Saturday, November 24, 2012

കോഴിക്കോട് ആസ്ഥാനമായുള്ള മര്‍ക്കസുസ്സഖാഫത്തുസുന്നിയ്യയുടെ കീഴില്‍ തുടങ്ങാനുദ്ദേശിക്കുന്ന മര്‍ക്കസ് നോളജ് സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങ് താമസിയാതെ നടക്കുമെന്ന് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മൗലവി പറഞ്ഞു. വിശുദ്ധ ഹജജ് കര്‍മ്മത്തിനെത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാരൃം അറിയിച്ചത്. ബി.ബി.എ, എം.ബി.എ, പോളി ടെക്‌നിക്ക്, വിവിധ ട്രേഡുകള്‍ ഉള്‍കൊള്ളുന്ന എഞ്ചിനീയറിംഗ് കോളേജ്, യൂനാനി ആയുര്‍വേദിക്ക് മെഡിക്കല്‍ കോളേജ് തുടങ്ങിയ പ്രൊഫഷണല്‍ വിദൃാഭൃാസ സ്ഥാപനങ്ങളാണ് മര്‍ക്കസിന്റെ സ്വപ്ന പദ്ധതിയായ നോളജ് സിറ്റി ലക്ഷൃമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ താമസ സൗകരൃം ഏര്‍പ്പെടുത്തികൊണ്ടാണ് കോഴേിക്കോട് മര്‍ക്കസില്‍നിന്നും ഏതാനും കിലോമിറ്റര്‍ അകലെ പ്രസ്തുത സിറ്റി സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷറഫിയ്യയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സിദ്ധീഖ് ഹാജി ചെമ്മാട്, നാസിര്‍ ഹാജി, സയ്യിദ് മുഹമ്മദ് റസാഖ് തങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.

No comments:

Post a Comment