Monday, September 24, 2012


Jaferali Palakkode

Jeddah, Saudi Arabia


Journalist,               
                      

Name: Jaferali Palakkode

 Journalism:
1.   Jeddah reporter of Asianet TV and Saudi reporter for Gulf Manorama daily (1993 December to 1998 May)
  1. Jeddah reporter of Jaihind TV and Gulf Manorama daily (since: 1998 July)
* (back to India  on July 2011 to change sponsorship(visa). Then
again return back to Jeddah on August 25th 2012)

3.  Jeddah reporter of Jaihind TV (again since August 26th 2012
  1. Creating News based TV programs (slots), Directed Music Albums etc.

Reference:
         Rfer with (1) Mr. Rajiv Menon, Manorama, Dubai, (2) Mr. T. Subash,
         Manorama kottayam, (3) Mr. Indukumar, jaihind tv, Trivandrum,
         (4) Mr. Elvis Chummar, Jaihind TV, Dubai.    

 Social activities
  1. Former General Convener of ‘Indian Media forum’(IMF) Jeddah.
  2. Preset executive member of ‘Indian Media forum’(IMF) Jeddah.
  3. Maintaining good relationship with various ‘ketalite associations’.

Award and Appreciation
     1. Kerala Muslim Cultural Centre, Jeddah,  award for short a story in 1997
         (story name: Iqama)
     2. Felicitation certificate for the best service in media from ‘Harita
         Kalavedi’ Jeddah.

Reporting & Publishing

1.   Many news with VO (Voice over) aired in Asianet TV and Jaihind TV channel.
2.   My visual Documentary regarding ‘Hajj’, telecasted in Asianet TV, Jaihind TV and Jeevan TV channel etc.
3.   A weekly programe(Titled ‘Gulf vision’) based Saudi expatriates (Keralites,) telecasted around two years by Indiavision TV.   
4.   Published many features in Malayalam Dailies publishing from Saudi Arabia.

Address: ( in Jeddah, Saudi Arabia)
     Jaferali palakkode
     Mobile :00966-5 385 655 42
     E-mail : gulfvision@gmail.com  / palakkode@hotmail.com

     Permanent Address ( In India)
     Jaferali Palakkode (Jafer Ali T.K), Firoza Manzil, P.O Palakkode,
    (Via)Vengara, Kannur Dist, Kerala state.
 
-------------000----------------

Friday, September 21, 2012


ജിദ്ദആരോഗൃ മന്ത്രാലയം നിഷ്ക്കര്ഷിക്കുന്ന മാനദണ്ഡങ്ങള് പാലിക്കാത്ത സ്വകാരൃ പോളിക്ളിനിക്കുകളും ആശുപത്രികളും കര്ഷനമായി നിരീക്ഷിക്കാന് സൗദി ആരോഗൃ മന്ത്രാലയംതീരുമാനിച്ചുആരോഗൃ മന്ത്രാലയത്തിന്റെ അനുമതിയില്ലാത്തതും അനുമതിയുള്ളവയില്യോഗൃരായ ഡോക്ടരും മറ്റ് സ്റ്റാഫുകളും ഇല്ലാത്തതുംമായ മെഡിക്കല് സെന്റെറുകളില്റൈഡുനടത്താനും വേണ്ടുന്ന നടപടികള് സ്വീകരിക്കാനും ഇതിനകം ആരംഭിച്ചുകഴിഞ്ഞതായിആരോഗൃ മന്ത്രാലയത്തിലെ ഹെല്ത്ത് ഡയറക്ടര് ഡോസാമി ബദവൂദ് പറഞ്ഞു.
നടപടികള് സവീകരിച്ചുകാണ്ട് പൂട്ടിയിട്ട പോളി ക്ളിനിക്കുകളുടെയും ആശുപത്രികളുടെയുംപുറത്ത് ഹെല്ത്ത് മന്ത്രാലയം നോട്ടീസ് പതിച്ചിട്ടുമുണ്ട്മാനദണ്ഡങ്ങള് പാലിക്കാത്തസ്ഥാപനങ്ങള്ക്ക് പിഴയിടുകയും ചെയ്തിട്ടുണ്ട്ചെറുതോ വലുതോ എന്നുനോക്കാതെനിയമലംഘനം പാലിക്കാത്ത മുഴുവന് സ്ഥാപനങ്ങള്ക്കെതിരെയും നടപടി സ്വീകരിക്കുമെന്നുംഡോസാമി ബദവൂദ് പറഞ്ഞു.
ആരോഗൃ മന്ത്രാലയത്തിലെ ലൈസിന് വിഭാഗ ഡയറക്ടര് ഡോതാരീഖിന്റെ നേതൃത്വത്തിലാണ്ജിദ്ദയിലെ വിവിധ പ്രദേശങ്ങളില് പ്രവൃത്തിക്കുന്ന മെഡിക്കല് സ്ഥാപനങ്ങളില് സന്ദര്ശനംനടത്തി വിലയിരുത്തലുകള് നടത്തുന്നത്ഡോക്ടര്മാരുടെ യോഗൃത കൂടാതെമെഡിക്കല്ടെക്നീഷൃന്മാരുടെ യോഗൃതടെക്നിക്കല് ഉപകരണങ്ങളുടെ ഗുണമേന് എന്നിവയുംവിലയിരുത്തുന്നുണ്ട്.
ജിദ്ദയില് വിവിധ ആശുപത്രികളിലും പോളി ക്ളിനിക്കുകളിലും ജോലിചെയ്യുന്ന വിവിധരാജൃക്കാരായ ഡോക്ടര്മാരിലും നേഴ്സുമാരിലും മറ്റിതര ടെക്നീഷൃന്മാരിലും ഭൂരിപക്ഷവുംമലയാളികളാണ്മലയാളി മാനേജ്മെന്റിന് കീഴില് പ്രവൃത്തിക്കുന്ന മെഡിക്കല് സ്ഥാപനങ്ങള്ജിദ്ദയിലും സൗദിയിലെ മറ്റിതര ഭാഗങ്ങളിലും നിരവധിയുണ്ട്താനും.

