Wednesday, October 31, 2012

നാടണയാന്‍ പ്രതീക്ഷയുമായി ഇരു കണ്ണിനും കാഴ്ച നഷ്ടപ്പെട്ട മുഹമ്മദ് നസറുദ്ദീന്‍.



ജിദ്ദ: ഇരു കണ്ണുകള്‍ക്കും കാഴ്ചശക്തി നഷ്ടപ്പെട്ട കൊല്ലം കടകമ്പള്ളി സ്വദേശി മുഹമ്മദ് നസറുദ്ദീന്‍ മരുഭുമിയുടെ മടിത്തട്ടില്‍നിന്നും നാടണയാനുള്ള വഴിതേടുകയാണ്. സന്‍മനസ്സുള്ള മലയാളികളുടെ കാരുണൃംകൊണ്ട് ജിദ്ദയിലെ പ്രശസ്തമായ ശറഫിയ്യ ജില്ലയിലുള്ള ഒരു റുമില്‍ കഴിഞ്ഞുകുടകയാണ് മുഹമ്മദ് നസറുദ്ദീന്‍.
നസറുദ്ദീന്റെ ശനിദശയുടെ ആരംഭം കുറിക്കുന്നത് 2009 പെ്തംബര്‍ 17ന് ദമ്മാം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നതോടെയാണ്. നാട്ടില്‍നിന്നും പരിചയക്കാരായ ഒരു സ്ത്രീയാണ് നസറുദ്ദീന് സൗദിയിലേക്കുള്ള വിസ നല്‍കുന്നത്. പ്രാരാബ്ധത്തില്‍നിന്നുള്ള വഴിതേടിയാണ് നാല്‍പതിനായിരം രൂപ വിസക്കും ടിക്കറ്റടക്കമുള്ള അനുബന്ധ കാരൃങ്ങള്‍ക്ക് ഇരുപത്തയ്യായിരം രുപയും അടക്കം മൊത്തം അറുപത്തയ്യായിരം രുപ ചെലവഴിച്ച് ദമ്മാമില്‍വന്നിറങ്ങിയത്. ഡ്രൈവര്‍ വിസയിലായിരുന്നു ഇവിടെ എത്തിയത്. ആയിരത്തി ഇരുനൂറ് റിയാല്‍ ശമ്പളം, താമസിക്കാന്‍ റും, ഭക്ഷണം എന്നിവയായിരുന്നു വാഗ്ദാനം. ദമ്മാം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ശേഷം ഒരു പരിചയക്കാരന്റെ സഹായത്തോടെ സ്‌പോണ്‍സറെ കണ്ടെത്തി ജോലിക്കു കയറി. എന്നല്‍ ആറ് മാസം ജോലി ചെയ്‌തെങ്കിലും ലഭിച്ചത് വെറും മുന്നുമാസത്തെ ശമ്പളം. അതും പല തവണകളായി. പ്രതിമാസ ശമ്പളമായി മാസാവസാനം നിശ്ചിത ശമ്പളം ലഭിച്ചിരുന്നില്ല. പലപ്പോഴായി ചോദിച്ചപ്പോള്‍ 5, 10, 50, റിയാല്‍ എന്നിങ്ങനെ ലഭിക്കും. അതുവരെ കിട്ടിയ തുക കൂട്ടിനോക്കിയാല്‍ പ്രതിമാസം 1000 സൗദി റിയാല്‍ വീതം കിട്ടിയതായി കണക്കാക്കാമെന്നാണ് മുഹമ്മദ് നസറുദ്ദീന്‍ പറഞ്ഞത്.
കൃതൃമായ ശമ്പളം ലഭിച്ചില്ലെന്ന് മാത്രമല്ല, ഭക്ഷണവും ലഭിച്ചിരുന്നില്ല. എപ്പോഴെങ്കിലും വീട്ടുടമസ്ഥനില്‍നിന്നും ലഭിച്ചിരുന്ന 5, 10, 50, റിയാല്‍ സുക്ഷിച്ചുവെച്ചതില്‍നിന്നും ചിലപ്പോള്‍ തൊട്ടടുത്ത ഹോട്ടലില്‍പോയി റൊട്ടിയും തൈരും കഴിച്ചായിരുന്നു വിശപ്പടക്കിയിരുന്നത്. താമസിക്കാന്‍ അനുവദിച്ച റുമാണെങ്കില്‍ വൃത്തിഹീനമായതുമായിരുന്നു. എത്ര വൃത്തിയാക്കിയാലും വൃത്തിയാകാത്ത, വെള്ളംകെട്ടിനില്‍ക്കുന്ന റൂം. ഇവിടെ ഇങ്ങിനെ കഴിച്ചുകുടിയത്‌കൊണ്ട് യാതൊരു പ്രയോചനവും ഇല്ലെന്ന് ബോധൃമായതിനെ തുടര്‍ന്നാണ് 2010 ഫെബ്രുവരിയില്‍ ഭാവിയിലെ വേണ്ടുവരായ്കകളെകുറിച്ച് ഒന്നും ആലോചിക്കാതെ ദമ്മാമിലെ ജോലിസ്ഥലത്തുനിന്നും സ്‌പോണ്‍സറെ കാണാതെ രക്ഷപ്പെട്ട് റിയാദിലെത്തുന്നത്.
ദമ്മാമിലെത്തി മുന്ന് മാസം കഴിഞ്ഞായിരുന്നു ഒരുവര്‍ഷത്തെ കാലാവധി ഇക്കാമ ലഭിച്ചിരുന്നത്. ദമ്മാമിനിന്നും റിയാദിലേക്കു രക്ഷപ്പെടുമ്പോള്‍ ഒമ്പത് മാസത്തെ കാലാവദിയുള്ള ഇക്കാമ കൈവശമുണ്ടായിരുന്നു. റിയാദില്‍ ഒന്നരവര്‍ഷത്തോളം ജോലിചെയ്യുന്നതിനിടയില്‍ ഇക്കാമയുടെ കാലാവധി കഴിഞ്ഞിരുന്നു. ആദൃം ഒരു മീന്‍ കടയിലും പിന്നീട് കണ്‍സ്ട്രക്ഷന്‍ ജോലിയുമായിരുന്നു ചെയ്തുപോയിരുന്നത്. കണ്‍സ്ട്രക്ഷന്‍ ജോലിക്കിടെ പെട്ടെന്ന് വലത് കണ്ണിന്റെ കാഴ്ച പുര്‍ണ്ണമായും നഷ്ടമായി. മൂന്ന് തവണ ഡോക്ടറെ കണ്ടുവെങ്കിലും ഓപ്പറേഷന്‍ നിര്‍ബന്ധമാണെന്നും നാട്ടില്‍ചെന്നുള്ള ചികില്‍സയാണ് നല്ലതെന്നുമായിരുന്നു ഉപദേശം. ഇതോടെ നാട്ടിലേക്ക് പോകാനുള്ള വഴിതേടി സ്‌പോണ്‍സറുമായി ബന്ധപ്പെടാന്‍ ദമ്മാമില്‍ തിരിച്ചെത്തി. എന്നാല്‍ നാട്ടിലേക്കുപോകാന്‍ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് വിസ പതിച്ചുനല്‍കാന്‍ പതിനാറായിരം റിയാലോളമായിരുന്നു സ്‌പോണ്‍സര്‍ ആവശൃപ്പെട്ടത്. അത്രയും തുക നല്‍കാനിയ്യാത്തതിനാല്‍ അനധികൃത താമസക്കാരനെന്നപേരില്‍ നാട്ടിലേക്കു പോകാനാവുമെന്ന ധാരണയില്‍ ദമ്മാമില്‍നിന്നും 100 റിയാല്‍ വാടക കൊടുത്ത് ലിമോസിന്‍ കാറില്‍ വീണ്ടും റിയാദിലെത്തുകയും റിയാദില്‍നിന്നും 170 റിയാല്‍ വാടക ഉറപ്പിച്ച് ഒരു സ്വകാരൃ കാറില്‍ ജിദ്ദയിലുമെത്തി. പക്ഷെ 150 റിയാല്‍ മാത്രമായിരുന്നു ഡ്രൈവര്‍ ഈടാക്കിയിരുന്നത്. 
ജിദ്ദയില്‍ കന്ദറ പാലത്തിനുതാഴെ എത്തിപ്പെടുകയും നാട്ടിലേക്ക് പോകുവാനുള്ള വഴി തേടുകയും ചെയ്യുന്നതിനിടെ പാലത്തിനടിയില്‍വെച്ച് പരിചയപ്പെട്ട ഒരു ആന്ത്രാ സ്വദേശി നസറുദ്ദീന്റെ അഞ്ഞുറ് റിയാല്‍ പോക്കറ്റടിച്ച് കടന്നുളഞ്ഞു. ജിദ്ദയിലെത്തിയതോടെ ഇടത് കണ്ണിന്റെ കാഴ്ചയും നഷ്ടമായി. ഇതിനിടയില്‍ മലപ്പുറം സ്വദേശികളായ അയ്യൂബ്, നിസാര്‍ തിരുവനന്തപുരം സ്വദേശി രാജു എന്നിവര്‍ നസറുദ്ദീന് സൗജനൃമായി താമസിക്കാനുള്ള സൗകരൃം തങ്ങള്‍ താമസിക്കുന്ന റുമില്‍ നല്‍കിയി. കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ താഹിര്‍, കെ.എം.സി.സി. പ്രവര്‍ത്തകനായ ഉണ്ണീന്‍കുട്ടി തുടങ്ങിയവര്‍ നസറുദ്ദീനെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരുന്നുണ്ട്. താഹിറിന്റെ ശ്രമഫലമായി ജിദ്ദാ ഇന്തൃന്‍ കോണ്‍സുലേറ്റ് അധികൃതരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ട്. ഹജജ് അവധിദിനം കഴിയുന്നതോടെ തര്‍ഹീലുമായി ബന്ധപ്പെട്ട് ജിദ്ദാ ഇന്തൃന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ നസറുദ്ദിനെ നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷിയിലാണ് സാമൂഹൃ പ്രവര്‍ത്തകര്‍. കടമ്പകളും നിയമ കുരുക്കുകളും ഏറെയുണ്ടെങ്കിലും തങ്ങളുടെ ശ്രമം ഫലം ചെയ്യുമെന്ന വിശ്വാസത്തിലാണ് സാമൂഹൃപ്രവര്‍ത്തകര്‍.
ഫോട്ടോ: മുഹമ്മദ് നസറുദ്ദീന്‍.
ജാഫറലി പാലക്കാട്, 
ജിദ്ദ, സൗദി അറേബൃ.       

