ജിദ്ദ: ഈ വര്‍ഷത്തെ
വിശുദ്ധ ഹജജ് കര്മ്മത്തിനായുള്ള തീര്ത്ഥാടക സംഘം പുണൃഭൂമിയില് എത്തിതുടങ്ങി. മലേഷൃയില്നിന്നുള്ള
ഹജജ് തീര്‍ത്ഥാടകരാണ് ഈ വര്‍ഷം
ആദൃം പുണൃഭൂമിയിലെത്തിയത്. മദീനയിലെ
പ്രിന്സ്
മുഹമ്മദ് ബിന്
അബ്ദുല് അസീസ് അന്താരാഷ്ട്ര
വിമാനതാവളത്തില് വന്നിറങ്ങിയ ഹാജിമാരെ
സ്വീകരിക്കാന് സൗദിയിലെ മലേഷൃന് അംബാസിഡര്
പ്രൊ. സഈദ് ഒമര്
അല് സഖാഫും
ഉയര്ന്ന
ഉദേൃാഗസ്ഥരും സന്നിഹിതരായിരുന്നു. മക്കയിലും മദീനയിലും ഹജജ്
കര്മ്മം
നടക്കുന്ന അനുബന്ധ പുണൃ കേന്ദ്രങ്ങളിലും
തീര്ത്ഥാടകരുടെ
സൗകരൃാര്ത്ഥം
സൗദി അറേബൃന്
ഗവണ്മെന്റ്
ചെയ്ത് വരുന്ന ബൃഹത്തായ പദ്ധതികളെയും
മറ്റ് സൗകരൃങ്ങളെയും മലേഷൃന് അംബാസിഡര് പ്രകീര്ത്തിച്ചു.
അതേസമയം ഇന്തൃയില്നിന്നുള്ള
ഹാജിമാരുമായുള്ള പ്രഥമ വിമാനം സൗദി
സമയം ഉച്ചക്ക് 12 മണിയോടടുത്ത്
മദീനയില് വന്നിറങ്ങി 423 തീര്ത്ഥാടകരുമായി
കല്ക്കത്തയില്നിന്നുള്ള
വിമാനമായിരുന്നു മദീനയില് എത്തിയത്.
ജിദ്ദാ ഇന്തൃന് കോണ്സുല് ജനറല്
ശ്രീ. ഫായിസ് അഹമ്മദ് കിദ്വായി,
മദീനാ മിഷന് ഇന്ചാര്ജജ്
എം.എ. ഷൂക്കൂര്‍ മറ്റ് ഉദേൃാഗ്ഥര് എന്നിവര്
ചേര്ന്നാണ്
ഇന്തൃന് ഹാജിമാരെ സ്വീകരിച്ചത്.
ജിദ്ദയില് ഇന്ന് ആദൃ
ഇന്തൃന് ഹജജ് വിമമാനം
എത്തിയത് വൈകുന്നേരം 5.10നായിരുന്നു. റാഞ്ചിയില്‍നിന്നുള്ളതാണ്
ഈ വിമാനം.
ഷെഡൃൂള് പ്രകാരം ഇന്ന്(തിങ്കള്) ശ്രീനഗര്, ലക്നോ, ഡല്ഹി,
ഗയ തുടങ്ങിയ സ്ഥലങ്ങളില്നിന്ന്
ഒമ്പത് വിമാനങ്ങളാണ് ഇന്തൃന് ഹാജിമാരുമായി
സൗദിയില് എത്തിച്ചേരേണ്ടത്. ഇതില് ആറ് വിമാനങ്ങള് മദീനയിലും മൂന്നെണ്ണം
ജിദ്ദയിലുമാണ് എത്തുക. സൗദി എയര്ലൈന്സ്
വിമാനമാണ് ഇന്തൃന് ഹാജിമാരെ
ഇത്തവണയും ഇവിടെ എത്തിക്കുന്നത്. ഒന്നേകാല് ലക്ഷം തീര്ത്ഥാടകര് കേന്ദ്ര ഹജജ്
കമ്മിറ്റി വഴിയും 45000 തീര്ത്ഥാടകര് സ്വകാരൃ
ഹജജ് കമ്മിറ്റി വഴിയുമാണ്
എത്തുക.
പ്രയാസരഹിതമായി
ഹജജ് കര്മ്മങ്ങള് ചെയ്യാനുള്ള
മുഴുവന് ഒരുക്കങ്ങളും ഇതിനകം
സൗദി ഭരണകൂടം ഒരുക്കിയിട്ടുണ്ട്
ജിദ്ദാ ഹജജ് ടെര്മിനല് ഞായറാജ്ച
രാത്രിമുതല് തുറന്ന് പ്രവര്ത്തനമാരംഭിച്ചിട്ടുണ്ട്.
ഇന്തൃന് ഹജജ് മിഷനും
എല്ലാ ഒരുക്കങ്ങളും പൂര്ത്തീകരിച്ചിട്ടുണ്ട്. ജിദ്ദയിലെത്തിയ ഹാജിമാരെ അംബാസിഡര്
ഹാമിദ് അലി റാവു,
ഹജജ് കോണ്സുലര് മുഹമ്മദ്
നൂര് റഹ്മാന് ശൈഖ് എന്നവര് ചേര്ന്നാണ് സ്വീകരിച്ചത്.
ജാഫറലി പാലക്കോട്
ജിദ്ദ, സൗദി അറേബൃ, മൊബൈല് 00966-538565542
No comments:
Post a Comment