Saturday, November 10, 2012

http://malayalam.deepikaglobal.com/nri/nri_news.aspx?newscode=36026


അമിത വേതനം മോഹിച്ച് സ്‌പോണ്‍സറെവിട്ടോടി.
കിഡ്‌നി രോഗ ബാധിതനായി സാ9േതിക പ്രശ്‌നങ്ങളാല്‍ നാട്ടില്‍പോകാനാകാതെ ദുരൈ സ്വാമി  
ജിദ്ദ: എഗ്രിമെന്റ് വിസയില്‍ എത്തിയ തമിഴ്‌നാട് തൃശിനാപ്പള്ളി പെരുവല്ലൂര്‍ സ്വദേശി ദുരൈ സ്വാമി(50) അമിത വേതനം പ്രതീക്ഷിച്ച് സ്‌പോണ്‍സില്‍നിന്നും ഒളിച്ചോടുകയും എന്നാല്‍ ഇപ്പോള്‍ വൃക്കരോഗം ബാധിച്ചതിനെ തുര്‍ന്ന് നാട്ടിലേക്ക് പോകാനാവാതെ പ്രയാസമനുഭവിക്കുകയും ചെയ്യുന്നു. ഒന്നിലധികം തവണ പാസ്‌പോര്‍ട്ടിനു പകരമുള്ള ഇ.സി സര്‍ട്ടിഫിക്കറ്റ് ഇഷൃൂചെയ്ത് നല്‍കിയിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുടുങ്ങി നാട്ടിലേക്കുള്ള യാത്ര മുടങ്ങിയിരിക്കയാണ്. 
മൂന്ന് വര്‍ഷം മുമ്പാണ് സൗദിയിലെ അല്‍ഖര്‍ജില്‍ വീട്ടുഡ്രൈവര്‍ ജോലിക്കായി ദുരൈ സ്വാമി എത്തുന്നത്. 700 റിയാല്‍ ശമ്പളം സൗജനൃ താമസവും ഭക്ഷണവും എന്നിങ്ങനെയായിരുന്നു കരാര്‍. എന്നാല്‍ അല്‍ഖര്‍ജില്‍ എത്തിയ ദുരൈസ്വാമിക്ക് കരാര്‍ പ്രകാരമുള്ള ശമ്പളം ലഭിച്ചിതുന്നുവെങ്കിലും വീട്ടുഡ്രൈവര്‍ ജോലികൊപ്പം നിര്‍ബന്ധത്തിനു വഴങ്ങി ആടിനെ മേക്കുന്ന ജോലികുടി എടുക്കേണ്ടിവന്നു.
എന്നാല്‍ രണ്ട് ജോലിയും ഒരേസമയത്ത് ചെയ്യാനുള്ള മനപ്രയാസവുമായി ഇരിക്കുമ്പോഴാണ് ജോലി സ്ഥലത്തുവെച്ച് പരിചയപ്പെട്ട മറ്റൊരു ഇന്തൃക്കാരന്‍, സ്‌പോണ്‍സറില്‍നിന്നും ചാടിപോയാല്‍ ഇപ്പോള്‍ ലഭിക്കുന്നതിലേറെ സമ്പാദിക്കാനാകുമെന്ന ഉപദേശം നല്‍കിയത്. സുഹൃത്തിന്റെ ഉദേശം കേട്ടാണ് സ്‌പോണ്‍സറില്‍നിന്നും ചാടി മറ്റ് പല സ്ഥലങ്ങളിലും ജോലിചെയ്യാന്‍ തുടങ്ങിയത്. വിവിധ സ്ഥലങ്ങളില്‍ പല ജോലികളും ചെയ്ത ശേഷം അവസാനം നാട്ടിലേക്ക് എളുപ്പത്തില്‍ പോകാന്‍ സാധിക്കുമെന്ന് കരുതിയാണ് ജിദ്ദയിലെത്തുന്നത്. ജിദ്ദയിലെ ഷറഫിയ്യക്കടുത്തുള്ള കന്ദറയിലെത്തിയ അദ്ദേഹം ഇവിടെ എത്തിയ ശേഷവും കെട്ടിടനിര്‍മ്മാണ ജോലിക്ക് പോയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ജിദ്ദയിലാണ് വിവിധ ജോലികള്‍ ചെയ്ത് ജീവിച്ചുപാന്നത്. 
