ഇ. അഹമ്മദിന് സ്വീകരണം നല്‍കി.
ജിദ്ദ: വിശുദ്ധ ഹജജ് കര്മ്മത്തിന്റെ ഏകാംഗ പ്രതിനിധിയായി എത്തിയ കേന്ദ്ര വിദേശകാരൃ സഹമന്ത്രിഇ.അഹമ്മദിന് കെ.എം.സി.സി ബലദ് കമ്മിറ്റിയും കണ്ണൂര് അഴീക്കോട് മണ്ഡലം കമ്മിറ്റിയും സംയുക്തമായിസ്വീകരണം നല്‍കി. ആയിരക്കണക്കിന് മലയാളികള്‍ ജോലിചെയ്യുന്ന ജിദ്ദയുടെ വാണിജൃ കേന്ദ്രമായ ബലദില്എത്തിച്ചേര്ന്ന മന്ത്രിയെ ആവേശഭരിതരായാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഹോളിഡെ ഓഡിറ്റോറിയത്തില്‍എത്തിച്ചേര്‍ന്ന മന്ത്രിയെ കോയമോന്‍, നാസിര്‍ ചാലാട്, അഷ്‌റഫ് അഴിക്കോട്, റാഫി കുഞ്ഞിപ്പള്ളി, സി.എച്ച്സൈദാലി മുസ്‌ലിയാര്‍. യഹ്‌യ നാറാത്ത്, കെ.പി. ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഒഡാപെക്ചെയര്‍മാനായി തെരഞ്ഞെടുത്ത കെ.പി. മുഹമ്മദ് കുട്ടിക്ക് ഇ. അഹമ്മദ് മെമന്ന്േറാ നല്‍കി.ഇ.അഹമ്മദിന്റെ സൗദി സന്ദര്ശനവുമായി ബന്ധപ്പെട്ട് അഷ്റഫ് അഴീക്കോട് തയ്യാറാക്കിയ ഫോട്ടോ ആല്ബംഎസ്.എല്.പി മുഹമ്മദ് കുഞ്ഞി ഇ.അഹമ്മദിന് സമ്മാനിച്ചു.
സൈദാലി മുസ്ലിയാര് അധൃക്ഷത വഹിച്ചു. നാസിര്‍ ചാലാട് സ്വാഗതവും സക്കീര് കുന്നുമ്മല് നന്ദിയുംപറഞ്ഞു.
No comments:
Post a Comment