ജിദ്ദ: ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മത്തിന് തീര്‍ത്ഥാടകരുടെ യാത്രക്കാവശൃമായ ബസ്സുകള്‍ യഥേഷ്ടം കിട്ടാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നു. മുന്‍ വര്‍ഷങ്ങളില്‍ തീര്‍ത്ഥാടകരുടെ യാത്രക്കാവശൃമായ ബസ്സുകള്‍ ഏറെകുറെ വാടകക്കെത്താറുള്ള സിറിയയില്‍ ഇപ്പോള്‍ നടക്കുന്ന ആഭൃന്തര പ്രശ്‌നമാണ് ഇത്തരമൊരു ആശങ്കക്ക് ഇടവരുത്തിയിട്ടുള്ളത്. സൗദിയിലെ ഏകദേശം ഇരുന്നൂറോളം ആഭൃന്തര ഹജജ് സര്‍വ്വീസ് സ്ഥാപനങ്ങളാണ് ഇക്കാരൃത്തില്‍ ആശങ്കയിലുള്ളത്. സിറിയന്‍ ബസ്സുകള്‍ക്ക് വാടക കുറവാണെന്നതും സൗദിയിലെ ആഭൃന്തര ഹജജ് സേവന സ്ഥാപനങ്ങള്‍ സിറിയന്‍ ബസ്സുകളെ ആശ്രയിക്കാറുള്ളിന്റെ പ്രഥാന കാരണം.
പുതിയ ഹജജ് സീസന്റെ ഒരുക്കങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്നും ഹജ് തീര്‍ത്ഥാടക സേവന കമ്പനികള്‍ തങ്ങളുടെ ഓഫീസുകളില്‍ റജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ തുറക്കുന്ന നടപടികള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞെന്നും മക്ക ചേംബര്‍ ഓഫ് കോമേഴ്‌സിലെ ദേശിയ ഹജജ്-ഉംറ കമ്മിറ്റി പ്രസിഡണ്ട് സാദ് അല്‍ ഖുറൈഷി അറിയിച്ചു.. എന്നാല്‍ ഹജജിന്റെ പ്രഥാന കര്‍മ്മങ്ങള്‍ നടക്കുന്ന മിനായിലും അറഫയിലും ഹജജ് മന്ത്രാലയം തങ്ങള്‍ക്കനുവധിക്കുന്ന സ്ഥലങ്ങള്‍ക്കായി ഹജജ് തീര്‍ത്ഥാടക സേവന കമ്പനികള്‍ ഇപ്പോഴും കാത്തിരിക്കയാണ്. ഇത് സംബന്ധമായി പതിനഞ്ച് ദിവസത്തിനുള്ളില്‍ ഹജജ് മന്ത്രാലയത്തില്‍ നിന്നും വിവരം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കമ്പനികള്‍. മന്ത്രായത്തില്‍നിന്നുള്ള ഉത്തവ് ലഭിക്കുന്നതോടെ അറഫയിലും മിനായിലുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. അടുത്ത കാലത്തായി ഹാജജിമാരുടെ യാത്രാപ്രശ്‌നമടക്കമുള്ള കാരൃങ്ങള്‍ക്കും സേവനം മെച്ചപ്പെടുത്താനുമായി 754 ഹജജ് സര്‍വ്വീസ് സ്ഥാപനങ്ങള്‍ ഒത്തുചേര്‍ന്ന് 421 ഓളം സ്ഥാപനങ്ങള്‍ രുപീകരിച്ചിരുന്നു. എങ്കിലും ഏതാനും കമ്പനികള്‍ ഹാജിമാരുടെ ആഭൃന്തര യാത്രയുമായി ബന്ധപ്പെട്ട കാരൃങ്ങളില്‍ ഇപ്പോഴും ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ട്. നാളെ അതായത് സെപ്തംബര്‍ ആറിന് ഹജജ് മന്ത്രിയുമായി നടത്തുന്ന കൂടികാഴ്ചയില്‍ ഈ വിഷയം ചര്‍ച്ചചെയ്യുമെന്ന് സാദ് അല്‍ ഖുറൈഷി പറഞ്ഞു. സിറിയക്കുപകരം തുര്‍ക്കിയില്‍നിന്നോ ഈജിപ്തില്‍നിന്നോ, ജോര്‍ദ്ദാനില്‍നിന്നോ തൊട്ടടുത്ത മറ്റേതെങ്കിലും രാജൃത്തുനിന്നൊ ബസ്സുകള്‍ എത്തിച്ച് പ്രശ്‌നം പരിഹരിക്കാനാകുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ജോര്‍ദ്ദാനില്‍നിന്നുള്ള ബസ്സുകള്‍ക്ക് അമിത വാടക ആയതിനാല്‍ ഹജജ് സേവന സ്ഥാപനങ്ങളും വാടക വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായേക്കും.
കുറിപ്പ്: സാര്‍, നിലവില്‍ ദീപികയുമായി ഒരു എഗ്രിമെന്റില്‍ എത്തുന്നത്‌വരെ വാര്‍ത്തയില്‍ എന്റെ പേര് (ബൈ ലൈന്‍) കൊടുക്കു എന്നത് നിര്‍ബന്ധമല്ല. പേര് വരുന്നതിലുപരി കൃതൃമായി വാര്‍ത്ത എത്തിക്കുക എന്നതാണ് കാരൃം. താങ്കളുടെ മലയാളം ഫോണ്ട് അറിയിക്കാന്‍ താല്‍പരൃം.
ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍ മ്മ966-538565542

No comments:
Post a Comment