ജിദ്ദ: നിശ്ചിത സമയം കഴിഞ്ഞിട്ടും
ഉംറ തീര്ത്ഥാടകരെ സ്വദേശത്തേക്ക് തിരിച്ചയക്കാത്ത
തീര്ത്ഥാടക
സേവന കമ്പനികള്ക്കെതിരെ കര്ശന നടപടി
സ്വീകരിക്കുമെന്ന് ഹജജ് മന്ത്രാലയ അണ്ടര് സെക്രട്ടറി ഇസാ
ബിന് മുഹമ്മദ്
റവ്വാസ് പറഞ്ഞു. അത്തരം സ്ഥാപനങ്ങള്ക്ക്
ഭാവിയില് വിസ അനുദിക്കില്ലെന്ന്
അദ്ദേഹം പറഞ്ഞു. അഞ്ഞുറ് തീര്ത്ഥാടകരുടെ
ഒരു ശതമാനം സ്വദേശത്ത്
തിരിച്ച് പോകാതെ സൗദിയില്തന്നെ തങ്ങുകയാണെങ്കില്
അത്തരം ഉംറ സേവന
കമ്പനികളുടെ വിസ ഇഷൃൂചെയ്യുന്ന
ഇലക്ട്രോണിക്ക്
സംവിധാനം വിലക്കപ്പെടുകയും മറ്റ് ശിക്ഷാ നടപടികള് സ്വീകരിക്കയും ചെയ്യും.
ഉംറ സര്വ്വീസ് സ്ഥാപനങ്ങളോട് എത്ര ഉംറ തിര്ത്ഥാടകരേയാണ്
കഴിഞ്ഞ സീസണില് എത്തിച്ചത്,
ഏതൊക്കെ രാജൃക്കാര്, സൗദിയില് തീര്ത്ഥാടകര് വന്നിറങ്ങിയതും
തിരിച്ച് പോയതുമായ തീയ്യതി തുടങ്ങി
മുഴുവന് ഓപ്പറേഷന്
പദ്ധതി വിവരങ്ങള് മന്ത്രാലയത്തിന്
സമര്പ്പിക്കാന് ആവശൃപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ
റമദാനിലെ ഉംറ സീസണാണ്
ഏറ്റവും കൂടുതല് തീര്ത്ഥാടകര് സൗദിയിലെത്തിയ ചരിത്രം
തിരുത്തികുറിച്ചതെന്ന് ഇസാ ബിന് മുഹമ്മദ് റവ്വാസ്
പറഞ്ഞു. 5.3 മില്ലൃണിലധികം തീര്ത്ഥാടകരായിരുന്നു ഇക്കഴിഞ്ഞ സീ സീസണില് ഉംറക്കായി സൗദിയിലെത്തിയത്.
ഈജിപ്ത്, ഇറാന്, പാക്കിസ്ഥാന്, തുര്ക്കി എന്നിവിടങ്ങളിലാണ് ഏറ്റവും
കൂടുതല് ഉംറ വിസകള് നല്കിയത്. 3.3 മില്ലൃണ്
ഉംറ തിര്ത്ഥാടകര് ജിദ്ദയിലെ
കിംഗ് അബ്ദുല് അസിസ്
എയര്പോര്ട്ടിലും
ഒരു മില്ലൃണ്
ഉംറ തീര്ത്ഥാടകര് മദീനയിലെ
പ്രിന്സ്
മുഹമ്മദ് ബിന്
അബ്ദുല് അസിസ് എയര്പോര്ട്ടുവഴിയുമാണ്
സ്വൂദിയിലെത്തിയത്. ബാക്കിയുള്ളവര് കരമാര്ഗവും. കഴിഞ്ഞ ആഴ്ചയിലെ
കണക്ക് പ്രകാരം 1,20,000 ഉംറ തീര്ത്ഥാടകര് നാട്ടിലേക്ക് തിരിച്ചുപോകാന് മദീനയില്
കാത്തിരിപ്പുണ്ട്.
No comments:
Post a Comment