ജിദ്ദ: ആരോഗൃ മന്ത്രാലയം നിഷ്ക്കര്ഷിക്കുന്ന മാനദണ്ഡങ്ങള് പാലിക്കാത്ത സ്വകാരൃ പോളിക്ളിനിക്കുകളും ആശുപത്രികളും കര്ഷനമായി നിരീക്ഷിക്കാന് സൗദി ആരോഗൃ മന്ത്രാലയംതീരുമാനിച്ചു. ആരോഗൃ മന്ത്രാലയത്തിന്റെ അനുമതിയില്ലാത്തതും അനുമതിയുള്ളവയില്യോഗൃരായ ഡോക്ടരും മറ്റ് സ്റ്റാഫുകളും ഇല്ലാത്തതുംമായ മെഡിക്കല് സെന്റെറുകളില്റൈഡുനടത്താനും വേണ്ടുന്ന നടപടികള് സ്വീകരിക്കാനും ഇതിനകം ആരംഭിച്ചുകഴിഞ്ഞതായിആരോഗൃ മന്ത്രാലയത്തിലെ ഹെല്ത്ത് ഡയറക്ടര് ഡോ. സാമി ബദവൂദ് പറഞ്ഞു.
നടപടികള് സവീകരിച്ചുകാണ്ട് പൂട്ടിയിട്ട പോളി ക്ളിനിക്കുകളുടെയും ആശുപത്രികളുടെയുംപുറത്ത് ഹെല്ത്ത് മന്ത്രാലയം നോട്ടീസ് പതിച്ചിട്ടുമുണ്ട്. മാനദണ്ഡങ്ങള് പാലിക്കാത്തസ്ഥാപനങ്ങള്ക്ക് പിഴയിടുകയും ചെയ്തിട്ടുണ്ട്. ചെറുതോ വലുതോ എന്നുനോക്കാതെനിയമലംഘനം പാലിക്കാത്ത മുഴുവന് സ്ഥാപനങ്ങള്ക്കെതിരെയും നടപടി സ്വീകരിക്കുമെന്നുംഡോ. സാമി ബദവൂദ് പറഞ്ഞു.
ആരോഗൃ മന്ത്രാലയത്തിലെ ലൈസിന് വിഭാഗ ഡയറക്ടര് ഡോ. താരീഖിന്റെ നേതൃത്വത്തിലാണ്ജിദ്ദയിലെ വിവിധ പ്രദേശങ്ങളില് പ്രവൃത്തിക്കുന്ന മെഡിക്കല് സ്ഥാപനങ്ങളില് സന്ദര്ശനംനടത്തി വിലയിരുത്തലുകള് നടത്തുന്നത്. ഡോക്ടര്‍മാരുടെ യോഗൃത കൂടാതെ, മെഡിക്കല്ടെക്നീഷൃന്മാരുടെ യോഗൃത, ടെക്നിക്കല്‍ ഉപകരണങ്ങളുടെ ഗുണമേന്മ എന്നിവയുംവിലയിരുത്തുന്നുണ്ട്.
ജിദ്ദയില് വിവിധ ആശുപത്രികളിലും പോളി ക്ളിനിക്കുകളിലും ജോലിചെയ്യുന്ന വിവിധരാജൃക്കാരായ ഡോക്ടര്മാരിലും നേഴ്സുമാരിലും മറ്റിതര ടെക്നീഷൃന്മാരിലും ഭൂരിപക്ഷവുംമലയാളികളാണ്. മലയാളി മാനേജ്മെന്റിന് കീഴില് പ്രവൃത്തിക്കുന്ന മെഡിക്കല് സ്ഥാപനങ്ങള്ജിദ്ദയിലും സൗദിയിലെ മറ്റിതര ഭാഗങ്ങളിലും നിരവധിയുണ്ട്താനും.
ജാഫറലി പാലക്കോട്
No comments:
Post a Comment