കൈകാലുകള്‍ക്ക് മരവിപ്പ് ബാധിച്ചു. ഇതേതുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇപ്പോള്‍ ഇടതുഭാഗത്തെ കൈകാലുകള്‍ക്ക് പൂര്‍ണ്ണമായും ചലനശേഷി നഷ്ടപ്പെട്ടിരിക്കയാണ്. റിയാദിലെ കമാല്‍, ഹഖീം, യുനുസ് എന്നി സന്നദ്ധ പ്രവര്‍ത്തകരാണ് അദ്ദേഹത്തെ സഹായിക്കാന്‍ ഇപ്പോള്‍ ആശുപത്രിയിലുള്ളത്. അസുഖം ചികില്‍സിച്ച് ഭേതമാക്കി സാധൃമെങ്കില്‍ വീണ്ടും സൗദിയില്‍ ജോലിക്കുവരാനുള്ള സാഹചരൃം ഒരുക്കി, സ്‌പോണ്‍സര്‍ ആറ് മാസത്തെ റീ എന്‍ട്രി വിസ പതിച്ചു നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കുടെ യാത്ര ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ കെ.ആര്‍.ഡബ്‌ളി.യു പ്രവര്‍ത്തകനായ ഷിബു പത്തനാപുരം അല്ലെങ്കില്‍ ബഷീര്‍ പാണക്കാട്, മൊബൈല്‍ 0508505629 എന്നിവരുമായി ബന്ധപ്പെടുക.


ബത്ഹ തീപ്പിടുത്തം: ആശ്രിതര്‍ക്ക് യൂസുഫ് അലി രണ്ട് ലക്ഷം രുപാവീതം നല്‍കും. ഐ.ടി.എല്‍ ഗ്രൂപ്പ് ആശ്രിതര്‍ക്ക് ജോലി നല്‍കും.

റിയാദ്: ശനിയാഴ്ച പുലര്‍ച്ചെ റിയാദിലെ
ബത്ഹയിലുണ്ടായ തീപിടിത്തത്തില്‍ ദാരുണമായി മരണപ്പെട്ട ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് ഗള്‍ഫിലെ പ്ര
മുഖ വൃവസായിയായ എം.എ യൂസുഫലി രണ്ട് ലക്ഷം രുപവീതം ആശ്വാസനിധി നല്‍കുമെന്ന് പറഞ്ഞു. അഞ്ച് മലയാളികളടക്കം മൊത്തം ആറ് ഇന്തൃക്കാരാണ് മരിച്ചത്. ഇവരുടെ ആശ്രിതര്‍ക്ക് രണ്ട്‌ലക്ഷം രുപാവീതം മൊത്തം പന്ത്രണ്ട് ലക്ഷം രുപയായിരിക്കും നല്‍കുക.
മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍
തയ്യാറാണെന്ന് പ്രമുഖ പ്രവാസി വ്യവസായിയും
ഐ.ടി.എല്‍, ഇറാം ഗ്രൂപ്പുകളുടെ മാനേജിംഗ് ഡയറക്ട
റുമായ സിദ്ദീഖ് അഹമ്മദ് ഇന്ത്യന്‍ എംബസിയേയും നോര്‍ക്ക പ്രതിനിധികളേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകരേയും അറിയിച്ചു. ബത്ഹയിലെ സ്വാലിം സൂപ്പര്‍മാര്‍ക്കററിലെ ജീവനക്കാരുടെ താമസ സ്ഥലത്ത് നടന്ന തീപ്പിടുത്തത്തില്‍ അഞ്ച് മലയാളികളടക്കം ഏഴ് പേരാണ് മരണമടഞ്ഞത്. മരണമടഞ്ഞ മററു രണ്ടു പേരില്‍ ഒരാള്‍ കര്‍ണ്ണാടകയിലെ കുന്താപുരം സ്വദേശിയും മറെറാരാള്‍ നേപ്പാളുകാരനുമാണ്. ഇവരുടെ മൃതശരീരം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചിലവുകളും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം നല്‍കുമെന്നും പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയും വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി. ജോസഫും പ്രഖ്യാപിച്ചിരുന്നു.
സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിലായി വ്യവസായ ശ്രൃഖംലയുള്ള പാലക്കാട് സ്വദേശിയായ സിദ്ദീഖ് അഹമ്മദ് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ ജോലി നല്‍കാന്‍ തയ്യാറാണെന്നറിയിച്ചു. ഗള്‍ഫ് നാടുകളിലുള്ള ഐ.ടി.എല്‍ ഗ്രൂപ്പ് സ്ഥാപനങ്ങളിലൊന്നിലായിരിക്കും ജോലി നല്‍കുന്നത്. വിദേശത്തേക്ക് വരാനുള്ള വിസയും മററു ചിലവുകളും ഐ.ടി.എല്‍ ഗ്രൂപ്പ് വഹിക്കും. നിര്‍ദ്ദന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരണമടഞ്ഞവരെല്ലാം എന്നതു കൊണ്ടു തന്നെ കുടുംബത്തിന്റെ തുണയററു പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സിദ്ദീഖ് അഹമ്മദ് പറഞ്ഞു. റിയാദ്: ശനിയാഴ്ച പുലര്‍ച്ചെ റിയാദിലെ ബത്ഹയിലു-ായ തീപിടിത്തത്തി. ദാരുണമായി മരണപ്പെ' ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് ജോലി ന.കാന്‍ തയ്യാറാണെ് പ്രമുഖ പ്രവാസി വ്യവസായിയും ഐ.ടി.എ., ഇറാം ഗ്രൂപ്പുകളുടെ മാനേജിംഗ് ഡയറക്ടറുമായ സിദ്ദീഖ് അഹമ്മദ് ഇന്ത്യന്‍ എംബസിയേയും നോര്‍ക്ക പ്രതിനിധികളേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളി. പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകരേയും അറിയിച്ചു. ബത്ഹയിലെ സ്വാലിം സൂപ്പര്‍മാര്‍ക്കററിലെ ജീവനക്കാരുടെ താമസ സ്ഥലത്ത് നട തീപ്പിടുത്തത്തി. അ-് മലയാളികളടക്കം ഏഴ് പേരാണ് മരണമടഞ്ഞത്. മരണമടഞ്ഞ മററു ര-ു പേരി. ഒരാള്‍ കര്‍ണ്ണാടകയിലെ കുന്താപുരം സ്വദേശിയും മറെറാരാള്‍ നേപ്പാളുകാരനുമാണ്. ഇവരുടെ മൃതശരീരം നാ'ിലെത്തിക്കാനുള്ള മുഴുവന്‍ ചിലവുകളും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെും ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ന.കുമെും പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയും വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാ-ിയും നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി. ജോസഫും പ്രഖ്യാപിച്ചിരുു.
സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിലായി വ്യവസായ ശ്രൃഖംലയുള്ള പാലക്കാട് സ്വദേശിയായ സിദ്ദീഖ് അഹമ്മദ് ദുരന്തത്തി. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തി. ഉടന്‍ ത െജോലി ന.കാന്‍ തയ്യാറാണെറിയിച്ചു. ഗള്‍ഫ് നാടുകളിലുള്ള ഐ.ടി.എ. ഗ്രൂപ്പ് സ്ഥാപനങ്ങളിലൊിലായിരിക്കും ജോലി ന.കുത്. വിദേശത്തേക്ക് വരാനുള്ള വിസയും മററു ചിലവുകളും ഐ.ടി.എ. ഗ്രൂപ്പ് വഹിക്കും. നിര്‍ദ്ദന കുടുംബത്തിന്റെ ഏക ആശ്രയമായിരുു മരണമടഞ്ഞവരെ.ാം എതു കൊ-ു ത െകുടുംബത്തിന്റെ തുണയററു പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുതെ് സിദ്ദീഖ് അഹമ്മദ് പറഞ്ഞു.

ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍:00966-509986807, ഇ.മെയില്‍, gulfvision@gmail.com

ഫിറോസാ മന്‍സില്‍, പി.ഒ. പാലക്കോട്, (വഴി) വെങ്ങര, കണ്ണൂര്‍ ജില്ല.

Saturday, July 2, 2011

റിയാദില്‍ തീപിടുത്തം: അഞ്ച്‌ മലയാളികളുള്‍പ്പെടെ ഏഴ്‌ മരണം


റിയാദ
നഗര കേന്ദ്രമായ ബത്ഹയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് മലയാളികളും ഒരു മംഗലാപുരം സ്വദേശിയുമടക്കം ഏഴു പേര്‍ മരിച്ചു. മരിച്ച മറ്റൊരാള്‍ നേപ്പാള്‍ സ്വദേശിയാണ്. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബത്ഹ ഫിലിപ്പൈനി മാര്‍ക്കറ്റിനും ഗുറാബി സ്ട്രീറ്റിനുമിടയിലുള്ള അല്‍ സുവൈലിം സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപിടുത്തം. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. മരിച്ചവരെല്ലാം അല്‍ സുവൈലിം സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ്.

നിലമ്പൂര്‍ സ്വദേശികളായ സുലൈമാന്‍ , അഹ്മ്മദ് കബീര്‍ , തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അജിത്, തൃശൂര്‍ സ്വദേശി അബ്ദുറഹീം, ആലപ്പുഴ മാവേലിക്കര സ്വദേശി ഷാജി എന്ന തോമസ് , മംഗലാപുരം സ്വദേശി മുഹമ്മദ് , നേപ്പാള്‍ സ്വദേശി രാകേശ് ഷാ എന്നിവരാണ് മരിച്ചത്. എറണാകുളം മൂവാറ്റുപുഴ സ്വദേശി നിയാസ്, ബാലുശേരി സ്വദേശി മുഹമ്മദ് അലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്ഹയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കെട്ടിടത്തിന്റെ നാലാം നിലയില്‍ താല്‍ക്കാലികമായി നിര്‍മിച്ച മുറികളിലാണ് തീ പിടിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെ അടുക്കളയുടെ ഭാഗത്തു നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. അടുക്കള ഭാഗം പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയമുണ്ട്. തീപ്പിടിത്തം മൂലം പുക പടര്‍ന്നുണ്ടായ ശ്വാസ തടസ്സമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടവര്‍ താമസിച്ച മുറിയില്‍ 12 പേരാണുണ്ടായിരുന്നത്. അല്‍ സുവൈലിം സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരായ നാല്‍പ്പതോളം പേരാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്.