Tuesday, September 4, 2012


ആലുവ എടയപ്പുറം സ്വദേശി ജിദ്ദയില്‍ നിരൃാതനായി
ജിദ്ദ: ആലുവ എടയപ്പുറം സ്വദേശി മല്ലിശേരി കുഞ്ഞുമുഹമ്മദ് മകന്‍ അബ്ദുല്‍ കരീം(52) പ്രഭാത നിസ്‌ക്കാരത്തിനിടെ(സുബഹി നിസ്‌ക്കാരം) പള്ളിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. ജിദ്ദയിലെ ഹയ്യല്‍ ബസാത്തി-നില്‍ കഴിഞ്ഞ 15 വര്‍ഷത്തോളമായി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഒരു മാസം മുമ്പ് പിതാവ്, മാതാവ്, ഭാരൃ, മക്കള്‍ എന്നിവരെ ഉംറ നിര്‍വ്വഹിക്കാന്‍ കൊണ്ട് വരികയും അവരെ തിരിച്ച് നാട്ടിലേക്കയക്കുകയും ചെയ്തിരുന്നു. പിതാവ്: കുഞ്ഞുമുഹമ്മദ്, മാതാവ്: ഷരീഫ, ഭാരൃ: ജമീല, മക്കള്‍: നിഷ, നിഷില്‍, നിഫിദ, സഹോദരങ്ങള്‍: അബ്ദുല്‍ സലാം, ഭാജി, നജീബ്, ബാബു.    
ജിദ്ദാ ആലുവ കൂട്ടായ്മ പ്രസിഡണ്ട് നാദിര്‍ഷ ആലുവ, സെക്രട്ടറി ഷാഹുല്‍ ഹമീദ്, കമ്മിറ്റി അംഗം ഹബീബ് ആലുവ തുടങ്ങിയവര്‍ അനന്തര നടപടി ക്രമങ്ങള്‍ക്കായി രംഗത്തുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഇവര്‍ അറിയിച്ചു.

ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍ മ്മ966-538565542

No comments:

Post a Comment