ജാഫറലി പാലക്കോട്
ജിദ്ദസൗദി അറേബൃമൊബൈല് 00966-538565542

Monday, September 17, 2012

ഹജജ് കര്‍മ്മത്തിനായി തീര്‍ത്ഥാടകര്‍ എത്തിതുടങ്ങി



ജിദ്ദ: വര്ഷത്തെ വിശുദ്ധ ഹജജ് കര്മ്മത്തിനായുള്ള തീര്ത്ഥാടക സംഘം പുണൃഭൂമിയില് എത്തിതുടങ്ങി. മലേഷൃയില്നിന്നുള്ള ഹജജ് തീര്ത്ഥാടകരാണ് വര്ഷം ആദൃം പുണൃഭൂമിയിലെത്തിയത്. മദീനയിലെ പ്രിന്സ് മുഹമ്മദ് ബിന് അബ്ദുല് അസീസ് അന്താരാഷ്ട്ര വിമാനതാവളത്തില് വന്നിറങ്ങിയ ഹാജിമാരെ സ്വീകരിക്കാന് സൗദിയിലെ മലേഷൃന് അംബാസിഡര് പ്രൊ. സഈദ് ഒമര് അല് സഖാഫും ഉയര്ന്ന ഉദേൃാഗസ്ഥരും സന്നിഹിതരായിരുന്നു. മക്കയിലും മദീനയിലും ഹജജ് കര്മ്മം നടക്കുന്ന അനുബന്ധ പുണൃ കേന്ദ്രങ്ങളിലും തീര്ത്ഥാടകരുടെ സൗകരൃാര്ത്ഥം സൗദി അറേബൃന് ഗവണ്മെന്റ് ചെയ്ത് വരുന്ന ബൃഹത്തായ പദ്ധതികളെയും മറ്റ് സൗകരൃങ്ങളെയും മലേഷൃന് അംബാസിഡര് പ്രകീര്ത്തിച്ചു.
അതേസമയം ഇന്തൃയില്നിന്നുള്ള ഹാജിമാരുമായുള്ള പ്രഥമ വിമാനം സൗദി സമയം ഉച്ചക്ക് 12 മണിയോടടുത്ത് മദീനയില് വന്നിറങ്ങി 423 തീര്ത്ഥാടകരുമായി കല്ക്കത്തയില്നിന്നുള്ള വിമാനമായിരുന്നു മദീനയില് എത്തിയത്. ജിദ്ദാ ഇന്തൃന് കോണ്സുല് ജനറല് ശ്രീ. ഫായിസ് അഹമ്മദ് കിദ്വായി, മദീനാ മിഷന് ഇന്ചാര്ജജ് എം.. ഷൂക്കൂര് മറ്റ് ഉദേൃാഗ്ഥര് എന്നിവര് ചേര്ന്നാണ് ഇന്തൃന് ഹാജിമാരെ സ്വീകരിച്ചത്. ജിദ്ദയില് ഇന്ന് ആദൃ ഇന്തൃന് ഹജജ് വിമമാനം എത്തിയത് വൈകുന്നേരം 5.10നായിരുന്നു. റാഞ്ചിയില്നിന്നുള്ളതാണ് വിമാനം.
ഷെഡൃൂള് പ്രകാരം ഇന്ന്(തിങ്കള്) ശ്രീനഗര്, ലക്നോ, ഡല്ഹി, ഗയ തുടങ്ങിയ സ്ഥലങ്ങളില്നിന്ന് ഒമ്പത് വിമാനങ്ങളാണ് ഇന്തൃന് ഹാജിമാരുമായി സൗദിയില് എത്തിച്ചേരേണ്ടത്. ഇതില് ആറ് വിമാനങ്ങള് മദീനയിലും മൂന്നെണ്ണം ജിദ്ദയിലുമാണ് എത്തുക. സൗദി എയര്ലൈന്സ് വിമാനമാണ് ഇന്തൃന് ഹാജിമാരെ ഇത്തവണയും ഇവിടെ എത്തിക്കുന്നത്. ഒന്നേകാല് ലക്ഷം തീര്ത്ഥാടകര് കേന്ദ്ര ഹജജ് കമ്മിറ്റി വഴിയും 45000 തീര്ത്ഥാടകര് സ്വകാരൃ ഹജജ് കമ്മിറ്റി വഴിയുമാണ് എത്തുക.
പ്രയാസരഹിതമായി ഹജജ് കര്മ്മങ്ങള് ചെയ്യാനുള്ള മുഴുവന് ഒരുക്കങ്ങളും ഇതിനകം സൗദി ഭരണകൂടം ഒരുക്കിയിട്ടുണ്ട് ജിദ്ദാ ഹജജ് ടെര്മിനല് ഞായറാജ്ച രാത്രിമുതല് തുറന്ന് പ്രവര്ത്തനമാരംഭിച്ചിട്ടുണ്ട്. ഇന്തൃന് ഹജജ് മിഷനും എല്ലാ ഒരുക്കങ്ങളും പൂര്ത്തീകരിച്ചിട്ടുണ്ട്. ജിദ്ദയിലെത്തിയ ഹാജിമാരെ അംബാസിഡര് ഹാമിദ് അലി റാവു, ഹജജ് കോണ്സുലര് മുഹമ്മദ് നൂര് റഹ്മാന് ശൈഖ് എന്നവര് ചേര്ന്നാണ് സ്വീകരിച്ചത്.

