അവധി ദിനമായ ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള ജുമുഅ നിസ്‌ക്കാരം വരെ നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു ജിദ്ദയില്‍. ഉച്ചക്ക് ശേഷമാണ് സൗദി അറേബൃയുടെ ഔദേൃാഗിക ടെലിവിഷന്‍ ചാനല്‍ വഴി സൗദി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ മഴപെയ്യാനുള്ള സാധൃതയെ കുറിച്ച് മുന്നറിപ്പ് നല്‍കിയത്. മുന്നറിയിപ്പ് ശരിവെക്കും വിധം ഉച്ചതിരിഞ്ഞ് തെക്കന്‍ ജിദ്ദയുടെ ചില ഭാഗങ്ങളില്‍ മഴപെയ്തു. ജിദ്ദ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഭാഗത്ത് നല്ല തോതില്‍ മഴപെയ്തു. വെള്ളിയാഴ്ചയായ ഇന്ന് ഓവടൈം ഉണ്ടായിരുന്ന ചില കമ്പനികള്‍ തൊഴിലാളികളെ നേരത്തെ താമസ സ്ഥലങ്ങളിലേക്ക് പറഞ്ഞയച്ചു.
എന്നാല്‍ പ്രതീക്ഷിച്ചത്ര വലിയ തോതില്‍ മഴപെയ്തില്ലെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ ചിലയിടങ്ങളില്‍ വെള്ളം കെട്ടിനിന്നു. ചെറിയ ചാറ്റല്‍ മഴയായിരുന്നു പെയ്തതെങ്കിലും മരുഭൂപ്രദേശത്തിന്റെ സ്വഭാവം അനുസരിച്ച് ഭൂമി എളുപ്പത്തില്‍ വെള്ളം വലിച്ചെടുക്കാത്തതിനാലാണ് ചിലയിടങ്ങളില്‍ വെള്ളം കെട്ടിനിന്നത്. മഴയുടെ ലക്ഷണം കണ്ടതോടെ അവധി ദിനത്തില്‍ മാര്‍ക്കറ്റിലേക്കും മറ്റു സ്ഥലങ്ങളിലേക്കും യാത്രാ പദ്ധതിയിട്ടവര്‍ തങ്ങളുടെ റുമികളില്‍തന്നെ ഒതുങ്ങികൂടി. മഴ ശക്തിപ്രാപിക്കുമൊ എന്ന ഭയപ്പാടിലായിരുന്നു ഇത്തരക്കാര്‍ റുമുകളില്‍തന്നെ ഒതുങ്ങാന്‍ കാരണം. ജിദ്ദയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നേരത്തെ ആസുത്രണം ചെയ്ത പല പരിപാടികള്‍ ഇന്ന് സന്ധൃയോടെ നടക്കുന്നുണ്ടെങ്കിലും മഴ കാരണം ആളുകളുടെ പ്രാതിനിധൃത്തില്‍ കുറവുണ്ടായി. കച്ചവട സ്ഥാപനങ്ങളുടെ ഉല്‍സവ ദിനമാണ് വൃാഴം വെള്ളം ദിനങ്ങള്‍. മഴ കച്ചവടക്കാരിലും നിരാശ പടര്‍ത്തി. എങ്കിലും മഴയുടെ ആവശൃകത തിരിച്ചറിവുള്ളവരില്‍ ശക്തമായ മഴ പെയ്യാത്തരിലുള്ള നിരാശയും കാണാവുന്നതാണ്. മഴപെയ്യാനുള്ള സാധൃതാ മുന്നറിയിപ്പ് ലഭിച്ചത് മുതല്‍ താഴ്ന്ന പ്രദേശങ്ങളിലും റൗണ്ട് എബൗട്ടുകളിലും സവീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സിവില്‍ ഡിഫന്‍സ് വിഭാഗം സ്വീകരിച്ചിരുന്നു.
ജാഫറലി പാലക്കോട്,
No comments:
Post a Comment