Friday, October 26, 2012

വിശുദ്ധ ഹജജ് കര്‍മ്മത്തിന്റെ പ്രധാന ചടങ്ങായ കല്ലേറ് കര്‍മ്മത്തിന്റെ ആദൃ ദിനമായ് ഇന്ന് പിശാചിന്റെ പ്രതീകങ്ങളില്‍ ഏറ്റവും വിലയ പ്രതികമായ ജംത്തുല്‍ അക്ബയിലാണ് കല്ലേറ് കര്‍മ്മം നടത്തിയത്.

 വിശുദ്ധ ഹജജ് കര്‍മ്മത്തിന്റെ പ്രധാന ചടങ്ങായ കല്ലേറ് കര്‍മ്മത്തിന്റെ ആദൃ ദിനമായ് ഇന്ന് പിശാചിന്റെ പ്രതീകങ്ങളില്‍ ഏറ്റവും വിലയ പ്രതികമായ ജംത്തുല്‍ അക്ബയിലാണ് കല്ലേറ് കര്‍മ്മം നടത്തിയത്. 
മിന: വിശുദ്ധ ഹജജ് കര്‍മ്മത്തിന്റെ പ്രധാന ചടങ്ങായ കല്ലേറ് കര്‍മ്മത്തിന്റെ ആദൃ ദിനമായ് ഇന്ന് പിശാചിന്റെ പ്രതീകങ്ങളില്‍ ഏറ്റവും വിലയ പ്രതികമായ ജംത്തുല്‍ അക്ബയിലാണ് കല്ലേറ് കര്‍മ്മം നടത്തിയത്. കഴിഞ്ഞ ദിവസം ഹജജ് കര്‍മ്മത്തിന്റെ ഭാഗമായി മുസ്ദലിഫയില്‍ രാപ്പാര്‍ത്ത ഹാജിമാര്‍ ഇന്ന് പ്രഭാതത്തോടുകുടിയാണ് മുസ്ദലിഫയില്‍നിന്നും മിനായിലെത്തിയത്. ഇന്ന് ഹാജിമാര്‍ ചെയ്തുതീര്‍ക്കേണ്ട പ്രധാനവും ആദൃത്തേതുമായ കര്‍മ്മം ജംറയില്‍ പിശാചിന്റെ പ്രതീകത്തിനു നേരെയുള്ള കല്ലേറ് കര്‍മ്മമായിരുന്നു. പിശാചിന്റെ മുന്ന് പ്രതീകങ്ങളാണ് ജംയിലുള്ളത്. ഇവയില്‍ ഏറ്റവും വലിയ പ്രതീകമായ ജംറത്തുല്‍ അക്ബയില്‍ മാത്രമെ ഹാജിമാര്‍ ഇന്ന് കല്ലേ് കര്‍മ്മം നടത്തേണ്ടതുള്ളൂ. മുന്‍കാലങ്ങളില്‍ കൂടുതല്‍ അപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാറുണ്ടായിരുന്നത് ജംറയിലെ കല്ലെറിയല്‍ ചടങ്ങുകിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് കേട്ട്‌കേള്‍വി മാത്രമായി മാറിയിരിക്കയാണ്. അപകടങ്ങളൊഴിവാക്കാനും ഹാജിമാര്‍ക്ക് പ്രയാസരഹിമായി കല്ലേറ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുമായി സൗദി ഭരണകൂടം മില്ലൃണ്‍ കണക്കിന് റിയാലിന്റെ വികസന പദ്ധതികള
ാണ് ജംറയില്‍ ആവഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജംറയില്‍ പണികഴിപ്പിച്ച വിവിധ നിലകളുള്ള ജംറ പാലം പ്രവര്‍ത്തനമാരംഭിച്ചതോടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യാതൊരു ബുദ്ധിമുട്ടും കൂടാതെയാണ് ഹാജിമാര്‍ ജംറയിലെ കല്ലേറ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച്‌പോന്നത്. ജംറ പാലങ്ങളിലുള്ള തിക്കും തിരക്കും കുറക്കുക എന്ന ലക്ഷൃത്തോടെ ഓരോ രാജൃത്തുനിന്നുമുള്ള ഹാജിമാര്‍ക്കും വെവ്വേറെ സമയങ്ങളിലാണ് കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ അനുവാദമുള്ളത്. കല്ലേറ് കര്‍മ്മം നിര്‍വ്വഹിച്ച ശേഷം പുരുഷന്‍മാര്‍ തലമുണ്ഡനം ചെയ്യുകയും മക്കയില്‍ചെന്ന് തവാഫ് കര്‍മ്മം നിര്‍വ്വഹിക്കുകയും ഇതിനിടയില്‍ ബലികര്‍മ്മം നത്തുകയും ചെയ്തു. ബലി കര്‍മ്മത്തിന് വിശാലമായ സൗകരൃമാണ് ഏപ്പെടുത്തിയിരിക്കുന്നത്. നേരിട്ട് ബലികര്‍മ്മം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകരൃവും അല്ലാത്തപക്ഷം പണമടച്ച് ബലികര്‍മ്മത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുവാനുള്ള സൗകരൃവുമുണ്ട്. ഏതായാാലും ഇനിയും രണ്ട് അല്ലെങ്ങില്‍ മൂന്ന് ദിവസങ്ങള്‍ കൂടി ജംറയില്‍ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാകുന്നതോടെയായിരിക്കും ഹജജ് കര്‍മ്മത്തിന് സമാപ്തി കുറിക്കുക.
ജാഫറലി പാലക്കോട്,
മക്ക, മൊബൈല്‍: 05 385 655 42