ജാഫറലി പാലക്കോട്
ജിദ്ദ, സൗദി അറേബൃ, മൊബൈല് 00966-538565542

Saturday, September 15, 2012

മക്കയില് പുതുതായി ഒരു ഇന്ഡസ്ട്രിയല് സിറ്റി കൂടി സ്ഥാപിക്കുന്നു

http://youtu.be/1AzSTXhwW5I


മക്കയില് പുതുതായി ഒരു ഇന്ഡസ്ട്രിയല് സിറ്റി കൂടി സ്ഥാപിക്കുന്നു. അമ്പത് മില്ലൃണ് സൗദി റിയാല് മുതല് മുടക്കില് നിര്മ്മിക്കുന്ന വൃവയായ നഗരത്തിന്റെ പണി 2016ല് പൂര്ത്തീകിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മക്കാ ചേമ്പര് ഓഫ് കോമേഴ്സ് അംഗം സാദ് അല് ഖുറേഷി അറിയിച്ചു. എന്നാല് വൃവയായ നഗരത്തിന്റെ പ്രവര്ത്തനം ആരംഭിക്കുന്നത് മുതല് തുടര്ന്നുള്ള പത്ത് വര്ഷത്തിനുള്ളില് ഒരു ബില്ലൃണ് സൗദി റിയാലിന്റെ നിര്മ്മാണപ്രവര്ത്തനങ്ങള് വീണ്ടും നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഏകദേശം നാലായിരത്തിലധികം സ്വദേശികള്ക്ക് ഇവിടെ ജോലി നല്കാനാകുമെന്നണ് അധികൃതരുടെ പ്രതീക്ഷ. ചേംബര് ഓഫ് കോമേഴ്സ്, മുനിസിപ്പാലിറ്റി, വൃവസായ മന്ത്രാലയം തുടങ്ങിയവരുടെ സംയുക്താഭിമുഖൃത്തില് നിര്മ്മാണത്തിന്റെ പ്രാരംഭ നടപടി ക്രമങ്ങള് ച്വീകരിച്ചുതുടങ്ങാന് ഒരു വര്ഷമെങ്കിലുമെടുക്കും. 2016ഓടെ ഇന്ഡസ്ട്രിയല് സിറ്റി തുറന്ന് പ്രവൃത്തിക്കാനാകും. വിശിദ്ധ നഗരിയിലെത്തുന്ന തീര്ത്ഥാടകര് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുമ്പോള് വേണ്ടപ്പെട്ടവര്ക്കായി സമ്മാനങ്ങള് നല്കാനായി മക്കയില്നിന്നും സാധാരണയായി വാങ്ങാറുള്ള സാധനങ്ങളുടെ നിര്മ്മാണമായിരിക്കും നിര്ദ്ധിഷ്ഠ രണ്ടാമത്തെ ഇന്ഡസ്ട്രിയില് സിറ്റില്നിന്നും പ്രധാനമായും ഉല്പാദിപ്പിക്കുക. സിറ്റിയുടെ പ്രവര്ത്തനം ആരംഭിച്ചുടങ്ങിയാല് കാലക്രമേണ ഇന്തൃ, ചൈന, മറ്റിതര തെക്കനേഷൃ എന്നിവിടങ്ങളില്നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള് നിര്ത്തലാക്കാനും മെയ്ഡ് ഇന് മക്ക എന്ന ലേബലിലുള്ള സാധനങ്ങള് തീര്ത്ഥാടകര്ക്ക് മയില്നിന്ന് വാങ്ങാനുമാകും. തീര്ത്ഥാടകര് വാങ്ങുന്ന സ്ഥിരമയി വാങ്ങുന്ന സാധനങ്ങള് പ്രതിവര്ഷം പതിനൊന്ന് ബില്ലൃണ് സൗദി റിയാലിന്റെതാണ്.

