Wednesday, October 31, 2012

നാടണയാന്‍ പ്രതീക്ഷയുമായി ഇരു കണ്ണിനും കാഴ്ച നഷ്ടപ്പെട്ട മുഹമ്മദ് നസറുദ്ദീന്‍.



ജിദ്ദ: ഇരു കണ്ണുകള്‍ക്കും കാഴ്ചശക്തി നഷ്ടപ്പെട്ട കൊല്ലം കടകമ്പള്ളി സ്വദേശി മുഹമ്മദ് നസറുദ്ദീന്‍ മരുഭുമിയുടെ മടിത്തട്ടില്‍നിന്നും നാടണയാനുള്ള വഴിതേടുകയാണ്. സന്‍മനസ്സുള്ള മലയാളികളുടെ കാരുണൃംകൊണ്ട് ജിദ്ദയിലെ പ്രശസ്തമായ ശറഫിയ്യ ജില്ലയിലുള്ള ഒരു റുമില്‍ കഴിഞ്ഞുകുടകയാണ് മുഹമ്മദ് നസറുദ്ദീന്‍.
നസറുദ്ദീന്റെ ശനിദശയുടെ ആരംഭം കുറിക്കുന്നത് 2009 പെ്തംബര്‍ 17ന് ദമ്മാം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നതോടെയാണ്. നാട്ടില്‍നിന്നും പരിചയക്കാരായ ഒരു സ്ത്രീയാണ് നസറുദ്ദീന് സൗദിയിലേക്കുള്ള വിസ നല്‍കുന്നത്. പ്രാരാബ്ധത്തില്‍നിന്നുള്ള വഴിതേടിയാണ് നാല്‍പതിനായിരം രൂപ വിസക്കും ടിക്കറ്റടക്കമുള്ള അനുബന്ധ കാരൃങ്ങള്‍ക്ക് ഇരുപത്തയ്യായിരം രുപയും അടക്കം മൊത്തം അറുപത്തയ്യായിരം രുപ ചെലവഴിച്ച് ദമ്മാമില്‍വന്നിറങ്ങിയത്. ഡ്രൈവര്‍ വിസയിലായിരുന്നു ഇവിടെ എത്തിയത്. ആയിരത്തി ഇരുനൂറ് റിയാല്‍ ശമ്പളം, താമസിക്കാന്‍ റും, ഭക്ഷണം എന്നിവയായിരുന്നു വാഗ്ദാനം. ദമ്മാം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ശേഷം ഒരു പരിചയക്കാരന്റെ സഹായത്തോടെ സ്‌പോണ്‍സറെ കണ്ടെത്തി ജോലിക്കു കയറി. എന്നല്‍ ആറ് മാസം ജോലി ചെയ്‌തെങ്കിലും ലഭിച്ചത് വെറും മുന്നുമാസത്തെ ശമ്പളം. അതും പല തവണകളായി. പ്രതിമാസ ശമ്പളമായി മാസാവസാനം നിശ്ചിത ശമ്പളം ലഭിച്ചിരുന്നില്ല. പലപ്പോഴായി ചോദിച്ചപ്പോള്‍ 5, 10, 50, റിയാല്‍ എന്നിങ്ങനെ ലഭിക്കും. അതുവരെ കിട്ടിയ തുക കൂട്ടിനോക്കിയാല്‍ പ്രതിമാസം 1000 സൗദി റിയാല്‍ വീതം കിട്ടിയതായി കണക്കാക്കാമെന്നാണ് മുഹമ്മദ് നസറുദ്ദീന്‍ പറഞ്ഞത്.
കൃതൃമായ ശമ്പളം ലഭിച്ചില്ലെന്ന് മാത്രമല്ല, ഭക്ഷണവും ലഭിച്ചിരുന്നില്ല. എപ്പോഴെങ്കിലും വീട്ടുടമസ്ഥനില്‍നിന്നും ലഭിച്ചിരുന്ന 5, 10, 50, റിയാല്‍ സുക്ഷിച്ചുവെച്ചതില്‍നിന്നും ചിലപ്പോള്‍ തൊട്ടടുത്ത ഹോട്ടലില്‍പോയി റൊട്ടിയും തൈരും കഴിച്ചായിരുന്നു വിശപ്പടക്കിയിരുന്നത്. താമസിക്കാന്‍ അനുവദിച്ച റുമാണെങ്കില്‍ വൃത്തിഹീനമായതുമായിരുന്നു. എത്ര വൃത്തിയാക്കിയാലും വൃത്തിയാകാത്ത, വെള്ളംകെട്ടിനില്‍ക്കുന്ന റൂം. ഇവിടെ ഇങ്ങിനെ കഴിച്ചുകുടിയത്‌കൊണ്ട് യാതൊരു പ്രയോചനവും ഇല്ലെന്ന് ബോധൃമായതിനെ തുടര്‍ന്നാണ് 2010 ഫെബ്രുവരിയില്‍ ഭാവിയിലെ വേണ്ടുവരായ്കകളെകുറിച്ച് ഒന്നും ആലോചിക്കാതെ ദമ്മാമിലെ ജോലിസ്ഥലത്തുനിന്നും സ്‌പോണ്‍സറെ കാണാതെ രക്ഷപ്പെട്ട് റിയാദിലെത്തുന്നത്.
