മരിച്ച മലയാളി തിരുവല്ല കവിയൂര്‍ സ്വദേശി
ഖമീസിനടുത്ത് സാജര്‍ എന്ന സ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളിയും ഫിലിപ്പിനോയും മരിച്ചു.
റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ തിരുവല്ല കവിയൂര്‍ സ്വദേശിയും ഒരു ഫിലിപ്പിനോവും മരിച്ചു. കോഴിപ്പുറത്ത് വിട്ടില്‍ ജോണ്‍ ചെറിയാന്‍(48) ആണ് മരിച്ച മലയാളി. 15 വര്‍ഷമായി റിയാദില്‍ ജോലിചെയ്ത് വരികയായിരുന്നു. റിയാദിലെ മലസില്‍ ലഹാം എന്ന ഒരു കമ്പനിയിലായിരുന്നു ജോലി.
രണ്ട് ഫിലിപ്പിനോ എന്‍ജിനീയര്‍മാരുടെ കുടെ കഴിഞ്ഞ ദിവസം വൈകുന്നേരം കമ്പനി ആവശൃാര്‍ത്ഥം അല്‍ഖസീമിലേക്ക് പോവുകയായിരുന്നു. ഖസീമിലേക്കുള്ള വഴിയില്‍ സാജര്‍ എന്ന സ്ഥലത്ത് വെച്ചാണ് ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാഹനം അപകടത്തില്‍പെട്ടത്. ജോണ്‍ ചെറിയാനായിരുന്നു വാഹനമോടിച്ചിരുന്നത്. ജോണും ഒരു ഫിലിപൈനിയും സംഭവസ്ഥലത്തുവെച്ചുതന്നെ തല്‍ക്ഷണം മരിച്ചിരുന്നു. മറ്റൊരു ഫിലിപ്പിനൊ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
മരിച്ച രണ്ടുപേരുടേയും മൃതദേഹം സാജര്‍ എന്ന സ്ഥലത്തുള്ള ആശുപത്രിയിലാണുള്ളത്. ജോണ്‍ ചെറിയാന്റെ ഭാരൃ അശ്വതി റിയാദിലെ റബ്‌വ യമാമ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സാണ്. ഏക മകള്‍ ജനിറ്റസാറ. ജോണും കുടുംബവും റബ്‌വയിലായിരുന്നു താമസിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളുമായി സത്തപ്രവര്‍ത്തകരും കൂട്ടുകാരും രംഗത്തുണ്ട്.
ജാഫറലി പാലക്കാട്,
ജിദ്ദ, സൗദി അറേബൃ.
No comments:
Post a Comment