Wednesday, September 5, 2012


ഖമീസ് മുഷൈത്ത്: ഉംറ നിര്‍വ്വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെട്ട മലയാളി കുടുംബം വാഹനാപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. സൗദി അറേബൃയിലെ ഖമീസ് മുുഷൈത്തില്‍നിന്നും ഉംറക്ക് പുറപ്പെട്ട പാലക്കാട് മണ്ണാര്‍ക്കാട് തിരുവാഴാംകുന്ന് സ്വദേശികളായ ഹംസ ഫാത്തിമ ദമ്പതികുടെ മകളായ ഹസ്‌നത്ത്(28), ഇവരുടെ മകള്‍ ഹസീന(ഒന്നര വയസ്സ്), ഇവരുടെ ഭര്‍ത്താവിന്റെ പിതൃ ഹോദരന്‍ ഫസലുദ്ദീന്‍(28) എന്നിവരാണ് മരിച്ചത്. ഹസ്‌നത്തിന്റെ ഭര്‍ത്താവ് ഹംസയ്ക്കും മക്കളായ റിന്‍സാന്‍ ബാബു, സിനാന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഹംസയുടെ പരിക്ക് ഗുരുതരമാണ്. മക്കയിലേക്കുള്ള വഴിയില്‍ അലൈത്തിന് സമീപമെത്തിയപ്പോള്‍ സഞ്ചരിച്ച ജി.എം.സി വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഹംസ - ഹസ്‌നത്ത് ദമ്പതികളുടെ മക്കളായ റിന്‍സാന്‍ ബാബു, സിനാന്‍  എന്നിവരെ അല്‍ലൈത്ത് ജനറല്‍ ആശുപത്രിയില്‍നിന്നും ജിദ്ദയിലെ മഹ്ജറിലുള്ള കംഗ് അബ്ദുല്‍ അസിസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഹംസയേയും എവിടേക്ക് മാറ്റാനുള്ള ശ്രമം നടത്തിവരുന്നുണ്ട്. ഇവിടെ എ.സി. മെക്കാനിക്കായി ജോലിചെയ്ത് വരികയായിരുന്നു ഹംസയും ഫസലുദ്ദീനും.

ജാഫറലി പാലക്കോട്
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍ 00966-538565542

No comments:

Post a Comment