Tuesday, October 16, 2012

ണൃകേന്ദ്രങ്ങളില്‍ ഹാജിമാര്‍ക്ക് താങ്ങായി മലയാളി സംഘടനയിലെ ഹജജ് വളണ്ടിയര്‍മാര്‍


ണൃകേന്ദ്രങ്ങളില്‍ ഹാജിമാര്‍ക്ക് താങ്ങായി മലയാളി സംഘടനയിലെ ഹജജ് വളണ്ടിയര്‍മാര്‍
ക്ക: ഹജജ് തീര്‍ത്ഥാടനത്തിനായി പുണൃ നഗരിയിലെത്തുന്ന ഹാജിമാരെ സേവിക്കാനായി പുണൃ നഗങ്ങളില്‍ രംഗത്തുള്ള മലയാളി സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഏറെ പ്രശംസയര്‍ഹിക്കുന്നു
. ജീവിതത്തില്‍ തങ്ങള്‍ ചെയ്തുതീര്‍ക്കേണ്ട കടമളുടെ ഒരു ഭാഗം എന്ന നിലയിലാണ് പല സന്നദ്ധ പ്രവര്‍ത്തകരും അഹോരാത്രം പുണൃനഗരിയില്‍ കര്‍മ്മനിരതരായി പ്രവൃത്തിക്കുന്നത്.
നാടും വീടും വിട്ട് തങ്ങളുടെ കുടുംബത്തെ പോറ്റായി മരുഭൂമിയുടെ മാറിടത്തില്‍ അഭയം തേടിയ പ്രവാസികള്‍, തങ്ങളെപോലെ ഉറ്റവരെ വിട്ട് എന്നാല്‍ അല്ലാഹുവിന്റെ വിളിക്കുത്തരംതേടി പുണൃഭൂമിയിലെത്തിയ ഹജജ് തീര്‍ത്ഥാടകരുടെ പ്രയാസങ്ങള്‍ നന്നായറിയാവുന്നവരാണ്. ഠലയാളമല്ലാതെ മറ്റ് ഭാഷകളൊന്നും അറിയാത്തവരും സ്ഥല പരിചയമില്ലാത്തവരുമായ വെറും നാല്‍പത് ദിവസത്തെ തീര്‍ത്ഥാടനത്തിനായി എത്തിയ ഹാജിമാര്‍ക്ക് ആശ്വാസം പകരാന്‍ മാലാഖമാരെപോലെ ഓടിനടക്കുകയാണ് മലയാളികളായ ഹജജ് വളണ്ടിയര്‍മാര്‍. മലറാളി ഹാജിമാര്‍ക്ക് മാത്രമല്ല, തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തൊലിയുടെയൊ രാഷ്ട്രത്തിന്റെയൊ അതിര്‍വരമ്പുകളില്ലാതെ ലോകത്തിന്റെ വിവിധ ദേശ8ളില്‍നിന്നെത്തുന്ന വിവിധ ഭാഷക്കാരായ നിരവധി ഹജജ് തീര്‍ത്ഥാടകര്‍ക്ക് മലയാളി ഹജജ് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഒരാശ്വാസമായി മാറുകയാണ്.
തങ്ങളുടെ ജോലി സമയം കഴിഞ്ഞ് വിശ്രമിക്കാന്‍ വീണുകിട്ടുന്ന മണിക്കൂറുകളാണ് ഇവര്‍ ഹജജ് തീര്‍ത്ഥാടകരുടെ സേവനത്തിനായി മാറ്റിവെക്കുന്നത്. പലപ്പോഴും ഭക്ഷണംപോലും കഴിക്കാതെ, ഉറക്കമൊഴിവാക്കികൊണ്ടാണ് ഹജജ് വളണ്ടിയര്‍മാരായി സേവനമനുഷ്ഠിക്കുന്നവര്‍ തങ്ങളുടെ കര്‍ത്തവൃം നിര്‍വ്വഹിക്കുന്നത്. പലരും റുമുകളില്‍ തിരിച്ചെത്തുമ്പോള്‍ പാതിര കഴിയുന്നു.
ഹാജിമാര്‍ എത്തിതുടങ്ങുന്നത് മുതല്‍ ജിദ്ദാ, മദീന എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍നിന്നുതന്നെ ഹജജ് വളണ്ടിയര്‍മാരുടെ സേവനത്തിന്റെ കരസ്പര്‍ശം ഹജജ് തീര്‍ത്ഥാടകര്‍ക്ക് അനുഭവിച്ചറിയാനാകുന്നുണ്ട്. തങ്ങളുടെ പാസ്‌പോര്‍ട്ടും രേഖകളും ശരിയാക്കി എമിഗ്രേഷന്‍ നടപടികള്‍ പുര്‍ത്തീകരിപ്പിക്കുക, ലഗേജജുകള്‍ കണ്ട്പിടിക്കുക, താമസ സ്ഥലത്തേക്കുള്ള ബസുകളില്‍ ഹാജിമാരെ കയറ്റുക, താമസ സ്ഥലങ്ങളില്‍ എത്തിയാല്‍ അവരുടെ കെട്ടിടങ്ങളും റുമിലും എത്തിക്കുക, ഹറം ശരീഫില്‍ചെന്ന് ഉംറ കര്‍മ്മം നിര്‍വ്വഹിക്കാന്‍ സഹായിക്കുക, വഴിതെറ്റിയ ഹാജിമാരെ കണ്ട്പിടിച്ച് താമസ സ്ഥലത്ത് എത്തിക്കുക, ഹാജിമാരുടെ പരാതി ഹജജ് മിഷന്‍ അധികൃതര്‍ക്ക് എത്തിച്ചുകൊടുക്കുകയും പ്രശ്‌ന പരിഹാരം കാണുകയും ചെയ്യുക, രോഗികളായ തിര്‍ത്ഥാടകര്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ലഭൃമാക്കുക തുടങ്ങി നിരവധി സേവന പ്രവര്‍ത്തനമാണ് ഹജജ് വളണ്ടിയര്‍മാര്‍ ചെയ്ത് വരുന്നത്.
വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജിദ്ദാ ഹജജ് വെല്‍ഫെയര്‍ ഫോറം, മക്കാ ഹജജ് വെല്‍ഫെയര്‍ ഫോറം എന്നിയയെ കൂടാതെ കെ.എം.സി.സി, റിസാല സ്റ്റഡി സര്‍ക്കിള്‍, ഇന്തൃാ ഫ്രാറ്റേര്‍ണിറ്റി ഫോറം തുടങ്ങിയവര്‍ വെവ്വേറെയും ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ രംഗത്തുണ്ട്. ഈ രംഗത്ത് കെ.എം.സി.സി ഹജജ് സെല്‍ നടത്തിവരുന്ന നിസ്വാര്‍ത്ഥ സേവനത്തെ ഹജജ് കോണ്‍സുല്‍ ശ്രീ. മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷേഖ് പ്രതേൃകം അഭിനന്ദിക്കുകയുണ്ടായി.
ജാഫറലി പാലക്കോട്, മക്ക

No comments:

Post a Comment