ഇതിനിടയില്‍ ദുരൈസ്വാമി രോഗബാധിതനായി. ഇപ്പോള്‍ അഞ്ചുമാസത്തോളമായി ഇരു കാലുകള്‍ക്കും നീര്‍വീക്കം കാരണം പ്രയാസമനുഭവിക്കുകയാണ്. നേരത്തെ നല്ല വീക്കം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ കാഴ്ചയില്‍ വീക്കത്തിനു കുറവുണ്ട്. ഷറഫിയ്യയില്‍തന്നെ മലയാളി മാനേജ്‌മെന്റിനു കീഴിലുള്ള ബദര്‍ അല്‍ തമാം പോളി ക്‌ളിനിക്കിലാണ് സൗജനൃ ചികില്‍സ നല്‍കുന്നത്.
ബദര്‍ അല്‍ തമാം പോളി ക്‌ളിനിക്കിലെ ഡോക്ടര്‍മാരുടെ വിദഗ്ധ പരിശോധനയില്‍ ദുരൈ സ്വാമിയുടെ വലത് കിഡ്‌നിക്ക് തകരാറ് സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കിഡ്‌നി പ്രവര്‍ത്തന രഹിതമാകുന്നത് കാരണം ശരീരത്തില്‍ ശരിയാംവണ്ണം ഫില്‍ട്ടറിംഗ് നടക്കാതെ വരുന്നത് കൊണ്ടാണ് ശരീരം ചീര്‍ത്ത്‌വരുന്നത്.
സ്‌പോണ്‍സറുടെ കൈവശമാണ് പാസ്‌പോര്‍ട്ട് എന്നതിനാല്‍ നാട്ടിലേക്ക് പോകാനുള്ള ആവശൃം പറഞ്ഞ് മൊബൈല്‍ പോണ്‍വഴി സ്‌പോണ്‍സറെ ബന്ധപ്പെട്ടപ്പോള്‍, ചാടിപ്പോയ ദിവസം മുതല്‍ പ്രതിമാസം 600 റിയാല്‍വെച്ച് തന്നാല്‍ മാത്രമെ നാട്ടിലേക്കയക്കാനുള്ള സൗകരൃം ചെയ്തു തരികയുള്ളൂ എന്നാണ മറുപടി. ഇക്കാമക്ക് ആറുമാസ കാലാവധിയുള്ളപ്പോഴായിരുന്നു സ്‌പോണ്‍സറില്‍നിന്നും ചാടിപോന്നത്. ഇപ്പോള്‍ ഇക്കാമയുടെ അവധി കഴിഞ്ഞിട്ട് രണ്ട് വര്‍ഷത്തോളമായി. 
ഇതിനിടയില്‍ ജിദ്ദാ ഇന്തൃന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയും സാമുഹൃ ക്ഷേമ വിഭാഗം ഓഫീസറും തമിഴ് നാട്ടുകാരനുമായ എസ്.ഡി. മൂര്‍ത്തിയുടെ ശ്രമഫലമായി പാസ്‌പോര്‍ട്ടിന് ബദലായുള്ള നാട്ടിലേക്ക് പോകാനുള്ള രേഖയായ ഇ.സി എന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഇഷൃൂ ചെയ്യുകയും ചെയ്തിരുന്നു. വിരലടയാള പ്രശ്‌നം, നാടുകടത്തല്‍ കേന്ദ്രത്തിലെ നിയമ കുരുക്ക് എന്നിവ കാരണം ഇ.സി.യുടെ കാലാവധിക്ക് മുമ്പ് നാട്ടിലേക്ക് പോകാന്‍ സാധിച്ചില്ല. എന്നിരുന്നാലും വീണ്ടും രണ്ട്തവണ വിണ്ടും കോണ്‍സുലേറ്റ് ഇ.സി ഇഷൃൂചെയ്ത് നല്‍കിയിട്ടും നിയമ പ്രശ്‌നം കാരണം ദുരൈ സ്വാമിക്ക് നാട്ടിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല. ഹജജ് അവധി ദിനങ്ങളായതിനാലായിരുന്നു ഇതുവരെ കാത്തിരുന്നത്. അവധി കഴിഞ്ഞ് സൗദി അറേബൃയുടെ ബന്ധപ്പെട്ട ഓഫിസുകളുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ സ്ഥലം മാറിപ്പോയ എസ്.ഡി മൂര്‍ത്തിക്കു പകരമുള്ള ഉദേൃാഗസ്ഥന്‍ ദുരൈ സ്വാമിയുടെ കാരൃം ഗൗരവത്തിലെടുക്കുമെന്ന പ്രതീക്ഷയാണുള്ളത്.

No comments:

Post a Comment