http://youtu.be/axZV7L7h8uA
.
ഹാജിമാര്‍ ഇന്ന് രാത്രിയോടെ മിനായിലേക്ക് പാലായനം തുടങ്ങും
മക്ക: വിശുദ്ധ ഹജജ് കര്‍മ്മത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നാളെ മുതല്‍ തുടക്കം കുറിക്കുകയാണ്. അറഫാദിനത്തിന് മുമ്പുള്ള മിനായില്‍ അഞ്ച്‌നേരത്തെ നിസ്‌ക്കാരമടക്കമുള്ള പ്രാര്‍ത്ഥനയും രാപ്പാര്‍ക്കലുമാണ് നാളെ നടക്കുന്ന പ്രധമ ദിനത്തെ ചടങ്ങുകള്‍. മിനായിലേക്ക് പോകാനായി ഹജജ് കര്‍മ്മത്തിനെത്തിയ തിര്‍ത്ഥാടകര്‍ മുഴുവനും ഇപ്പോള്‍ മക്കയില്‍ പ്രാര്‍ത്ഥനയിലാണ്. മദീനയിലുള്ള തീര്‍ത്ഥാടകരും ഏറെകുറെ മക്കയിലെത്തി കഴിഞ്ഞു. വിദേശത്തുനിന്നുള്ള 16 ലക്ഷത്തോളം തീര്‍ത്ഥാടകരും കൂടെ ആഭൃന്തര ഹജജ് തീര്‍ത്ഥാടകരുമടക്കം മൊത്തം മുപ്പത് ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഈ വര്‍ഷത്തെ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുന്നത്. ഇന്തൃയില്‍നിന്നും എത്തിയ ഹജജ് കമ്മിറ്റിവഴി എത്തിയ 1,25,071 തീര്‍ത്ര്‍ാടകരും സ്വകാരൃ ഗ്രുപ്പിലെത്തിയ 45000 ത്തോളം തീര്‍ത്ഥടകരുമടക്കം ഒരു ലക്ഷത്തി എഴുപതിനായിരത്തോളം ഇന്തൃന്‍ ഹജജ് തീര്‍ത്ഥാടകരും ഈവര്‍ഷത്തെ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കും.
നാളെ ഉച്ചയ്ക്കുള്ള ളുഹ്ര്‍ നിസ്‌ക്കാരം മുതലാണ് മിനായില്‍ താമസിക്കുക എങ്കിലും തിരക്കുകണക്കിലെടുത്ത് ഇന്ന് രാത്രിയിലുള്ള ഇശാ നിസ്‌ക്കാര ശേഷം അതാത് മുതവീഫുമാര്‍ തയ്യാറാക്കിയ വാഹനങ്ങളില്‍ ഹാജിമാര്‍ തങ്ങളുടെ താമസ സ്ഥലാെയ ക്കെ, അസിസിയ എന്നിവിടങ്ങളില്‍നിന്നും മിനായിലേക്ക് പ്രയാണം ആരംഭിക്കും. താമസ സ്ഥലത്തുവെച്ച് പുരുഷ തീര്‍ത്ഥാടകര്‍ വെള്ള നിറത്തിലുള്ള ഇഹ്‌റാം വേശം ധരിച്ച് മനസ്സില്‍ ഹജജ് കര്‍മ്മത്തിനായുള്ള നീയ്യത്ത് ധരിച്ച് മിനായിലേക്ക് യാത്രപുറപ്പെടുക. അക്ഷരാര്‍ത്ഥത്തില്‍ മക്കയിപ്പോള്‍ വിശുദ്ധിയുടെ തീരംതേടി പുറപ്പെടാനിരിക്കുന്ന ഹാജിമാരാല്‍ നിറഞ്ഞു കവിഞ്ഞിരിക്കയാണ്. പ്രാര്‍ത്ഥനകളില്‍ മുഴുകി മിനാ യാത്രക്ക് മുമ്പുള്ള ഏതാനും മണിക്കൂര്‍ തള്ളിനീക്കുകയാണ് ഹജജ് തീര്‍ത്ഥാടകര്‍. ഹാജിമാരുടെ ആരോഗൃസ്ഥിതി തികച്ചും തൃപ്തികരമാണെന്ന് സൗദി ആരോഗയ മന്ത്രി ഡോ. അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അല്‍ റാബിഅ പറഞ്ഞു. ഭയപെടേണ്ട രുപത്തിലുള്ള മാരകമായ രോലക്ഷണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹാജിമാരുടെ പുണൃകേന്ദ്രങ്ങളിലേക്കുള്ള യാത്രയില്‍ സ്വീകരിക്കേണ്ട ട്രാഫിക്ക് പ്‌ളാനുകള്‍ തയ്യാറാക്കികഴിഞ്ഞതായി ട്രാഫിക്ക് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ മിഗ്ബില്‍ ഇന്ന് അറിയിച്ചു. ഈവര്‍ഷം ബസ്സപകടങ്ങളൊന്നും റിപ്പോട്ട് ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം ഇന്നുപുറപ്പെടുവിച്ച പ്രസ്ഥാവനയില്‍ അറിയിച്ചത്. ഹാജിമാരുടെ പുണൃനഗരിയിലെ സഞ്ചാരത്തിനായി ഉപയോഗിക്കുന്നത് ഇരുപത്തിനാലായിരം ബസ്സുകളാണെന്നും അദ്ദേഹം അറിയിച്ചു.
ജാഫറലി പാലക്കോട്,
മക്ക, മൊബൈല്‍: 05 385 655 42
No comments:
Post a Comment