Thursday, October 25, 2012

കഅ്ബയുടെ കറുത്ത മൂടുപടം മാറ്റി പുതിയ കിസ്‌വ ധരിപ്പിച്ചു.


http://youtu.be/Ahv0iy1N_bE
കഅ്ബയുടെ കറുത്ത മൂടുപടം മാറ്റി പുതിയ കിസ്‌വ ധരിപ്പിച്ചു.
മക്ക: വിശുദ്ധ ഹജജ് കര്‍മ്മത്തിന്റെ സുധ്രാന ചടങ്ങായ അറഫാദിനമായ ഇന്ന്(ദുല്‍ഹജജ് ഒമ്പതിന്) മക്കയില്‍ കഅ്ബയുടെ കറുത്ത മൂടുപടം മാറ്റി പുതിയ കിസ്‌വ ധരിപ്പിച്ചു. പരമ്പരാഗതായി നടന്നുവരുന്ന ചടങ്ങിന്റെ ഭാഗമായി മാത്രമാണ് ഇന്നത്തെ കിസ്‌വ മാറ്റല്‍ ചടങ്ങ് നടന്നത്. ഇരുപത് മില്ലൃണ്‍ സൗദി റിയാല്‍ വിലമതിക്കുന്നതാണ് കിസ്‌വ. പ്രതേൃക തരം പൃൂര്‍ സില്‍ക്ക് ഉപയോഗിച്ചാണ് കിസ്‌വ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ആഴ്ച കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഷേഖ് അബ്ദുല്‍ കാദിര്‍ അല്‍ ശാഇബിക്ക് ഹറം കാരൃാലയ മേധാവി ഷേഖ് അബ്ദുറഹിമാന്‍ അല്‍ സുദൈസ് കഅ്ബയെ പുതപ്പിക്കാനുള്ള കിസ്‌വ കൈമാറിയിരുന്നു.
ലോക മുസ്‌ലിംങ്ങള്‍ പതിവായ അല്ലാഹുവിന് മുമ്പില്‍ കുമ്പിടുന്ന ദിശയാണ് മക്കയിലെ കഅ്ബാലയം. കഅ്ബയെ പുതപ്പിക്കുന്ന കറുത്ത മുടുപടമാണ് കിസ്‌വ. കഴിഞ്ഞ 15 നൂറ്റാണ്ടായി ശൈബ കുടുംബമാണ് കഅ്ബയുടെ താക്കോല്‍ സുക്ഷിപ്പുകാര്‍. കഅ്ബയുടെ അറ്റകുറ്റപ്പണിയുടെ ചുമതലയും ശൈബ കുടുംബത്തിനാണ്. കഅ്ബയുടെ വാതില്‍ തുറക്കുന്നതും അടക്കുന്നതും കഅ്ബക്ക് കറുത്ത മൂടുപടം പുതപ്പിക്കുന്നതും കഅ്ബക്കകത്തേക്ക് സന്ദര്‍ശകരെ സവീകരിക്കാനുള്ള അധികാരവും ശൈബ കുടുംബത്തിനാണ്. ശുദ്ധമായ സില്‍ക്ക് കറുത്ത നിറം പൂശിയാണ് കിസ്‌വ നിര്‍മ്മിക്കുന്നത്. 14 മീറ്റര്‍ ഉയരമാണ് കിസ്‌വക്കുള്ളത്. നേരത്തെ ഈജിപ്തില്‍വെച്ചായിരുന്നു കിസ്‌വയുടെ നിര്‍മ്മാണം. എന്നാല്‍ ഹിജ്‌റ വര്‍ഷം 1346 മുഹറം മാസത്തില്‍ അന്നത്തെ ഭരണാധികാരിയായിരുന്ന അബ്ദുല്‍ അസീസ് രാജാവിന്റെ ഉത്തരവനുസരിച്ച് കിസ്‌വ നിര്‍മ്മാണത്തിന് മക്കയില്‍ പ്രതേൃക ഫാക്ടറി സ്ഥാപിച്ചു. എന്നാല്‍ കൂടുതല്‍ സ്ഥലസൗകരൃങ്ങളോടെ അതൃാധുനിക മിഷനറി സംവിധാനങ്ങളുമായി ഹിജ്‌റ വര്‍ഷം 1397ല്‍ പ്രസ്തുത ഫാക്ടറി മക്കയിലെ ഉമ്മുല്‍ ജൂദ് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. 30ഓളം ജോലിക്കാരാണ് കിസ്‌വയുടെ നിര്‍മ്മിക്കുന്നത്.