Wednesday, September 12, 2012


ജിദ്ദ: നിശ്ചിത സമയം കഴിഞ്ഞിട്ടും ഉംറ തീര്ത്ഥാടകരെ സ്വദേശത്തേക്ക് തിരിച്ചയക്കാത്ത തീര്ത്ഥാടക സേവന കമ്പനികള്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് ഹജജ് മന്ത്രാലയ അണ്ടര് സെക്രട്ടറി ഇസാ ബിന് മുഹമ്മദ് റവ്വാസ് പറഞ്ഞു. അത്തരം സ്ഥാപനങ്ങള്ക്ക് ഭാവിയില് വിസ അനുദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അഞ്ഞുറ് തീര്ത്ഥാടകരുടെ ഒരു ശതമാനം സ്വദേശത്ത് തിരിച്ച് പോകാതെ സൗദിയില്തന്നെ തങ്ങുകയാണെങ്കില് അത്തരം ഉംറ സേവന കമ്പനികളുടെ വിസ ഇഷൃൂചെയ്യുന്ന ഇലക്ട്രോണിക്ക് സംവിധാനം വിലക്കപ്പെടുകയും മറ്റ് ശിക്ഷാ നടപടികള് സ്വീകരിക്കയും ചെയ്യും.
ഉംറ സര്വ്വീസ് സ്ഥാപനങ്ങളോട്  എത്ര ഉംറ തിര്ത്ഥാടകരേയാണ് കഴിഞ്ഞ സീസണില് എത്തിച്ചത്, ഏതൊക്കെ രാജൃക്കാര്, സൗദിയില് തീര്ത്ഥാടകര് വന്നിറങ്ങിയതും തിരിച്ച് പോയതുമായ തീയ്യതി തുടങ്ങി മുഴുവന് ഓപ്പറേഷന് പദ്ധതി വിവരങ്ങള് മന്ത്രാലയത്തിന് സമര്പ്പിക്കാന് ആവശൃപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ റമദാനിലെ ഉംറ സീസണാണ് ഏറ്റവും കൂടുതല് തീര്ത്ഥാടകര് സൗദിയിലെത്തിയ ചരിത്രം തിരുത്തികുറിച്ചതെന്ന് ഇസാ ബിന് മുഹമ്മദ് റവ്വാസ് പറഞ്ഞു. 5.3 മില്ലൃണിലധികം തീര്ത്ഥാടകരായിരുന്നു ഇക്കഴിഞ്ഞ സീ സീസണില് ഉംറക്കായി സൗദിയിലെത്തിയത്. ഈജിപ്ത്, ഇറാന്, പാക്കിസ്ഥാന്, തുര്ക്കി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല് ഉംറ വിസകള് നല്കിയത്. 3.3 മില്ലൃണ് ഉംറ തിര്ത്ഥാടകര് ജിദ്ദയിലെ കിംഗ് അബ്ദുല് അസിസ് എയര്പോര്ട്ടിലും ഒരു മില്ലൃണ് ഉംറ തീര്ത്ഥാടകര് മദീനയിലെ പ്രിന്സ് മുഹമ്മദ് ബിന് അബ്ദുല് അസിസ് എയര്പോര്ട്ടുവഴിയുമാണ് സ്വൂദിയിലെത്തിയത്ബാക്കിയുള്ളവര് കരമാര്ഗവും. കഴിഞ്ഞ ആഴ്ചയിലെ കണക്ക് പ്രകാരം 1,20,000 ഉംറ തീര്ത്ഥാടകര് നാട്ടിലേക്ക് തിരിച്ചുപോകാന് മദീനയില് കാത്തിരിപ്പുണ്ട്.

