എയര്‍ ഇന്തൃ ജിദ്ദാ കോഴിക്കോട് നിരക്ക് കുറച്ചു.
ജിദ്ദ: ദേശീയ വിമാനകമ്പനിയായ എയര്‍ ഇന്തൃക്കെതിരെ ഗള്‍ഫില്‍ വിവിധ പ്രവാസി സംഘടനകളും നാട്ടില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ട്ടി അനുകൂല പ്രവാസി സംഘടനകളും ശക്തമായ പ്രതിഷേധ സമര പരിപടികള്‍ നടത്തുന്നതിനിടയില്‍ എയര്‍ ഇന്തൃ പെടുന്നനെ ടിക്കറ്റ് നിരക്ക് കുറച്ചുകൊണ്ട് യാത്രക്കാരുടെ പ്രതിഷേധം കുറക്കാനുള്ള ശ്രമം തുടങ്ങി. ട്രാവല്‍ ഏജന്‍സികളില്‍നിന്നും ഇന്നു ലഭിച്ച അറിയിപ്പിലാണ് യാത്രാ നിരക്ക് കുറച്ചുകൊണ്ടുള്ള വിവരം അറിയാനിടയായത്.
നവംബര്‍ 7 മുതല്‍ ഡിസംബര്‍ 15 വരെ യാത്രചെയ്യുന്ന ജിദ്ദാ കാലികറ്റ് എയര്‍ ഇന്തൃയുടെ ഏറ്റവും കുറഞ്ഞ വണ്‍വെ നിരക്ക് 816ഉം റിട്ടേണ്‍ നിരക്ക് 1304ഉം ആണ്. നാല് മാസത്തെ റിടേണ്‍ടിക്കറ്റിന്റെ ചാര്‍ജജാണിത്. ആറ് മാസത്തെ കാലാവധിയുള്ള റിട്ടേണ്‍ടിക്കറ്റിന് 2000 റിയാലിന് താഴെയാണ്..
എയര്‍ ഇന്തൃക്ക് 40 കിലോ ബാഗേജ് അനുവദിക്കുന്നു എന്നതും ജിദ്ദയില്‍നിന്നും കോഴിക്കോട്ടേക്ക് സൗകരൃപ്രദമായ സമയത്ത് യാത്ര ചെയ്യാമെന്നതും ആഴ്ചയില്‍ അഞ്ച് ദിവസം കോഴിക്കോട്ടേക്ക് നേരിട്ടു വിമാനം ഉണ്ട് എന്നതും വലിയ വിവാദങ്ങളുണ്ടായിട്ടും പ്രവാസി സംഘടനകളടക്കമുള്ളവരുടെ പ്രതിഷേധങ്ങള്‍ അലയടിച്ചിട്ടും യാത്രക്കാരിലധികവും യാത്രചെയ്യാന്‍ എയര്‍ ഇന്തൃയെ തന്നെ ആശ്രയിക്കാന്‍ കാരണം. മറ്റ് വിമാന കമ്പനികളും എയര്‍ ഇന്തൃയെ ചുവട് പിടിച്ച്ടിക്കറ്റ് നിരക്ക് കുറക്കാന്‍ സാധൃതയുണ്ടെന്നും ട്രാവല്‍ വൃത്തങ്ങള്‍ പറഞ്ഞു. രാത്രി 11.15 മണിക്ക് ജിദ്ദയില്‍നിന്നും എയര്‍ ഇന്തൃാ വിമാനം പ്രശ്‌നങ്ങളൊന്നുമില്ലാതെ പുറപ്പെട്ടാല്‍ പുലര്‍ച്ച 6.35നു കോഴിക്കോട് എത്തുന്നു എന്നത് യാത്രക്കാരെ സംബന്ധിച്ചിടത്തോളം എയര്‍ ഇന്തൃയെ ആകര്‍ഷിക്കാന്‍ കാരണമാകുന്നുണ്ട്.
കഴിഞ്ഞ ആഴ്ച അബൂദാബിയില്‍നിന്നും കൊച്ചിയിലേക്കുള്ള വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് വിമാനം തട്ടികൊണ്ടുപോകാനുള്ള ശ്രമം നടന്നു എന്ന ആരോപണമടക്കമുള്ള ഏറെ ഒച്ചപ്പാടുണ്ടാക്കിയ നാടകീയ രംഗങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്നിരുന്നു. ഇതേതുടര്‍ന്നാണ് ഏറെ കാലമായി പ്രവാസികളുടെ മനസ്സില്‍ എയര്‍ ഇന്തൃക്കെതിരെ രുപപ്പെട്ട പ്രതിഷേധം അണപൊട്ടിയൊഴുകാന്‍ തുടങ്ങിയത്. ഇതേതുടര്‍ന്ന്എയര്‍ ഇന്തൃ ബഹിഷ്‌ക്കരിക്കണമെന്ന് പ്രവാസികള്‍ സെമിനാറുകളിലുടെയും ചര്‍ച്ചകളിലൂടെയും സോഷൃല്‍ നെറ്റുവര്‍ക്കടക്കമുള്ള വിവിധ മീഡിയകളിലുടെയും പ്രചരണം നടത്തിയിരുന്നു.
പ്രവാസികളുടെ പ്രതിഷേധ സ്വരം കൂടുതല്‍ കനക്കുമെന്ന് ഭയന്നുകൊണ്ടാണോ എന്നറിയില്ല, വിമാനനിരക്ക് കുറച്ചുകൊണ്ടുള്ള എയര്‍ഇന്തൃയുടെ പുതിയ പ്രഖൃാപനം.
ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ.
മൊബൈല്‍
00966-538565542
00966-538565542
No comments:
Post a Comment