Saturday, November 24, 2012


വിശുദ്ധ ഹജജ് കര്‍മ്മത്തിന് എത്തിയ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഒ.ഐ.സി.സി.  മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രിമതി ഫാത്ത്വിമ രോഷ്‌ന, അരീക്കോട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എ.ഡബ്‌ളിയു. അബ്ദുറഹിമാന്‍, പൊന്നാനി മുനിസിപ്പല്‍ കൗണ്‍സിലര്‍ അബ്ദുല്‍ ജബാര്‍, വേങ്ങര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ക്കാണ് സവികരണം നല്‍കിയത്.  
ഷറഫിയ്യ ഒ.ഐ.സി.സി. ആസ്ഥാനത്തു നല്‍കിയ സ്വീകരണ യോഗത്തില്‍ ഹക്കീം പാറക്കല്‍ അധൃക്ഷനായിരുന്നു. മുന്‍ നാഷണല്‍ കമ്മറ്റി അംഗം എ.പി. കുഞ്ഞാലി ഹാജി യോഗം ഉല്‍ഘാടനം ചെയ്തു ശറഫുദ്ദിന്‍ കായംകുളം,  സക്കീര്‍ ഹുസെന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹാജിമാര്‍ സവീകരണത്തിന് നന്ദി പറഞ്ഞു. മമ്മദ് പൊന്നാനി സ്വാഗതവും സലാം അരീക്കോട്  നന്ദിയും പറഞ്ഞു.    

No comments:

Post a Comment