15/ 11/ 2012
റാഷിദ് ജയില്‍ മോചിതനായി
ജിദ്ദ: വാഹനാപകടത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി ജയിലില്‍കിടന്ന മലയാളി യുവാവ് അവസാനം ജയില്‍മോചിതനായി. നഷ്ടപരിഹാരത്തുക നല്‍കാനാകാതെ ഒന്നര വര്‍ഷത്തോളമായി ജയിലില്‍ തന്നെ കഴിയേണ്ടിവരികയായിരുന്നു മലപ്പുറം, പാങ്ങ് സ്വദേശി ഹംസ, ഫാത്തിമ ദമ്പതികളുടെ മകനായ ഇരുപത്തിനാല്കാരനായ റാഷിദ്. തുടര്‍ന്ന് ജിദ്ദയിലെ സന്‍മനസ്സുള്ള മലയാളികളുടെ ശ്രമഫലമായാണ് റാഷിദിന് ഇപ്പോള്‍ ജയില്‍ മോചിതനാകാന്‍ സാധിച്ചത്.
ഫവാസ് ദൈഫുള്ള എന്ന നാല്‍പതുകാരനായ പടാളക്കാരന്‍ സൗദിയുടെ വീട്ടുഡ്രൈവറായി ജോലിചെയ്യവെയാണ് വാഹനാപകടത്തെ തുടര്‍ന്ന് റാഷിദ് ജയിലിലാകുന്നത്. റാഷിദ് ഓടിച്ചിരുന്ന സൗദി വിട്ടുടമസ്ഥന്റെ വാഹനം മുമ്പിലുണ്ടായിരുന്ന ഒരു വാടക ടാക്‌സിയില്‍(ലിമൂസിന്‍ കാര്‍) ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ലിമൂസിന്റെ മുമ്പിലുണ്ടായിരു മറ്റൊരു സൗദി പൗരന്റെ ജി.എം.സി. വാഹനത്തിനു കൂടി കൂട്ടിയിടിക്കുകയായിരുന്നു. കേടുപാടുകള്‍ പറ്റിയ വാഹന ഉടമകള്‍ പരാതിപ്പെടതിന്റെ അടിസ്ഥാനത്തില്‍ ട്രാഫിക്ക് പോലീസ് റാഷിദിനെ അരസ്റ്റ് ചെയ്യുകയായിരുന്നു.
റാഷിദ് ജിദ്ദയിലെത്തി പതിനൊന്നാമത്തെ മാസമാണ് ഹയ്യസ്സഫ എന്ന സ്ഥലത്തുവെച്ച് അപകടം നടക്കുന്നത്. ആദൃം നാല്‍പതിനായിരം റിയാല്‍ ടാക്‌സി കാറിനും ഏഴായിരം റിയാല്‍ ജി.എം.സി. വാഹനത്തിനും മൊത്തം നാല്‍പത്തി ഏഴായിരം സൗദി റിയാല്‍ ആവശൃപ്പെട്ടെങ്കിലും പിന്നീട് മുപ്പതിനായിരത്തി മുപ്പത്തിമുന്ന് സൗദി റിയാലെങ്കിലും നല്‍കാനായിരുന്നു ആവശൃപ്പെട്ടത്. 15 ദിവസം ട്രാഫിക്ക് പോലിസ് കസ്റ്റഡിയില്‍ വെച്ചശേഷമായിരുന്നു ബുറൈമാന്‍ ജയിലിലെ 12ാം സെല്ലിലെ പുതിയ ബ്‌ളോക്കില്‍ തടവില്‍ പാര്‍പ്പിച്ചത്. ഉപ്പ, ഉമ്മ, ഒരനുജന്‍ എന്നിവരാണ് റാഷിദിനെ ആശ്രയിച്ചു കഴിയുന്നവര്‍. ഒരു സഹേദരിയെ നേരത്തെ കെട്ടിച്ചയച്ചിരുന്നു. മകന്‍ വാഹനാപകടകേസില്‍ ജയിലിലാണെന്ന വിവരം പ്രായമായ അസുഖബാധിതയായ ഉമ്മ അറിഞ്ഞിരുന്നില്ല.
സ്‌പോണ്‍സര്‍ നല്‍കിയ അയ്യായിരം റിയാലും ജിദ്ദയിലെ പ്രവാസി സുഹൃത്തുക്കള്‍ സ്വരുപിച്ച തുകയും കൂട്ടി ഇരുപിനായിരം റിയാല്‍ നല്‍കിയാണ് സ്‌പോണ്‍സറുടെ ജാമൃത്തില്‍ റാഷിദിനെ ജയില്‍ മോചിതനാക്കിയത്. ബാക്കിതുക ഇനിയും കൊടുത്ത്‌വീടാനുണ്ട്. ബാക്കിതുക സ്വരുപിക്കാനുള്ള തിരക്കിലാണ് ജിദ്ദയിലെ റാഷിദിന്റെ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും.
No comments:
Post a Comment