Thursday, November 8, 2012

പാലക്കാട് കല്‍മണ്ഡപം സ്വദേശിയായ ഹാജി മക്കയില്‍ മരിച്ചു


പാലക്കാട് കല്‍മണ്ഡപം സ്വദേശിയായ ഹാജി മക്കയില്‍ മരിച്ചു
മക്ക: പാലക്കാട് കല്‍മണ്ഡപം സ്വദേശി ടി.കെ. അലി ഹാജി(65) മക്കയില്‍ നിരൃാനായി. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹാജി ഇന്നു രാവിലെയാണ് മരിച്ചത്. പിതാവിന് അസുഖമാണെന്നറിഞ്ഞ് അലിയുടെ മകന്‍ അബ്ദുല്‍ നാസിര്‍ നാട്ടില്‍നിന്നും മക്കയില്‍ എത്തിയിരുന്നു.
അക്ബര്‍ ട്രാവല്‍സ് ഗ്രുപ്പിലായിരുന്നു ടി.കെ. അലി ഹാജി ഹജജ് കര്‍മ്മത്തിനെത്തിയിരുന്നത്. നഫീസയാണ് ഭാരൃ. അബ്ദുല്‍ നാസിറിനെ കൂടാതെ ഖദീജ, ഹംസ, കുഞ്ഞി മരക്കാര്‍, സുലൈമാന്‍, അബ്ദുമനാഫ്, മുജീബുറഹ്മാന്‍ എന്നിവര്‍ മക്കളാണ്. ഇന്ന്(വൃാഴം)അസ്സര്‍ നമസ്‌ക്കാരാനന്തരം മൃതദേഹം മക്കയിലെ ശറാഇയയില്‍ ഖബറടക്കി.      
ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ.
മൊബൈല്‍ 00966-538565542                      


No comments:

Post a Comment