http://youtu.be/Ahv0iy1N_bE
കഅ്ബയുടെ കറുത്ത മൂടുപടം മാറ്റി പുതിയ കിസ്‌വ ധരിപ്പിച്ചു.
മക്ക: വിശുദ്ധ ഹജജ് കര്‍മ്മത്തിന്റെ സുധ്രാന ചടങ്ങായ അറഫാദിനമായ ഇന്ന്(ദുല്‍ഹജജ് ഒമ്പതിന്) മക്കയില്‍ കഅ്ബയുടെ കറുത്ത മൂടുപടം മാറ്റി പുതിയ കിസ്‌വ ധരിപ്പിച്ചു. പരമ്പരാഗതായി നടന്നുവരുന്ന ചടങ്ങിന്റെ ഭാഗമായി മാത്രമാണ് ഇന്നത്തെ കിസ്‌വ മാറ്റല്‍ ചടങ്ങ് നടന്നത്. ഇരുപത് മില്ലൃണ്‍ സൗദി റിയാല്‍ വിലമതിക്കുന്നതാണ് കിസ്‌വ. പ്രതേൃക തരം പൃൂര്‍ സില്‍ക്ക് ഉപയോഗിച്ചാണ് കിസ്‌വ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ആഴ്ച കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഷേഖ് അബ്ദുല്‍ കാദിര്‍ അല്‍ ശാഇബിക്ക് ഹറം കാരൃാലയ മേധാവി ഷേഖ് അബ്ദുറഹിമാന്‍ അല്‍ സുദൈസ് കഅ്ബയെ പുതപ്പിക്കാനുള്ള കിസ്‌വ കൈമാറിയിരുന്നു.
ലോക മുസ്‌ലിംങ്ങള്‍ പതിവായ അല്ലാഹുവിന് മുമ്പില്‍ കുമ്പിടുന്ന ദിശയാണ് മക്കയിലെ കഅ്ബാലയം. കഅ്ബയെ പുതപ്പിക്കുന്ന കറുത്ത മുടുപടമാണ് കിസ്‌വ. കഴിഞ്ഞ 15 നൂറ്റാണ്ടായി ശൈബ കുടുംബമാണ് കഅ്ബയുടെ താക്കോല്‍ സുക്ഷിപ്പുകാര്‍. കഅ്ബയുടെ അറ്റകുറ്റപ്പണിയുടെ ചുമതലയും ശൈബ കുടുംബത്തിനാണ്. കഅ്ബയുടെ വാതില്‍ തുറക്കുന്നതും അടക്കുന്നതും കഅ്ബക്ക് കറുത്ത മൂടുപടം പുതപ്പിക്കുന്നതും കഅ്ബക്കകത്തേക്ക് സന്ദര്‍ശകരെ സവീകരിക്കാനുള്ള അധികാരവും ശൈബ കുടുംബത്തിനാണ്. ശുദ്ധമായ സില്‍ക്ക് കറുത്ത നിറം പൂശിയാണ് കിസ്‌വ നിര്‍മ്മിക്കുന്നത്. 14 മീറ്റര്‍ ഉയരമാണ് കിസ്‌വക്കുള്ളത്. നേരത്തെ ഈജിപ്തില്‍വെച്ചായിരുന്നു കിസ്‌വയുടെ നിര്‍മ്മാണം. എന്നാല്‍ ഹിജ്‌റ വര്‍ഷം 1346 മുഹറം മാസത്തില്‍ അന്നത്തെ ഭരണാധികാരിയായിരുന്ന അബ്ദുല്‍ അസീസ് രാജാവിന്റെ ഉത്തരവനുസരിച്ച് കിസ്‌വ നിര്‍മ്മാണത്തിന് മക്കയില്‍ പ്രതേൃക ഫാക്ടറി സ്ഥാപിച്ചു. എന്നാല്‍ കൂടുതല്‍ സ്ഥലസൗകരൃങ്ങളോടെ അതൃാധുനിക മിഷനറി സംവിധാനങ്ങളുമായി ഹിജ്‌റ വര്‍ഷം 1397ല്‍ പ്രസ്തുത ഫാക്ടറി മക്കയിലെ ഉമ്മുല്‍ ജൂദ് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. 30ഓളം ജോലിക്കാരാണ് കിസ്‌വയുടെ നിര്‍മ്മിക്കുന്നത്.
No comments:
Post a Comment