ജിദ്ദ: മലയാളികളാല്‍ വഞ്ചിക്കപ്പെട്ട മലയാളിയായ പരമേശ്വരന്‍ അവസാനം ദുരിതപര്‍വ്വത്തിനൊടുവില്‍ മലയാളക്കരയിലേക്ക് പറന്നു. പറഞ്ഞ ശമ്പളം നല്‍കാതെയും റുമില്‍നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കാതെയും, റെസിഡന്‍സ് പെര്‍മിറ്റ്‌പോലും നല്‍കാതെയും ജയില്‍ജീവിതം പോലെ താമസ സ്ഥലത്തുതന്നെ തളച്ചിടപ്പെട്ട പരമേശ്വരന്‍, സാമുഹൃ പ്രവര്‍ത്തകന്റെയും പത്രപ്രവര്‍ത്തകന്റെയും നിരന്തര പ്രയത്‌നത്തിനൊടുവിലാണ് വിമാനം കയറി നാടഞ്ഞത്.
പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശിയാണ് 43 കാരനായ പരമേശ്വരന്‍. വീട്ടുഡ്രൈവര്‍ വിസയില്‍ മലയാളികളാണ് ഇദ്ദേഹത്തെ ജിദ്ദയില്‍ എത്തിക്കുന്നത്. എന്നാല്‍ അനധികൃതമായി ഒരു റൂമില്‍വെച്ച് മലയാളികളായ അബ്ബാസ്, അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന പപ്പടനിര്‍മ്മാണത്തിലായിരുന്നു ജോലി. 19 പീസ് പപ്പടത്തിന് അമ്പത്തി അഞ്ച് ന്നുപൈസ എന്നായിരുന്നു കരാര്‍. എന്നാല്‍ നല്‍കിയതാകട്ടെ വെറും 40 പൈസ എന്ന നിരക്ക്. ജോലിചെയ്ത കാശില്‍നിന്നും വിസയുടെ ഇനത്തില്‍ ഒരുലക്ഷത്തി പതിനയ്യായിരം രുപക്ക് തുല്ലൃമെന്ന് പറഞ്ഞ് പതിനൊന്നായിരത്തി ഇരുനൂറ് സൗദി റിയാല്‍ പിടിച്ചു. ഇപ്പോഴത്തെ ഇന്തൃന്‍ രുപയുടെ മുല്ലൃം കണക്ക് കൂട്ടിയാല്‍ തൊഴിലുടമകള്‍ പിടിച്ചെടുത്തത് ഒന്നര ലക്ഷം രുപയോളം വരും.
പപ്പിടം ഉണ്ടാക്കുന്ന റൂമില്‍ന്നെയായിരുന്നു താമസ സൗകരൃം നല്‍കിയിരുന്നത്. എന്നാല്‍ റും വാടക ഇനത്തില്‍ 155 റിയാലും പ്രതിമാസം ഭക്ഷണത്തിനായി 330 റിയാലും പരമേശ്വരനില്‍നിന്നും പിടിച്ചിരുന്നു. നിരന്തരം ആവശൃപ്പെട്ടതിനെ തുടര്‍ന്ന് ഒമ്പത് മാസത്തിനു ശേഷമാണ് ഇക്കാമ നല്‍കിയിരുന്നത്.
ജിദ്ദയിലെ സാമൂഹൃ പ്രവര്‍ത്തകനായ മുഹമ്മദലി വട്ടപ്പറമ്പ്, പത്രപ്രവര്‍ത്തകനായ ശിവന്‍പിള്ള എന്നിവര്‍ ഇടപെടുകയും എംബസിയില്‍ പ്രശ്‌നം അവതരിപ്പിക്കുമെന്ന് അിയിക്കുകയും ചെയ്തതിനെ തുടണര്‍ന്നാണ് തൊഴിലുടമകള്‍ പരമേശ്വരന് ഇക്കാമ നല്‍കിയത്. തുടര്‍ന്ന് കുറച്ചുനാള്‍കൂടി ജോലി തുടര്‍ന്നെങ്കിലും രാപ്പകല്‍ ജോലി ചെയ്തിട്ടും യാതൊരു ഫലവും ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് നാട്ടിലേക്ക് കയറ്റി അയക്കണമെന്ന് ആവശൃപ്പെട്ടുവെങ്കിലും തൊഴിലുടമകള്‍ ഇതിനും ആദൃം തയ്യാറായിരുന്നില്ല. നിരന്തര സമ്മര്‍ദ്ദഫലമായാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് വിമാനടിക്കറ്റ് നല്‍കി തൊഴിലുടമകളായ മലയാളിള്‍ നാട്ടിലേക്ക് കയറ്റി അയച്ചത്. സ്വദേശികള്‍ തൊഴിലിനായി കൊണ്ടുവരികയും ശമ്പളവും ഭക്ഷണവും നല്‍കാതെ പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ക്കിടയിലാണ് മലയാളികള്‍ തന്നെ പീഡിപ്പിച്ച വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്.
ചന്ദ്രികയാണ് പരമേശവരന്റെ ഭാരൃ. 21 വയസ്സ് പ്രായമുള്ള ഒരാണ്‍കുട്ടിയും 18 വയസ്സുള്ള പെണ്‍കട്ടിയുമാണ് പരമേശ്വരനുള്ളത്. പെണ്‍കുട്ടിക്ക് ഒരു വിവാഹാലോചന വന്നിട്ടുണ്ടെങ്കിലും കൈയില്‍ കാശില്ലാതെ വട്ടം കറങ്ങുകയാണ് പരമശ്വരന്‍.
കുറിപ്പ്: ന്നുപരമേശ്വരനുമായുള്ള എഗ്രിമെന്റ് അമ്പത്തി അഞ്ച് പൈസ എന്നതാണ്, മറിച്ച് റിയാലൊ, ഹലാലൊ അല്ല.
ജാഫറലി പാലക്കാട്,
ജിദ്ദ, സൗദി അറേബൃ.
No comments:
Post a Comment