ദമ്മാമിലെത്തി മുന്ന് മാസം കഴിഞ്ഞായിരുന്നു ഒരുവര്‍ഷത്തെ കാലാവധി ഇക്കാമ ലഭിച്ചിരുന്നത്. ദമ്മാമിനിന്നും റിയാദിലേക്കു രക്ഷപ്പെടുമ്പോള്‍ ഒമ്പത് മാസത്തെ കാലാവദിയുള്ള ഇക്കാമ കൈവശമുണ്ടായിരുന്നു. റിയാദില്‍ ഒന്നരവര്‍ഷത്തോളം ജോലിചെയ്യുന്നതിനിടയില്‍ ഇക്കാമയുടെ കാലാവധി കഴിഞ്ഞിരുന്നു. ആദൃം ഒരു മീന്‍ കടയിലും പിന്നീട് കണ്‍സ്ട്രക്ഷന്‍ ജോലിയുമായിരുന്നു ചെയ്തുപോയിരുന്നത്. കണ്‍സ്ട്രക്ഷന്‍ ജോലിക്കിടെ പെട്ടെന്ന് വലത് കണ്ണിന്റെ കാഴ്ച പുര്‍ണ്ണമായും നഷ്ടമായി. മൂന്ന് തവണ ഡോക്ടറെ കണ്ടുവെങ്കിലും ഓപ്പറേഷന്‍ നിര്‍ബന്ധമാണെന്നും നാട്ടില്‍ചെന്നുള്ള ചികില്‍സയാണ് നല്ലതെന്നുമായിരുന്നു ഉപദേശം. ഇതോടെ നാട്ടിലേക്ക് പോകാനുള്ള വഴിതേടി സ്‌പോണ്‍സറുമായി ബന്ധപ്പെടാന്‍ ദമ്മാമില്‍ തിരിച്ചെത്തി. എന്നാല്‍ നാട്ടിലേക്കുപോകാന്‍ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് വിസ പതിച്ചുനല്‍കാന്‍ പതിനാറായിരം റിയാലോളമായിരുന്നു സ്‌പോണ്‍സര്‍ ആവശൃപ്പെട്ടത്. അത്രയും തുക നല്‍കാനിയ്യാത്തതിനാല്‍ അനധികൃത താമസക്കാരനെന്നപേരില്‍ നാട്ടിലേക്കു പോകാനാവുമെന്ന ധാരണയില്‍ ദമ്മാമില്‍നിന്നും 100 റിയാല്‍ വാടക കൊടുത്ത് ലിമോസിന്‍ കാറില്‍ വീണ്ടും റിയാദിലെത്തുകയും റിയാദില്‍നിന്നും 170 റിയാല്‍ വാടക ഉറപ്പിച്ച് ഒരു സ്വകാരൃ കാറില്‍ ജിദ്ദയിലുമെത്തി. പക്ഷെ 150 റിയാല്‍ മാത്രമായിരുന്നു ഡ്രൈവര്‍ ഈടാക്കിയിരുന്നത്. 
ജിദ്ദയില്‍ കന്ദറ പാലത്തിനുതാഴെ എത്തിപ്പെടുകയും നാട്ടിലേക്ക് പോകുവാനുള്ള വഴി തേടുകയും ചെയ്യുന്നതിനിടെ പാലത്തിനടിയില്‍വെച്ച് പരിചയപ്പെട്ട ഒരു ആന്ത്രാ സ്വദേശി നസറുദ്ദീന്റെ അഞ്ഞുറ് റിയാല്‍ പോക്കറ്റടിച്ച് കടന്നുളഞ്ഞു. ജിദ്ദയിലെത്തിയതോടെ ഇടത് കണ്ണിന്റെ കാഴ്ചയും നഷ്ടമായി. ഇതിനിടയില്‍ മലപ്പുറം സ്വദേശികളായ അയ്യൂബ്, നിസാര്‍ തിരുവനന്തപുരം സ്വദേശി രാജു എന്നിവര്‍ നസറുദ്ദീന് സൗജനൃമായി താമസിക്കാനുള്ള സൗകരൃം തങ്ങള്‍ താമസിക്കുന്ന റുമില്‍ നല്‍കിയി. കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ താഹിര്‍, കെ.എം.സി.സി. പ്രവര്‍ത്തകനായ ഉണ്ണീന്‍കുട്ടി തുടങ്ങിയവര്‍ നസറുദ്ദീനെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരുന്നുണ്ട്. താഹിറിന്റെ ശ്രമഫലമായി ജിദ്ദാ ഇന്തൃന്‍ കോണ്‍സുലേറ്റ് അധികൃതരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ട്. ഹജജ് അവധിദിനം കഴിയുന്നതോടെ തര്‍ഹീലുമായി ബന്ധപ്പെട്ട് ജിദ്ദാ ഇന്തൃന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ നസറുദ്ദിനെ നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷിയിലാണ് സാമൂഹൃ പ്രവര്‍ത്തകര്‍. കടമ്പകളും നിയമ കുരുക്കുകളും ഏറെയുണ്ടെങ്കിലും തങ്ങളുടെ ശ്രമം ഫലം ചെയ്യുമെന്ന വിശ്വാസത്തിലാണ് സാമൂഹൃപ്രവര്‍ത്തകര്‍.
ഫോട്ടോ: മുഹമ്മദ് നസറുദ്ദീന്‍.
ജാഫറലി പാലക്കാട്, 
ജിദ്ദ, സൗദി അറേബൃ.       

No comments:

Post a Comment