Sunday, November 25, 2012







അഹമ്മദിന് സ്വീകരണം നല്കി.
ജിദ്ദവിശുദ്ധ ഹജജ് കര്മ്മത്തിന്റെ ഏകാംഗ പ്രതിനിധിയായി എത്തിയ കേന്ദ്ര വിദേശകാരൃ സഹമന്ത്രി.അഹമ്മദിന് കെ.എം.സി.സി ബലദ് കമ്മിറ്റിയും കണ്ണൂര് അഴീക്കോട് മണ്ഡലം കമ്മിറ്റിയും സംയുക്തമായിസ്വീകരണം നല്കിആയിരക്കണക്കിന് മലയാളികള് ജോലിചെയ്യുന്ന ജിദ്ദയുടെ വാണിജൃ കേന്ദ്രമായ ബലദില്എത്തിച്ചേര്ന്ന മന്ത്രിയെ ആവേശഭരിതരായാണ് പ്രവര്ത്തകര് സ്വീകരിച്ചത്ഹോളിഡെ ഓഡിറ്റോറിയത്തില്എത്തിച്ചേര്ന്ന മന്ത്രിയെ കോയമോന്നാസിര് ചാലാട്അഷ്റഫ് അഴിക്കോട്റാഫി കുഞ്ഞിപ്പള്ളിസി.എച്ച്സൈദാലി മുസ്ലിയാര്യഹ് നാറാത്ത്കെ.പിഷൗക്കത്ത് എന്നിവര് ചേര്ന്ന് സ്വീകരിച്ചുഒഡാപെക്ചെയര്മാനായി തെരഞ്ഞെടുത്ത കെ.പിമുഹമ്മദ് കുട്ടിക്ക് അഹമ്മദ് മെമന്ന്േറാ നല്കി..അഹമ്മദിന്റെ സൗദി സന്ദര്ശനവുമായി ബന്ധപ്പെട്ട് അഷ്റഫ് അഴീക്കോട് തയ്യാറാക്കിയ ഫോട്ടോ ആല്ബംഎസ്.എല്.പി മുഹമ്മദ് കുഞ്ഞി .അഹമ്മദിന് സമ്മാനിച്ചു.
സൈദാലി മുസ്ലിയാര് അധൃക്ഷത വഹിച്ചുനാസിര് ചാലാട് സ്വാഗതവും സക്കീര് കുന്നുമ്മല് നന്ദിയുംപറഞ്ഞു.  

ഇരു കണ്ണുകള്‍ക്കും കാഴ്ചശക്തി നഷ്ടപ്പെട്ട കൊല്ലം കടകമ്പള്ളി സ്വദേശി മുഹമ്മദ് നസറുദ്ദീന്‍ മരുഭുമിയുടെ മടിത്തട്ടില്‍നിന്നും നാടണയാനുള്ള വഴിതേടുകയാണ്. കടമ്പകളും നിയമ കുരുക്കുകളും ഏറെയുണ്ടെങ്കിലും നസ്‌റുദ്ദിനെ നാട്ടിലെത്തിക്കാനുള്ള തങ്ങളുടെ ശ്രമം ഫലം ചെയ്യുമെന്ന വിശ്വാസത്തിലാണ് സാമൂഹൃപ്രവര്‍ത്തകര്‍.
ജാഫറലി പാലക്കാട്, 
ജിദ്ദ, സൗദി അറേബൃ.    