Tuesday, October 23, 2012

വിശുദ്ധ ഹജജ് കര്‍മ്മം നാളെ (24-10-2012) ആരംഭിക്കുന്നു


 http://youtu.be/axZV7L7h8uA
.
ഹാജിമാര്‍ ഇന്ന് രാത്രിയോടെ മിനായിലേക്ക് പാലായനം തുടങ്ങും
മക്ക: വിശുദ്ധ ഹജജ് കര്‍മ്മത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നാളെ മുതല്‍ തുടക്കം കുറിക്കുകയാണ്. അറഫാദിനത്തിന് മുമ്പുള്ള മിനായില്‍ അഞ്ച്‌നേരത്തെ നിസ്‌ക്കാരമടക്കമുള്ള പ്രാര്‍ത്ഥനയും രാപ്പാര്‍ക്കലുമാണ് നാളെ നടക്കുന്ന പ്രധമ ദിനത്തെ ചടങ്ങുകള്‍. മിനായിലേക്ക് പോകാനായി ഹജജ് കര്‍മ്മത്തിനെത്തിയ തിര്‍ത്ഥാടകര്‍ മുഴുവനും ഇപ്പോള്‍ മക്കയില്‍ പ്രാര്‍ത്ഥനയിലാണ്. മദീനയിലുള്ള തീര്‍ത്ഥാടകരും ഏറെകുറെ മക്കയിലെത്തി കഴിഞ്ഞു. വിദേശത്തുനിന്നുള്ള 16 ലക്ഷത്തോളം തീര്‍ത്ഥാടകരും കൂടെ ആഭൃന്തര ഹജജ് തീര്‍ത്ഥാടകരുമടക്കം മൊത്തം മുപ്പത് ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഈ വര്‍ഷത്തെ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുന്നത്.  ഇന്തൃയില്‍നിന്നും എത്തിയ ഹജജ് കമ്മിറ്റിവഴി എത്തിയ 1,25,071 തീര്‍ത്ര്‍ാടകരും സ്വകാരൃ ഗ്രുപ്പിലെത്തിയ 45000 ത്തോളം തീര്‍ത്ഥടകരുമടക്കം ഒരു ലക്ഷത്തി എഴുപതിനായിരത്തോളം ഇന്തൃന്‍ ഹജജ് തീര്‍ത്ഥാടകരും ഈവര്‍ഷത്തെ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കും.
നാളെ ഉച്ചയ്ക്കുള്ള ളുഹ്ര്‍ നിസ്‌ക്കാരം മുതലാണ് മിനായില്‍ താമസിക്കുക എങ്കിലും തിരക്കുകണക്കിലെടുത്ത് ഇന്ന് രാത്രിയിലുള്ള ഇശാ നിസ്‌ക്കാര ശേഷം അതാത് മുതവീഫുമാര്‍ തയ്യാറാക്കിയ വാഹനങ്ങളില്‍ ഹാജിമാര്‍ തങ്ങളുടെ താമസ സ്ഥലാെയ ക്കെ, അസിസിയ എന്നിവിടങ്ങളില്‍നിന്നും മിനായിലേക്ക് പ്രയാണം ആരംഭിക്കും. താമസ സ്ഥലത്തുവെച്ച് പുരുഷ തീര്‍ത്ഥാടകര്‍ വെള്ള നിറത്തിലുള്ള ഇഹ്‌റാം വേശം ധരിച്ച് മനസ്സില്‍ ഹജജ് കര്‍മ്മത്തിനായുള്ള നീയ്യത്ത് ധരിച്ച് മിനായിലേക്ക് യാത്രപുറപ്പെടുക. അക്ഷരാര്‍ത്ഥത്തില്‍ മക്കയിപ്പോള്‍ വിശുദ്ധിയുടെ തീരംതേടി പുറപ്പെടാനിരിക്കുന്ന ഹാജിമാരാല്‍ നിറഞ്ഞു കവിഞ്ഞിരിക്കയാണ്. പ്രാര്‍ത്ഥനകളില്‍ മുഴുകി മിനാ യാത്രക്ക് മുമ്പുള്ള ഏതാനും മണിക്കൂര്‍ തള്ളിനീക്കുകയാണ് ഹജജ് തീര്‍ത്ഥാടകര്‍. ഹാജിമാരുടെ ആരോഗൃസ്ഥിതി തികച്ചും തൃപ്തികരമാണെന്ന് സൗദി ആരോഗയ മന്ത്രി ഡോ. അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അല്‍ റാബിഅ പറഞ്ഞു. ഭയപെടേണ്ട രുപത്തിലുള്ള മാരകമായ രോലക്ഷണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹാജിമാരുടെ പുണൃകേന്ദ്രങ്ങളിലേക്കുള്ള യാത്രയില്‍ സ്വീകരിക്കേണ്ട ട്രാഫിക്ക് പ്‌ളാനുകള്‍ തയ്യാറാക്കികഴിഞ്ഞതായി ട്രാഫിക്ക് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ മിഗ്ബില്‍ ഇന്ന് അറിയിച്ചു. ഈവര്‍ഷം ബസ്സപകടങ്ങളൊന്നും റിപ്പോട്ട് ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം ഇന്നുപുറപ്പെടുവിച്ച പ്രസ്ഥാവനയില്‍ അറിയിച്ചത്. ഹാജിമാരുടെ പുണൃനഗരിയിലെ സഞ്ചാരത്തിനായി ഉപയോഗിക്കുന്നത് ഇരുപത്തിനാലായിരം ബസ്സുകളാണെന്നും അദ്ദേഹം അറിയിച്ചു.
ജാഫറലി പാലക്കോട്,
മക്ക, മൊബൈല്‍: 05 385 655 42

Thursday, October 18, 2012

റഊഫുമായി ഒത്തുചേര്‍ന്ന് വി.എസിന്റെ കള്ളകളികള്‍


റഊഫുമായി ഒത്തുചേര്ന്ന് വി.എസിന്റെ കള്ളകളികള്

ഹാജിമാരെ സേവിക്കാനായി പുണൃ നഗങ്ങളില് രംഗത്തുള്ള മലയാളി സന്നദ്ധ പ്രവര്ത്തകരുടെ സേവനം ഏറെ പ്രശംസയര്ഹിക്കുന്നു.

http://youtu.be/VfksLzdQ-bU

16-10-2012
ഹജജ് തീര്ത്ഥാടനത്തിനായി പുണൃ നഗരിയിലെത്തുന്ന ഹാജിമാരെ സേവിക്കാനായി പുണൃ നഗങ്ങളില് രംഗത്തുള്ള മലയാളി സന്നദ്ധ പ്രവര്ത്തകരുടെ സേവനം ഏറെ പ്രശംസയര്ഹിക്കുന്നു. അാറബി ഭാഷയും, സ്ഥലങ്ങളും പരിചയമില്ലാത്ത വെറും നാല്പത് ദിവസത്തെ തീര്ത്ഥാടനത്തിനായി എത്തിയ ഹാജിമാര്ക്ക് ആശ്വാസം പകരാന് മാലാഖമാരെപോലെ ഓടിനടക്കുകയാണ് മലയാളികളായ ഹജജ് വളണ്ടിയര്മാര്.

