Wednesday, October 3, 2012


http://youtu.be/7AgmUQhPOoI

ഹജജ്: സുരക്ഷിത്വത്തിനായി 26000 ഭടന്‍മാര്‍.
ജിദ്ദ: ഹജജ് സുരക്ഷിതത്വത്തിനായി 26,000-ത്തോളം സുരക്ഷാ ഉദേൃഗസ്ഥരെയാണ് മക്കയിലും മറ്റിതര പുണൃ നഗരങ്ങളിലും വിനൃസിപ്പിക്കുക എന്ന് സൗദി ഡിഫന്‍സ് വിഭാഗം അറിയിച്ചു. ഹാജിമാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി 19 ഹെലിക്കോപ്റ്ററുകളും 6,900 ഉപകരണങ്ങളും ഉദേൃാഗസ്ഥര്‍ക്ക് വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അപകടങ്ങളില്‍നിന്നും മറ്റ് അതൃാഹിതങ്ങളില്‍നിന്നും അല്ലാഹുവിന്റെ അതിഥികളായെത്തുന്ന ഹാജിമാരെ രക്ഷിക്കാനുള്ള സൗദി ഡിഫന്‍സ് വിഭാഗത്തിന്റെ പദ്ധതികള്‍ സൗദി ഹജജ് കമ്മിറ്റി ചെയര്‍മാനും ആഭൃന്തര മന്ത്രിയുമായ അഹമ്മദ് ബിന്‍ അബ്ദുല്‍ അസിസ്  രാജകുമാരന്‍ അംഗീകരിച്ചതായി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ സാദ് അല്‍ തുവൈജിരി അറിയിച്ചു. മുന്‍വര്‍ഷങ്ങളിലെ ഹജജുനാളുകളില്‍ നിന്നുള്ള പാഠം ഉള്‍കൊണ്ടുകൊണ്ട് അപകടങ്ങള്‍ പതിയിരിക്കുന്ന 13 സ്ഥലങ്ങളിലാണ് പ്രധാനമായും ശ്രദ്ധചെലുത്തുക എന്നും സാദ് അല്‍ തുവൈജിരി പറഞ്ഞു. അതൃാഹിതം സംഭവിച്ചാല്‍ കൈാരൃം ചെയ്യാനായി 450 ഫീല്‍ഡ് യൂണിറ്റുകള്‍ മക്കയിലും അനുബന്ധ പുണൃ കേന്ദ്രങ്ങളായ മിന, അഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും. തീപിടുത്തം പോലെയുള്ള സന്ദര്‍ഭങ്ങളെ അതിജീവിക്കാനും തീര്‍ത്ഥാടകരെ രക്ഷിക്കാനുമുള്ള മുഴുവന്‍ സജജീകരണങ്ങളും ഇവരില്‍ ഉണ്ടായിരിക്കും.
ഇതിനിടെ മെഹ്‌റം പ്രശ്‌നത്തില്‍ സൗദി അറേബൃയില്‍ പ്രവേശനം നിഷേധിച്ച വനിതകളായ നൈജിരിയന്‍ തീര്‍ത്ഥാടകരുടെ കാരൃത്തില്‍ തീരുമാനമാവുകയും നൈജീരിയയില്‍നിന്നും സൗദിയിലേക്കുള്ള ഹജജ് വിമാനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇരു രാജൃങ്ങളും തമ്മില്‍ നയതന്ത്രജരമായ ചര്‍ച്ചയെ തുടര്‍ന്നാണ് പശ്‌നപരിഹാരം ഉണ്ടായത്. ചര്‍ച്ചയിലുടെ പരിഹാരം കണ്ട ശേഷം 8 വിമാനങ്ങളില്‍ 3786 തീര്‍ത്ഥാടകര്‍ സൗദിയില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു.

ജാഫറലി പാലക്കോട്
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍ 00966-538565542

No comments:

Post a Comment