Saturday, November 24, 2012

MARHABA WEEK END



വിശുദ്ധ ഹജജ് കര്‍മ്മത്തിന് എത്തിയ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഒ.ഐ.സി.സി.  മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രിമതി ഫാത്ത്വിമ രോഷ്‌ന, അരീക്കോട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എ.ഡബ്‌ളിയു. അബ്ദുറഹിമാന്‍, പൊന്നാനി മുനിസിപ്പല്‍ കൗണ്‍സിലര്‍ അബ്ദുല്‍ ജബാര്‍, വേങ്ങര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ക്കാണ് സവികരണം നല്‍കിയത്.  
ഷറഫിയ്യ ഒ.ഐ.സി.സി. ആസ്ഥാനത്തു നല്‍കിയ സ്വീകരണ യോഗത്തില്‍ ഹക്കീം പാറക്കല്‍ അധൃക്ഷനായിരുന്നു. മുന്‍ നാഷണല്‍ കമ്മറ്റി അംഗം എ.പി. കുഞ്ഞാലി ഹാജി യോഗം ഉല്‍ഘാടനം ചെയ്തു ശറഫുദ്ദിന്‍ കായംകുളം,  സക്കീര്‍ ഹുസെന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹാജിമാര്‍ സവീകരണത്തിന് നന്ദി പറഞ്ഞു. മമ്മദ് പൊന്നാനി സ്വാഗതവും സലാം അരീക്കോട്  നന്ദിയും പറഞ്ഞു.    
കോഴിക്കോട് ആസ്ഥാനമായുള്ള മര്‍ക്കസുസ്സഖാഫത്തുസുന്നിയ്യയുടെ കീഴില്‍ തുടങ്ങാനുദ്ദേശിക്കുന്ന മര്‍ക്കസ് നോളജ് സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങ് താമസിയാതെ നടക്കുമെന്ന് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മൗലവി പറഞ്ഞു. വിശുദ്ധ ഹജജ് കര്‍മ്മത്തിനെത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാരൃം അറിയിച്ചത്. ബി.ബി.എ, എം.ബി.എ, പോളി ടെക്‌നിക്ക്, വിവിധ ട്രേഡുകള്‍ ഉള്‍കൊള്ളുന്ന എഞ്ചിനീയറിംഗ് കോളേജ്, യൂനാനി ആയുര്‍വേദിക്ക് മെഡിക്കല്‍ കോളേജ് തുടങ്ങിയ പ്രൊഫഷണല്‍ വിദൃാഭൃാസ സ്ഥാപനങ്ങളാണ് മര്‍ക്കസിന്റെ സ്വപ്ന പദ്ധതിയായ നോളജ് സിറ്റി ലക്ഷൃമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ താമസ സൗകരൃം ഏര്‍പ്പെടുത്തികൊണ്ടാണ് കോഴേിക്കോട് മര്‍ക്കസില്‍നിന്നും ഏതാനും കിലോമിറ്റര്‍ അകലെ പ്രസ്തുത സിറ്റി സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷറഫിയ്യയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സിദ്ധീഖ് ഹാജി ചെമ്മാട്, നാസിര്‍ ഹാജി, സയ്യിദ് മുഹമ്മദ് റസാഖ് തങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.

പാസ്‌പോര്‍ട്ട് പുതുക്കുന്നതും അനുബന്ധ കാരൃങ്ങള്‍ക്കുമുള്ള ഫീസ് അനൃായമായി വര്‍ദ്ധിപ്പിച്ചതിനെതിരെ ജിദ്ദ ആസ്ഥാനമായുള്ള നവോദയ സാംസ്‌ക്കാരിക വേദി ഒപ്പുശേകരണ കാമ്പയിന്‍ സംഘടിപ്പിച്ചു. ഇന്തൃന്‍ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവര്‍ക്ക് ഇത് സംബന്ധമായി ലക്ഷം പ്രവാസികളുടെ ഒപ്പു ശേഖരണം നടത്തി സമര്‍പ്പിക്കുകയാണ് നവോദയയുടെ ലക്ഷൃം.
ഷറഫിയ്യ ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഒപ്പ് ശേഖരണത്തിന്റെ ഉല്‍ഘാടന പരിപാടിയില്‍ ഇസ്മായില്‍ എരുമേലി അധൃക്ഷനായിരുന്നു. നവോദയ രക്ഷാധികാരി വി.കെ. റഊഫ് സമര പ്രഖൃാപന പ്രസംഗം നടത്തി. പ്രവാസികള്‍ സംഘടിതരല്ലാത്തതിനാലാണ് ഭരണ വര്‍ഗത്തിന്റെ ചുഷണത്തിനിരയാകുന്നതെന്ന് വി.കെ. റഊഫ് അഭിപ്രായപ്പെട്ടു. വിവിധ മീഡിയ പ്രതിനിധികളായ മായിന്‍കുട്ടി,  ഉസ്മാന്‍ ഇരുമ്പുഴി, ജാഫറലി പാലക്കോട്, ജലീല്‍ കണ്ണമംഗലം, അബ്ദുറഹിമാന്‍ വണ്ടൂര്‍, ഇബ്രാഹിം ശംനാട്, ഖാലിദ് ചെര്‍പ്പുളശേരി, കബീര്‍ കൊണ്ടോട്ടി തുട8ിയവരും പ്രൊ. റെനാള്‍ഡും സംസാരിച്ചു.   നവോദയ ജനറല്‍ സെക്രടറി ലത്തിഫ് ചേര്‍ത്തല സ്വാഗതവും ട്രഷര്‍ വെണ്‍മണി രവി നന്ദിയും പറഞ്ഞു.   