മരണമടഞ്ഞ ഇന്തൃക്കാരുടെ എണ്ണം ഇതുവരെയി 52 ആയി.

http://youtu.be/uz5GdoFkQTU
വിശുദ്ധ ഹജജ് കര്മ്മത്തിനായി പുണൃ നഗരിയിലെത്തി മരണമടഞ്ഞ ഇന്തൃക്കാരുടെ എണ്ണം ഇതുവരെയി 52 ആയി. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലാണ് 52 മണങ്ങളും റിപ്പോര്ട്ട് ചെയ്തത്. എന്നാല് എല്ലാം സ്വാഭാവിക മരണങ്ങളായിരുന്നു. 52 INDIAN HAJ PILGRIM DEATH UO TO 17-10-1012

അറഫാ സംഗമം ഒക്ടോബര് 25ാം തീയ്യതി

http://youtu.be/M1xljSuvauo
ഹജജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ഒക്ടോബര് 25ാം തീയ്യതി വൃാഴാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രീം ജുഡീഷൃറി കൗണ്സില് പ്രഖൃാപിച്ചു. ഈദുല് അദ്ഹ എന്ന ബലിപെരുന്നാള് ദിനം ഒക്ടോബര് 26ാം തീയ്യതി വെള്ളിയാഴ്ചയായിരിക്കും. പുണൃനഗരിയിലുള്ള ഇന്തൃന് ഹാജിമാരുടെ ആരോഗൃസ്ഥിതി തൃപ്തികരമാണെന്ന് ഇന്തൃന് ഹജജ് മിഷന് അറിയിച്ചു

Tuesday, October 16, 2012

ണൃകേന്ദ്രങ്ങളില്‍ ഹാജിമാര്‍ക്ക് താങ്ങായി മലയാളി സംഘടനയിലെ ഹജജ് വളണ്ടിയര്‍മാര്‍


ണൃകേന്ദ്രങ്ങളില്‍ ഹാജിമാര്‍ക്ക് താങ്ങായി മലയാളി സംഘടനയിലെ ഹജജ് വളണ്ടിയര്‍മാര്‍
ക്ക: ഹജജ് തീര്‍ത്ഥാടനത്തിനായി പുണൃ നഗരിയിലെത്തുന്ന ഹാജിമാരെ സേവിക്കാനായി പുണൃ നഗങ്ങളില്‍ രംഗത്തുള്ള മലയാളി സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഏറെ പ്രശംസയര്‍ഹിക്കുന്നു
. ജീവിതത്തില്‍ തങ്ങള്‍ ചെയ്തുതീര്‍ക്കേണ്ട കടമളുടെ ഒരു ഭാഗം എന്ന നിലയിലാണ് പല സന്നദ്ധ പ്രവര്‍ത്തകരും അഹോരാത്രം പുണൃനഗരിയില്‍ കര്‍മ്മനിരതരായി പ്രവൃത്തിക്കുന്നത്.
നാടും വീടും വിട്ട് തങ്ങളുടെ കുടുംബത്തെ പോറ്റായി മരുഭൂമിയുടെ മാറിടത്തില്‍ അഭയം തേടിയ പ്രവാസികള്‍, തങ്ങളെപോലെ ഉറ്റവരെ വിട്ട് എന്നാല്‍ അല്ലാഹുവിന്റെ വിളിക്കുത്തരംതേടി പുണൃഭൂമിയിലെത്തിയ ഹജജ് തീര്‍ത്ഥാടകരുടെ പ്രയാസങ്ങള്‍ നന്നായറിയാവുന്നവരാണ്. ഠലയാളമല്ലാതെ മറ്റ് ഭാഷകളൊന്നും അറിയാത്തവരും സ്ഥല പരിചയമില്ലാത്തവരുമായ വെറും നാല്‍പത് ദിവസത്തെ തീര്‍ത്ഥാടനത്തിനായി എത്തിയ ഹാജിമാര്‍ക്ക് ആശ്വാസം പകരാന്‍ മാലാഖമാരെപോലെ ഓടിനടക്കുകയാണ് മലയാളികളായ ഹജജ് വളണ്ടിയര്‍മാര്‍. മലറാളി ഹാജിമാര്‍ക്ക് മാത്രമല്ല, തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തൊലിയുടെയൊ രാഷ്ട്രത്തിന്റെയൊ അതിര്‍വരമ്പുകളില്ലാതെ ലോകത്തിന്റെ വിവിധ ദേശ8ളില്‍നിന്നെത്തുന്ന വിവിധ ഭാഷക്കാരായ നിരവധി ഹജജ് തീര്‍ത്ഥാടകര്‍ക്ക് മലയാളി ഹജജ് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഒരാശ്വാസമായി മാറുകയാണ്.
തങ്ങളുടെ ജോലി സമയം കഴിഞ്ഞ് വിശ്രമിക്കാന്‍ വീണുകിട്ടുന്ന മണിക്കൂറുകളാണ് ഇവര്‍ ഹജജ് തീര്‍ത്ഥാടകരുടെ സേവനത്തിനായി മാറ്റിവെക്കുന്നത്. പലപ്പോഴും ഭക്ഷണംപോലും കഴിക്കാതെ, ഉറക്കമൊഴിവാക്കികൊണ്ടാണ് ഹജജ് വളണ്ടിയര്‍മാരായി സേവനമനുഷ്ഠിക്കുന്നവര്‍ തങ്ങളുടെ കര്‍ത്തവൃം നിര്‍വ്വഹിക്കുന്നത്. പലരും റുമുകളില്‍ തിരിച്ചെത്തുമ്പോള്‍ പാതിര കഴിയുന്നു.
ഹാജിമാര്‍ എത്തിതുടങ്ങുന്നത് മുതല്‍ ജിദ്ദാ, മദീന എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍നിന്നുതന്നെ ഹജജ് വളണ്ടിയര്‍മാരുടെ സേവനത്തിന്റെ കരസ്പര്‍ശം ഹജജ് തീര്‍ത്ഥാടകര്‍ക്ക് അനുഭവിച്ചറിയാനാകുന്നുണ്ട്. തങ്ങളുടെ പാസ്‌പോര്‍ട്ടും രേഖകളും ശരിയാക്കി എമിഗ്രേഷന്‍ നടപടികള്‍ പുര്‍ത്തീകരിപ്പിക്കുക, ലഗേജജുകള്‍ കണ്ട്പിടിക്കുക, താമസ സ്ഥലത്തേക്കുള്ള ബസുകളില്‍ ഹാജിമാരെ കയറ്റുക, താമസ സ്ഥലങ്ങളില്‍ എത്തിയാല്‍ അവരുടെ കെട്ടിടങ്ങളും റുമിലും എത്തിക്കുക, ഹറം ശരീഫില്‍ചെന്ന് ഉംറ കര്‍മ്മം നിര്‍വ്വഹിക്കാന്‍ സഹായിക്കുക, വഴിതെറ്റിയ ഹാജിമാരെ കണ്ട്പിടിച്ച് താമസ സ്ഥലത്ത് എത്തിക്കുക, ഹാജിമാരുടെ പരാതി ഹജജ് മിഷന്‍ അധികൃതര്‍ക്ക് എത്തിച്ചുകൊടുക്കുകയും പ്രശ്‌ന പരിഹാരം കാണുകയും ചെയ്യുക, രോഗികളായ തിര്‍ത്ഥാടകര്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ലഭൃമാക്കുക തുടങ്ങി നിരവധി സേവന പ്രവര്‍ത്തനമാണ് ഹജജ് വളണ്ടിയര്‍മാര്‍ ചെയ്ത് വരുന്നത്.
വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജിദ്ദാ ഹജജ് വെല്‍ഫെയര്‍ ഫോറം, മക്കാ ഹജജ് വെല്‍ഫെയര്‍ ഫോറം എന്നിയയെ കൂടാതെ കെ.എം.സി.സി, റിസാല സ്റ്റഡി സര്‍ക്കിള്‍, ഇന്തൃാ ഫ്രാറ്റേര്‍ണിറ്റി ഫോറം തുടങ്ങിയവര്‍ വെവ്വേറെയും ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ രംഗത്തുണ്ട്. ഈ രംഗത്ത് കെ.എം.സി.സി ഹജജ് സെല്‍ നടത്തിവരുന്ന നിസ്വാര്‍ത്ഥ സേവനത്തെ ഹജജ് കോണ്‍സുല്‍ ശ്രീ. മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷേഖ് പ്രതേൃകം അഭിനന്ദിക്കുകയുണ്ടായി.
ജാഫറലി പാലക്കോട്, മക്ക

