പാസ്‌പോര്‍ട്ട് പുതുക്കുന്നതും അനുബന്ധ കാരൃങ്ങള്‍ക്കുമുള്ള ഫീസ് അനൃായമായി വര്‍ദ്ധിപ്പിച്ചതിനെതിരെ ജിദ്ദ ആസ്ഥാനമായുള്ള നവോദയ സാംസ്‌ക്കാരിക വേദി ഒപ്പുശേകരണ കാമ്പയിന്‍ സംഘടിപ്പിച്ചു. ഇന്തൃന്‍ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവര്‍ക്ക് ഇത് സംബന്ധമായി ലക്ഷം പ്രവാസികളുടെ ഒപ്പു ശേഖരണം നടത്തി സമര്‍പ്പിക്കുകയാണ് നവോദയയുടെ ലക്ഷൃം.
ഷറഫിയ്യ ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഒപ്പ് ശേഖരണത്തിന്റെ ഉല്‍ഘാടന പരിപാടിയില്‍ ഇസ്മായില്‍ എരുമേലി അധൃക്ഷനായിരുന്നു. നവോദയ രക്ഷാധികാരി വി.കെ. റഊഫ് സമര പ്രഖൃാപന പ്രസംഗം നടത്തി. പ്രവാസികള്‍ സംഘടിതരല്ലാത്തതിനാലാണ് ഭരണ വര്‍ഗത്തിന്റെ ചുഷണത്തിനിരയാകുന്നതെന്ന് വി.കെ. റഊഫ് അഭിപ്രായപ്പെട്ടു. വിവിധ മീഡിയ പ്രതിനിധികളായ മായിന്‍കുട്ടി, ഉസ്മാന്‍ ഇരുമ്പുഴി, ജാഫറലി പാലക്കോട്, ജലീല്‍ കണ്ണമംഗലം, അബ്ദുറഹിമാന്‍ വണ്ടൂര്‍, ഇബ്രാഹിം ശംനാട്, ഖാലിദ് ചെര്‍പ്പുളശേരി, കബീര്‍ കൊണ്ടോട്ടി തുട8ിയവരും പ്രൊ. റെനാള്‍ഡും സംസാരിച്ചു. നവോദയ ജനറല്‍ സെക്രടറി ലത്തിഫ് ചേര്‍ത്തല സ്വാഗതവും ട്രഷര്‍ വെണ്‍മണി രവി നന്ദിയും പറഞ്ഞു.
No comments:
Post a Comment