റാഷിദ് ജയില്‍ മോചിതനാ

15/ 11/ 2012
റാഷിദ് ജയില്‍ മോചിതനായി
ജിദ്ദ: വാഹനാപകടത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി ജയിലില്‍കിടന്ന മലയാളി യുവാവ് അവസാനം ജയില്‍മോചിതനായി. നഷ്ടപരിഹാരത്തുക നല്‍കാനാകാതെ ഒന്നര വര്‍ഷത്തോളമായി ജയിലില്‍ തന്നെ കഴിയേണ്ടിവരികയായിരുന്നു മലപ്പുറം, പാങ്ങ് സ്വദേശി ഹംസ, ഫാത്തിമ ദമ്പതികളുടെ മകനായ ഇരുപത്തിനാല്കാരനായ റാഷിദ്. തുടര്‍ന്ന് ജിദ്ദയിലെ സന്‍മനസ്സുള്ള മലയാളികളുടെ ശ്രമഫലമായാണ് റാഷിദിന് ഇപ്പോള്‍ ജയില്‍ മോചിതനാകാന്‍ സാധിച്ചത്.
ഫവാസ് ദൈഫുള്ള എന്ന നാല്‍പതുകാരനായ പടാളക്കാരന്‍ സൗദിയുടെ വീട്ടുഡ്രൈവറായി ജോലിചെയ്യവെയാണ് വാഹനാപകടത്തെ തുടര്‍ന്ന് റാഷിദ് ജയിലിലാകുന്നത്. റാഷിദ് ഓടിച്ചിരുന്ന സൗദി വിട്ടുടമസ്ഥന്റെ വാഹനം മുമ്പിലുണ്ടായിരുന്ന ഒരു വാടക ടാക്‌സിയില്‍(ലിമൂസിന്‍ കാര്‍) ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ലിമൂസിന്റെ മുമ്പിലുണ്ടായിരു മറ്റൊരു സൗദി പൗരന്റെ ജി.എം.സി. വാഹനത്തിനു കൂടി കൂട്ടിയിടിക്കുകയായിരുന്നു. കേടുപാടുകള്‍ പറ്റിയ വാഹന ഉടമകള്‍ പരാതിപ്പെടതിന്റെ അടിസ്ഥാനത്തില്‍ ട്രാഫിക്ക് പോലീസ് റാഷിദിനെ അരസ്റ്റ് ചെയ്യുകയായിരുന്നു. 
റാഷിദ് ജിദ്ദയിലെത്തി പതിനൊന്നാമത്തെ മാസമാണ് ഹയ്യസ്സഫ എന്ന സ്ഥലത്തുവെച്ച് അപകടം നടക്കുന്നത്. ആദൃം നാല്‍പതിനായിരം റിയാല്‍ ടാക്‌സി കാറിനും ഏഴായിരം റിയാല്‍ ജി.എം.സി. വാഹനത്തിനും മൊത്തം  നാല്‍പത്തി ഏഴായിരം സൗദി റിയാല്‍ ആവശൃപ്പെട്ടെങ്കിലും പിന്നീട് മുപ്പതിനായിരത്തി മുപ്പത്തിമുന്ന് സൗദി റിയാലെങ്കിലും നല്‍കാനായിരുന്നു ആവശൃപ്പെട്ടത്. 15 ദിവസം ട്രാഫിക്ക് പോലിസ് കസ്റ്റഡിയില്‍ വെച്ചശേഷമായിരുന്നു ബുറൈമാന്‍ ജയിലിലെ 12ാം സെല്ലിലെ പുതിയ ബ്‌ളോക്കില്‍ തടവില്‍ പാര്‍പ്പിച്ചത്. ഉപ്പ, ഉമ്മ, ഒരനുജന്‍ എന്നിവരാണ് റാഷിദിനെ ആശ്രയിച്ചു കഴിയുന്നവര്‍. ഒരു സഹേദരിയെ നേരത്തെ കെട്ടിച്ചയച്ചിരുന്നു. മകന്‍ വാഹനാപകടകേസില്‍ ജയിലിലാണെന്ന വിവരം പ്രായമായ അസുഖബാധിതയായ ഉമ്മ അറിഞ്ഞിരുന്നില്ല. 
സ്‌പോണ്‍സര്‍ നല്‍കിയ അയ്യായിരം റിയാലും ജിദ്ദയിലെ പ്രവാസി സുഹൃത്തുക്കള്‍ സ്വരുപിച്ച തുകയും കൂട്ടി ഇരുപിനായിരം റിയാല്‍ നല്‍കിയാണ് സ്‌പോണ്‍സറുടെ ജാമൃത്തില്‍ റാഷിദിനെ ജയില്‍ മോചിതനാക്കിയത്. ബാക്കിതുക ഇനിയും കൊടുത്ത്‌വീടാനുണ്ട്. ബാക്കിതുക സ്വരുപിക്കാനുള്ള തിരക്കിലാണ് ജിദ്ദയിലെ റാഷിദിന്റെ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും.