കഴിഞ്ഞ ദിവസം വരെ പുണൃഭൂമിയിലെത്തിയത് 9,84,525 തീര്ത്ഥാടകര

http://youtu.be/r-ZKxgfdo8E
കഴിഞ്ഞ ദിവസം വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും പുണൃഭൂമിയിലെത്തിയത് 9,84,525 തീര്ത്ഥാടകരാണെന്ന് സൗദി പാസ്പോര്ട്ട് വിഭാഗം അറിയിച്ചു. ഇന്തൃയിലെ വിവിധ എംബാര്ക്കുമെന്റുകളില്നിന്നും ഹജജ് കമ്മിറ്റിവഴി പുണൃഭൂമിയിലെത്തിയ തീര്ത്ഥാടകരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. കോഴിക്കോടുനിന്നും 18 വിമാനങ്ങളില് 5391 കേരള ഹാജിമാരാണ് കഴിഞ്ഞ ദിവസംവരെ പുണൃഭൂമിയിലെത്തിയത്.

Sunday, October 14, 2012

വിശുദ്ധ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കാനായി 9,84,525 തീര്‍ത്ഥാടകരാണ് പുണൃനഗരിയില്‍ ഇതുവരെ എത്തി


 http://youtu.be/htpiXcnIdy0
വിശുദ്ധ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കാനായി 9,84,525 തീര്‍ത്ഥാടകരാണ് പുണൃനഗരിയില്‍ ഇതുവരെ എത്തിയതെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം പത്രകുറിപ്പിലുടെ അറിയിച്ചു. ഈ വര്‍ഷം ഇന്തൃയില്‍നിന്നെത്തുന്ന ഹജജ് ഡെലിഗേഷനില്‍ വെറും രണ്ട്‌പേര്‍ മാത്രായിരിക്കുമെന്ന് ജിദ്ദയിലെ ഇന്തൃന്‍ ഹജജ് മിഷന്റെ ചുമതല വഹിക്കുന്ന കോണ്‍സുല്‍ ഹജജ് മുഹമ്മദ് നൂര്‍ റഹ്മാന്‍ പറഞ്ഞു.

Tuesday, October 9, 2012




ത്വായിഫ് എയര്പോര്ട്ട് കൂടി ഹജജിനുപയോഗിക്കാന് അംഗീകാരം
ഹജജ്, ഉംറ തീര്ത്ഥാടകര്ക്ക് വന്നിറങ്ങാനും തിരിച്ചുപോകുവാനും ത്വായിഫ് എയര്പോര്ട്ട് കൂടി ഉപയോഗിക്കാന് സൗദി മന്ത്രിസയുടെ ഉപദേശക സമിതിയായ ശുറാ കൗണ്സില് അംഗികാരം നല്കി. ഇത്മുലം ജിദ്ദയിലെ കിംഗ് അബ്ദുല് അസീസ് എയര്പോര്ട്ടിലെ തിരക്ക് ഒഴിവാക്കാന് സാധിക്കുമെന്നാണ കണക്ക്കൂട്ടല്
http://youtu.be/4OwdnhIil3E


ഇതുവരെയായി മൊത്തം ഒരുലക്ഷത്തി ഇരുപത്തി നാലായിരത്തി തൊള്ളായിരത്തി പത്ത് തീര്‍ത്ഥാടകകരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പുണൃഭൂമിയിലെത്തിയത്. ഇന്തൃയില്‍നിന്നാകട്ടെ ഇതുവരെയായി എണ്‍പത്തി അഞ്ച് വിമാനങ്ങളില്‍ ഇരുപത്തി നാലായിരത്തി പതിനാല് ഹാജിമാരാണെത്തിയത്