Wednesday, September 5, 2012


ഖമീസ് മുഷൈത്ത്: ഉംറ നിര്‍വ്വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെട്ട മലയാളി കുടുംബം വാഹനാപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. സൗദി അറേബൃയിലെ ഖമീസ് മുുഷൈത്തില്‍നിന്നും ഉംറക്ക് പുറപ്പെട്ട പാലക്കാട് മണ്ണാര്‍ക്കാട് തിരുവാഴാംകുന്ന് സ്വദേശികളായ ഹംസ ഫാത്തിമ ദമ്പതികുടെ മകളായ ഹസ്‌നത്ത്(28), ഇവരുടെ മകള്‍ ഹസീന(ഒന്നര വയസ്സ്), ഇവരുടെ ഭര്‍ത്താവിന്റെ പിതൃ ഹോദരന്‍ ഫസലുദ്ദീന്‍(28) എന്നിവരാണ് മരിച്ചത്. ഹസ്‌നത്തിന്റെ ഭര്‍ത്താവ് ഹംസയ്ക്കും മക്കളായ റിന്‍സാന്‍ ബാബു, സിനാന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഹംസയുടെ പരിക്ക് ഗുരുതരമാണ്. മക്കയിലേക്കുള്ള വഴിയില്‍ അലൈത്തിന് സമീപമെത്തിയപ്പോള്‍ സഞ്ചരിച്ച ജി.എം.സി വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഹംസ - ഹസ്‌നത്ത് ദമ്പതികളുടെ മക്കളായ റിന്‍സാന്‍ ബാബു, സിനാന്‍  എന്നിവരെ അല്‍ലൈത്ത് ജനറല്‍ ആശുപത്രിയില്‍നിന്നും ജിദ്ദയിലെ മഹ്ജറിലുള്ള കംഗ് അബ്ദുല്‍ അസിസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഹംസയേയും എവിടേക്ക് മാറ്റാനുള്ള ശ്രമം നടത്തിവരുന്നുണ്ട്. ഇവിടെ എ.സി. മെക്കാനിക്കായി ജോലിചെയ്ത് വരികയായിരുന്നു ഹംസയും ഫസലുദ്ദീനും.