http://youtu.be/iUb4Oo2ghaM



കഴിഞ്ഞ ദിവസംവരെ ഇന്തൃയില്‍നിന്നെത്തിയ ഹാജിമാരുടെ എണ്ണം 77,343.
ജിദ്ദ: ജിദ്ദാ ഇന്തൃന്‍ കോണ്‍സുലറ്റ് പുറത്തിറക്കിയ കണക്ക് പ്രകാരം കഴിഞ്ഞ ദിവസംവരെ ഇന്തൃയില്‍നിന്നെത്തിയ ഹാജിമാരുടെ എണ്ണം 77,343ആണ്.ഇതില്‍ 52,404 ഇന്തൃന്‍ ഹജജ് തീര്‍ത്ഥാടകര്‍ മക്കയിലും 24,934 ഇന്തൃന്‍ ഹജജ് തീര്‍ത്ഥാടകര്‍ മദീനയിലുമാണ് ഉള്ളത്. 266 വിമാനങ്ങളിലാണ് കഴിഞ്ഞ ദിവസം വരെ ഇന്തൃന്‍ ഹാജിമാര്‍ പുണൃനഗരിയിലെത്തിയത്. 5920 ഇന്തൃന്‍ ഹാജിമാര്‍ മക്കയില്‍നിന്നും മദീനാസിയാറത്തിനായി പോയി.  എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മക്കയിലുള്ള ഹാജിമാരുടെ മദീനായാത്ര നിര്‍ത്തിവെച്ചിരിക്കയാണ്. മദീനയില്‍ അനുഭവപ്പെടുന്ന വന്‍ തിരക്ക് കാരണമാണ് യാത്ര നിര്‍ത്തിവെച്ചത്. ഹജജ് കമ്മിറ്റിവഴി എത്തിയ 16 ഹാജിമാരും സ്വകാരൃ ഗ്രുപ്പുവഴി എത്തിയ 8 പേരുമടക്കം 24 ഇന്തൃന്‍ ഹാജിമാരാണ് ഇതുവരെ മരണപ്പെട്ടതായി ജിദ്ദാ ഇന്തൃന്‍ കോണ്‍സുലേറ്റ് അറിയിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ ഏഴ്‌പേര്‍ മലയാളികളാണ്. ഏഴ്‌പേരും സവകാരയ ഹജജ് ഗ്രുപ്പില്‍ എത്തിവരായിരുന്നു. ഹജജ് കമ്മിറ്റിവഴി എത്തിയ തീര്‍ത്ഥാടകരില്‍ മരിച്ച 16പേരെ കിഴിച്ചാല്‍ 77,327 ഹജജ് തീര്‍ത്ഥാടകരാണ് ഇപ്പോള്‍ പുണൃനഗരിയിലുള്ളത്.
ജിദ്ദാ കോണ്‍സുലേറ്റിലെ പത്രകുറിപ്പ് പ്രകാരം സൗദി എയര്‍ലൈന്‍സിന്റെ നാല് വിമാനങ്ങില്‍ 1150 മലയാളി തീര്‍ത്ഥാടകരാണ് ഇന്നലെവരെ കോഴിക്കോടുനിന്നും ഇവിടെ എത്തിയത്. കരിപ്പൂരില്‍നിന്നും ഇന്ന് എത്തിച്ചേരുന്ന ീര്‍ത്ഥാടകരെ കൂടാതെയുള്ള കണക്കാണിത്. ഇതുവരെ ഏറ്റവും കൂടുതല്‍ ഇന്തൃന്‍ ഹജജ് തീര്‍ത്ഥാടകര്‍ പുണൃ നഗരിയില്‍ എത്തിയത് കല്‍ക്കത്തയില്‍നിന്നാണ്. 30 വിമാനങ്ങളില്‍ 12,514 തീര്‍ത്ഥടകരാണ് കല്‍ക്കത്ത എംബാര്‍ക്കമെന്റില്‍നിന്നും കഴിഞ്ഞ ദിവസംവരെ എത്തിയത്.
ഇന്തൃയിലെ മറ്റിതര എംബാര്‍ക്കമെന്റുകളില്‍നിന്നും കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്ന ഹാജിമാരുടെ കണക്ക് താഴെ പറയും പ്രകാരമാണ്.
ഔരംഗാബാദ് 750(3 വിമാനങ്ങള്‍), ബേംഗ്‌ളൂര്‍ 2523 (6 വിമാനങ്ങള്‍), ഭോപ്പാല്‍ 461 (2 വിമാനങ്ങള്‍), ചെന്നൈ 2530 (6 വിമാനങ്ങള്‍), ഡെല്‍ഹി 18229 (51 വിമാനങ്ങള്‍), ഗയ 5080 (41 വിമാനങ്ങള്‍), ഗോവ 247 (1 വിമാനം) ഗുവാഹത്തി 3663 (11 വിമാനങ്ങള്‍), ഹൈദ്രാബാദ് 900(3 വിമാനങ്ങള്‍) ജയ്പൂര്‍ 805 (3 വിമാനങ്ങള്‍), കല്‍ക്കത്ത 12514 (30 വിമാനങ്ങള്‍), ലഖ്‌നോ 10947 (37 വിമാനങ്ങള്‍), മംഗലാപുരം 1065 (5 വിമാനങ്ങള്‍), മുബൈ 1738 (5 വിമാനങ്ങള്‍), റാഞ്ചി 3217 (14 വിമാനങ്ങള്‍), ശ്രിനഗര്‍ 7269 (27 വിമാനങ്ങള്‍), വരാണസി 4255 (17 വിമാനങ്ങള്‍).
ജാഫറലി പാലക്കോട്
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍ 00966-538565542



Saturday, October 6, 2012

ഈ വര്‍ഷത്തെ ഹജജിന് ഇന്തൃക്കനുവദിച്ച ക്വാട്ട 160,000 ഇന്തൃ ആവശൃപ്പെട്ട നാല്‍പതിനായിരം അഡീഷനല്‍ ക്വാട്ട അനുവദിച്ചുകിട്ടുമെന്ന് പ്രതീക്ഷ


ജാഫറലി പാലക്കോട്

ജിദ്ദ: കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാരൃ മന്ത്രി എസ്.എം. കൃഷ്ണയും സൗദി ഹജജ് മന്ത്രി ഡോ. ഫുഅദ് ബിന്‍ അബ്ദുല്‍ സലാം അല്‍ ഫാരിസിയും തമ്മില്‍ ജിദ്ദയിലെ ഹജജ് മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇന്തൃക്ക് അനുവദിച്ച ഹജജ് ക്വാട്ട ഒരുലക്ഷത്തി അറുപതിനായിരമാണ് എന്ന് ജിദ്ദാ ഇന്തൃന്‍ കോണ്‍സുലേറ്റ് ഇന്ന് സ്ഥിരീകരിച്ചു. ഇത് പ്രകാരം ഇന്തൃയും സൗദി അറേബയയും തമ്മിലുള്ള ഹജജ് കരാറില്‍ ബന്ധപ്പെട്ട ഉദേൃാഗസ്ഥര്‍ തമ്മില്‍ ഒപ്പിട്ടു. കഴിഞ്ഞ തവണയും ഇതേ ക്വാട്ടയായിരുന്നു ഇന്തൃക്ക് അനുവദിച്ചിരുന്നന്നതെങ്കിലും ഇന്തൃയുടെ ആവശൃം പരിഗണിച്ച് പിന്നീട് പതിനൊന്നായിരം പേര്‍ക്ക് കൂടി ഹജജ് ചെയ്യാനുള്ള അവസരം നല്‍കിയിരുന്നു. അത് പ്രകാരം സര്‍ക്കാര്‍, സ്വകാരൃ ഗ്രുപ്പുകളില്‍ മൊത്തം ഒരുലക്ഷത്തി എഴുപത്തി ഓരായിരം പേര്‍ക്കാണ് വിശുദ്ധ ഹജജ് കര്‍മ്മം ചെയ്യാന്‍ അവസരം നല്‍കിയിരുന്നു.

ഇന്നലെ സൗദി ഹജജ് മന്ത്രിയുമായി എസ്.എം കൃഷ്ണ നടത്തിയ ചര്‍ച്ചയില്‍ ഇന്തൃയില്‍ വിശുദ്ധ ഹജജ് കര്‍മ്മത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം കണക്കിലെടുത്ത് ഇപ്രാവിശൃം നല്‍പതിനായിരം പേര്‍ക്ക് കൂടി അതായത് രണ്ട് ലക്ഷത്തി പതിനൊന്നായിരം ഇന്തൃന്‍ ഹാജിമാര്‍ക്കെങ്കിലും ഹജജ് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശൃപ്പെട്ടിരുന്നു. ഇന്തൃയുടെ ആവശൃം മുഴുവനായും അംഗീകരിക്കാന്‍ സൗദി അറേബൃക്കാവില്ല എങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഹാജിമാര്‍ക്ക് ഇത്തവണ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ അവസരം ലഭിക്കുമെന്നുതന്നെയാണ് ഇന്തൃയുടെ പ്രതീക്ഷ. നിരവധി രാഷ്ട്രങ്ങള്‍ തങ്ങളുടെ ഹജജ് ക്വാട്ട വര്‍ദ്ദിപ്പിക്കണമെന്ന് സൗദി അറേബൃയോട് ആവശൃപ്പെടുന്നുണ്ട്. അതുകൊണ്ട് ഇന്തൃയുടെ ആവശൃം ഒറ്റയടിക്ക് അംഗീകരിക്കപ്പെട്ടാല്‍ അത് സാങ്കേതികമായി ചില ബുദ്ധിമുട്ടുകള്‍ക്കിടയാക്കും. അത്‌കൊണ്ട്തന്നെ കഴിഞ്ഞ തവണ രണ്ട് പ്രാവിശൃമായി അനുവധിച്ച അഡീഷണല്‍ ക്വാട്ടയായ പതിനൊന്നായിരത്തിലുപരി ഇത്തവണ കൂടുതല്‍ അഡീഷണല്‍ ക്വാട്ട അനുവിക്കുമെന്നാണ് വിശ്വാസൃയോഗൃമായ കേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്ന സൂചനകള്‍.
ഇന്തൃന്‍ ഹജജ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി മൊഹ്‌സിന കിദ്വായി, അംബസാസിഡര്‍ ശ്രീ. തല്‍മീസ് അഹമ്മദ്, മറ്റ് ഉദേൃാഗസ്ഥരും കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാരൃ മന്ത്രി എസ്.എം. കൃഷ്ണയും സൗദി ഹജജ് മന്ത്രി ഡോ. ഫുഅദ് ബിന്‍ അബ്ദുല്‍ സലാം അല്‍ ഫാരിസിയും തമ്മില്‍ ജിദ്ദയിലെ ഹജജ് മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ഫോട്ടോ: ഇന്തൃന്‍ വിദേശകാരൃ മന്ത്രി എസ്.എം. കൃഷ്ണയും സൗദി ഹജജ് മന്ത്രി ഡോ. ഫുഅദ് ബിന്‍ അബ്ദുല്‍ സലാം അല്‍ ഫാരിസിയും തമ്മില്‍ ജിദ്ദയിലെ ഹജജ് മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍നിന്ന്.

ജാഫറലി പാലക്കോട്
ജിദ്ദട, സൗദി അറേബൃ, മൊബൈല്‍ 00966-509986807

Wednesday, October 3, 2012


http://youtu.be/7AgmUQhPOoI

ഹജജ്: സുരക്ഷിത്വത്തിനായി 26000 ഭടന്‍മാര്‍.
ജിദ്ദ: ഹജജ് സുരക്ഷിതത്വത്തിനായി 26,000-ത്തോളം സുരക്ഷാ ഉദേൃഗസ്ഥരെയാണ് മക്കയിലും മറ്റിതര പുണൃ നഗരങ്ങളിലും വിനൃസിപ്പിക്കുക എന്ന് സൗദി ഡിഫന്‍സ് വിഭാഗം അറിയിച്ചു. ഹാജിമാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി 19 ഹെലിക്കോപ്റ്ററുകളും 6,900 ഉപകരണങ്ങളും ഉദേൃാഗസ്ഥര്‍ക്ക് വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അപകടങ്ങളില്‍നിന്നും മറ്റ് അതൃാഹിതങ്ങളില്‍നിന്നും അല്ലാഹുവിന്റെ അതിഥികളായെത്തുന്ന ഹാജിമാരെ രക്ഷിക്കാനുള്ള സൗദി ഡിഫന്‍സ് വിഭാഗത്തിന്റെ പദ്ധതികള്‍ സൗദി ഹജജ് കമ്മിറ്റി ചെയര്‍മാനും ആഭൃന്തര മന്ത്രിയുമായ അഹമ്മദ് ബിന്‍ അബ്ദുല്‍ അസിസ്  രാജകുമാരന്‍ അംഗീകരിച്ചതായി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ സാദ് അല്‍ തുവൈജിരി അറിയിച്ചു. മുന്‍വര്‍ഷങ്ങളിലെ ഹജജുനാളുകളില്‍ നിന്നുള്ള പാഠം ഉള്‍കൊണ്ടുകൊണ്ട് അപകടങ്ങള്‍ പതിയിരിക്കുന്ന 13 സ്ഥലങ്ങളിലാണ് പ്രധാനമായും ശ്രദ്ധചെലുത്തുക എന്നും സാദ് അല്‍ തുവൈജിരി പറഞ്ഞു. അതൃാഹിതം സംഭവിച്ചാല്‍ കൈാരൃം ചെയ്യാനായി 450 ഫീല്‍ഡ് യൂണിറ്റുകള്‍ മക്കയിലും അനുബന്ധ പുണൃ കേന്ദ്രങ്ങളായ മിന, അഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും. തീപിടുത്തം പോലെയുള്ള സന്ദര്‍ഭങ്ങളെ അതിജീവിക്കാനും തീര്‍ത്ഥാടകരെ രക്ഷിക്കാനുമുള്ള മുഴുവന്‍ സജജീകരണങ്ങളും ഇവരില്‍ ഉണ്ടായിരിക്കും.
ഇതിനിടെ മെഹ്‌റം പ്രശ്‌നത്തില്‍ സൗദി അറേബൃയില്‍ പ്രവേശനം നിഷേധിച്ച വനിതകളായ നൈജിരിയന്‍ തീര്‍ത്ഥാടകരുടെ കാരൃത്തില്‍ തീരുമാനമാവുകയും നൈജീരിയയില്‍നിന്നും സൗദിയിലേക്കുള്ള ഹജജ് വിമാനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇരു രാജൃങ്ങളും തമ്മില്‍ നയതന്ത്രജരമായ ചര്‍ച്ചയെ തുടര്‍ന്നാണ് പശ്‌നപരിഹാരം ഉണ്ടായത്. ചര്‍ച്ചയിലുടെ പരിഹാരം കണ്ട ശേഷം 8 വിമാനങ്ങളില്‍ 3786 തീര്‍ത്ഥാടകര്‍ സൗദിയില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു.

ജാഫറലി പാലക്കോട്
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍ 00966-538565542