ജാഫറലി പാലക്കോട്
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍ 00966-538565542

ഹജജ്: ഹാജിമാരുടെ ആഭൃന്തര യാത്രക്ക് ബസ്സുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടും


ജിദ്ദ: ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മത്തിന് തീര്‍ത്ഥാടകരുടെ യാത്രക്കാവശൃമായ ബസ്സുകള്‍ യഥേഷ്ടം കിട്ടാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നു. മുന്‍ വര്‍ഷങ്ങളില്‍ തീര്‍ത്ഥാടകരുടെ യാത്രക്കാവശൃമായ ബസ്സുകള്‍ ഏറെകുറെ വാടകക്കെത്താറുള്ള സിറിയയില്‍ ഇപ്പോള്‍ നടക്കുന്ന ആഭൃന്തര പ്രശ്‌നമാണ് ഇത്തരമൊരു ആശങ്കക്ക് ഇടവരുത്തിയിട്ടുള്ളത്. സൗദിയിലെ ഏകദേശം ഇരുന്നൂറോളം ആഭൃന്തര ഹജജ് സര്‍വ്വീസ് സ്ഥാപനങ്ങളാണ് ഇക്കാരൃത്തില്‍ ആശങ്കയിലുള്ളത്. സിറിയന്‍ ബസ്സുകള്‍ക്ക് വാടക കുറവാണെന്നതും സൗദിയിലെ ആഭൃന്തര ഹജജ് സേവന സ്ഥാപനങ്ങള്‍ സിറിയന്‍ ബസ്സുകളെ ആശ്രയിക്കാറുള്ളിന്റെ പ്രഥാന കാരണം.
പുതിയ ഹജജ് സീസന്റെ ഒരുക്കങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്നും ഹജ് തീര്‍ത്ഥാടക സേവന കമ്പനികള്‍ തങ്ങളുടെ ഓഫീസുകളില്‍ റജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ തുറക്കുന്ന നടപടികള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞെന്നും മക്ക ചേംബര്‍ ഓഫ് കോമേഴ്‌സിലെ ദേശിയ ഹജജ്-ഉംറ കമ്മിറ്റി പ്രസിഡണ്ട് സാദ് അല്‍ ഖുറൈഷി അറിയിച്ചു.. എന്നാല്‍ ഹജജിന്റെ പ്രഥാന കര്‍മ്മങ്ങള്‍ നടക്കുന്ന മിനായിലും അറഫയിലും ഹജജ് മന്ത്രാലയം തങ്ങള്‍ക്കനുവധിക്കുന്ന സ്ഥലങ്ങള്‍ക്കായി ഹജജ് തീര്‍ത്ഥാടക സേവന കമ്പനികള്‍ ഇപ്പോഴും കാത്തിരിക്കയാണ്. ഇത് സംബന്ധമായി പതിനഞ്ച് ദിവസത്തിനുള്ളില്‍ ഹജജ് മന്ത്രാലയത്തില്‍ നിന്നും വിവരം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കമ്പനികള്‍. മന്ത്രായത്തില്‍നിന്നുള്ള ഉത്തവ് ലഭിക്കുന്നതോടെ അറഫയിലും മിനായിലുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. അടുത്ത കാലത്തായി ഹാജജിമാരുടെ യാത്രാപ്രശ്‌നമടക്കമുള്ള കാരൃങ്ങള്‍ക്കും സേവനം മെച്ചപ്പെടുത്താനുമായി 754 ഹജജ് സര്‍വ്വീസ് സ്ഥാപനങ്ങള്‍ ഒത്തുചേര്‍ന്ന്  421 ഓളം സ്ഥാപനങ്ങള്‍ രുപീകരിച്ചിരുന്നു. എങ്കിലും ഏതാനും കമ്പനികള്‍ ഹാജിമാരുടെ ആഭൃന്തര യാത്രയുമായി ബന്ധപ്പെട്ട കാരൃങ്ങളില്‍ ഇപ്പോഴും ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ട്. നാളെ അതായത് സെപ്തംബര്‍ ആറിന് ഹജജ് മന്ത്രിയുമായി നടത്തുന്ന കൂടികാഴ്ചയില്‍ ഈ വിഷയം ചര്‍ച്ചചെയ്യുമെന്ന് സാദ് അല്‍ ഖുറൈഷി പറഞ്ഞു. സിറിയക്കുപകരം തുര്‍ക്കിയില്‍നിന്നോ ഈജിപ്തില്‍നിന്നോ, ജോര്‍ദ്ദാനില്‍നിന്നോ തൊട്ടടുത്ത മറ്റേതെങ്കിലും രാജൃത്തുനിന്നൊ ബസ്സുകള്‍ എത്തിച്ച് പ്രശ്‌നം പരിഹരിക്കാനാകുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ജോര്‍ദ്ദാനില്‍നിന്നുള്ള ബസ്സുകള്‍ക്ക് അമിത വാടക ആയതിനാല്‍ ഹജജ് സേവന സ്ഥാപനങ്ങളും വാടക വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായേക്കും.
കുറിപ്പ്: സാര്‍, നിലവില്‍ ദീപികയുമായി ഒരു എഗ്രിമെന്റില്‍ എത്തുന്നത്‌വരെ വാര്‍ത്തയില്‍ എന്റെ പേര് (ബൈ ലൈന്‍) കൊടുക്കു എന്നത് നിര്‍ബന്ധമല്ല. പേര് വരുന്നതിലുപരി കൃതൃമായി വാര്‍ത്ത എത്തിക്കുക എന്നതാണ് കാരൃം. താങ്കളുടെ മലയാളം ഫോണ്ട് അറിയിക്കാന്‍ താല്‍പരൃം.   

ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍ മ്മ966-538565542

Tuesday, September 4, 2012


ആലുവ എടയപ്പുറം സ്വദേശി ജിദ്ദയില്‍ നിരൃാതനായി
ജിദ്ദ: ആലുവ എടയപ്പുറം സ്വദേശി മല്ലിശേരി കുഞ്ഞുമുഹമ്മദ് മകന്‍ അബ്ദുല്‍ കരീം(52) പ്രഭാത നിസ്‌ക്കാരത്തിനിടെ(സുബഹി നിസ്‌ക്കാരം) പള്ളിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. ജിദ്ദയിലെ ഹയ്യല്‍ ബസാത്തി-നില്‍ കഴിഞ്ഞ 15 വര്‍ഷത്തോളമായി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഒരു മാസം മുമ്പ് പിതാവ്, മാതാവ്, ഭാരൃ, മക്കള്‍ എന്നിവരെ ഉംറ നിര്‍വ്വഹിക്കാന്‍ കൊണ്ട് വരികയും അവരെ തിരിച്ച് നാട്ടിലേക്കയക്കുകയും ചെയ്തിരുന്നു. പിതാവ്: കുഞ്ഞുമുഹമ്മദ്, മാതാവ്: ഷരീഫ, ഭാരൃ: ജമീല, മക്കള്‍: നിഷ, നിഷില്‍, നിഫിദ, സഹോദരങ്ങള്‍: അബ്ദുല്‍ സലാം, ഭാജി, നജീബ്, ബാബു.    
ജിദ്ദാ ആലുവ കൂട്ടായ്മ പ്രസിഡണ്ട് നാദിര്‍ഷ ആലുവ, സെക്രട്ടറി ഷാഹുല്‍ ഹമീദ്, കമ്മിറ്റി അംഗം ഹബീബ് ആലുവ തുടങ്ങിയവര്‍ അനന്തര നടപടി ക്രമങ്ങള്‍ക്കായി രംഗത്തുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഇവര്‍ അറിയിച്ചു.

ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍ മ്മ966-538565542

Monday, September 3, 2012


ജിദ്ദ: സൗദിയിലെ സ്വകാരൃ മൊബൈല്‍ സര്‍വ്വീസ കമ്പനിയായ 'സൈന്‍', പ്രമുഖ മൊബൈല്‍ സര്‍വ്വീസ് കമ്പനിയായ വോഡാഫോണുമായി ഇന്ന്(തിങ്കള്‍) പുതിയ വൃാപാര കരാറില്‍ ഒപ്പിട്ടു. ഉല്‍പാദനം, സേവനം, അന്താരാഷ്ട്ര റോമിംഗ് സേവനം തുടങ്ങിയ മേഖലകിലാണ് ഇരു കമ്പനികളും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത്. എന്നാല്‍ ഷെയറുകള്‍ വാങ്ങുന്നതും വില്‍കുന്നതും സംബന്ധമായ കാരൃങ്ങള്‍ കരാറില്‍ ഇല്ലെന്ന് സെയിന്‍ കമ്പനി അറിയിച്ചു. ഇരു കമ്പനികളും തമ്മിലുള്ള ധാരണ പ്രകാരം ഇനിമുതല്‍ 44 രാജൃങ്ങളില്‍ സൈനിന്റെ മൊബൈല്‍ റോമിംഗ് സംവിധാനം ലഭൃമാകും.
ഫോട്ടോ: സെയിന്‍.

ജാഫറലി പാലക്കോട്
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍ 00966-538565542