Friday, November 23, 2012

ജിദ്ദയുടെ ചില ഭാഗങ്ങളില്‍ മഴപെയ്തു



അവധി ദിനമായ ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള ജുമുഅ നിസ്‌ക്കാരം വരെ നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു ജിദ്ദയില്‍. ഉച്ചക്ക് ശേഷമാണ് സൗദി അറേബൃയുടെ ഔദേൃാഗിക ടെലിവിഷന്‍ ചാനല്‍ വഴി സൗദി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ മഴപെയ്യാനുള്ള സാധൃതയെ കുറിച്ച് മുന്നറിപ്പ് നല്‍കിയത്. മുന്നറിയിപ്പ് ശരിവെക്കും വിധം ഉച്ചതിരിഞ്ഞ് തെക്കന്‍ ജിദ്ദയുടെ ചില ഭാഗങ്ങളില്‍ മഴപെയ്തു. ജിദ്ദ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഭാഗത്ത് നല്ല തോതില്‍ മഴപെയ്തു. വെള്ളിയാഴ്ചയായ ഇന്ന് ഓവടൈം ഉണ്ടായിരുന്ന ചില കമ്പനികള്‍ തൊഴിലാളികളെ നേരത്തെ താമസ സ്ഥലങ്ങളിലേക്ക് പറഞ്ഞയച്ചു. 
എന്നാല്‍ പ്രതീക്ഷിച്ചത്ര വലിയ തോതില്‍ മഴപെയ്തില്ലെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ ചിലയിടങ്ങളില്‍ വെള്ളം കെട്ടിനിന്നു. ചെറിയ ചാറ്റല്‍ മഴയായിരുന്നു പെയ്തതെങ്കിലും മരുഭൂപ്രദേശത്തിന്റെ സ്വഭാവം അനുസരിച്ച് ഭൂമി എളുപ്പത്തില്‍ വെള്ളം വലിച്ചെടുക്കാത്തതിനാലാണ് ചിലയിടങ്ങളില്‍ വെള്ളം കെട്ടിനിന്നത്. മഴയുടെ ലക്ഷണം കണ്ടതോടെ അവധി ദിനത്തില്‍ മാര്‍ക്കറ്റിലേക്കും മറ്റു സ്ഥലങ്ങളിലേക്കും യാത്രാ പദ്ധതിയിട്ടവര്‍ തങ്ങളുടെ റുമികളില്‍തന്നെ ഒതുങ്ങികൂടി. മഴ ശക്തിപ്രാപിക്കുമൊ എന്ന ഭയപ്പാടിലായിരുന്നു ഇത്തരക്കാര്‍ റുമുകളില്‍തന്നെ ഒതുങ്ങാന്‍ കാരണം. ജിദ്ദയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നേരത്തെ ആസുത്രണം ചെയ്ത പല പരിപാടികള്‍ ഇന്ന് സന്ധൃയോടെ നടക്കുന്നുണ്ടെങ്കിലും മഴ കാരണം ആളുകളുടെ പ്രാതിനിധൃത്തില്‍ കുറവുണ്ടായി. കച്ചവട സ്ഥാപനങ്ങളുടെ ഉല്‍സവ ദിനമാണ് വൃാഴം വെള്ളം ദിനങ്ങള്‍. മഴ കച്ചവടക്കാരിലും നിരാശ പടര്‍ത്തി. എങ്കിലും മഴയുടെ ആവശൃകത തിരിച്ചറിവുള്ളവരില്‍ ശക്തമായ മഴ പെയ്യാത്തരിലുള്ള നിരാശയും കാണാവുന്നതാണ്. മഴപെയ്യാനുള്ള സാധൃതാ മുന്നറിയിപ്പ് ലഭിച്ചത് മുതല്‍ താഴ്ന്ന പ്രദേശങ്ങളിലും റൗണ്ട് എബൗട്ടുകളിലും സവീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സിവില്‍ ഡിഫന്‍സ് വിഭാഗം സ്വീകരിച്ചിരുന്നു.
ജാഫറലി പാലക്കോട്,     

Saturday, November 10, 2012

http://malayalam.deepikaglobal.com/nri/nri_news.aspx?newscode=36026


അമിത വേതനം മോഹിച്ച് സ്‌പോണ്‍സറെവിട്ടോടി.
കിഡ്‌നി രോഗ ബാധിതനായി സാ9േതിക പ്രശ്‌നങ്ങളാല്‍ നാട്ടില്‍പോകാനാകാതെ ദുരൈ സ്വാമി  
ജിദ്ദ: എഗ്രിമെന്റ് വിസയില്‍ എത്തിയ തമിഴ്‌നാട് തൃശിനാപ്പള്ളി പെരുവല്ലൂര്‍ സ്വദേശി ദുരൈ സ്വാമി(50) അമിത വേതനം പ്രതീക്ഷിച്ച് സ്‌പോണ്‍സില്‍നിന്നും ഒളിച്ചോടുകയും എന്നാല്‍ ഇപ്പോള്‍ വൃക്കരോഗം ബാധിച്ചതിനെ തുര്‍ന്ന് നാട്ടിലേക്ക് പോകാനാവാതെ പ്രയാസമനുഭവിക്കുകയും ചെയ്യുന്നു. ഒന്നിലധികം തവണ പാസ്‌പോര്‍ട്ടിനു പകരമുള്ള ഇ.സി സര്‍ട്ടിഫിക്കറ്റ് ഇഷൃൂചെയ്ത് നല്‍കിയിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുടുങ്ങി നാട്ടിലേക്കുള്ള യാത്ര മുടങ്ങിയിരിക്കയാണ്. 
മൂന്ന് വര്‍ഷം മുമ്പാണ് സൗദിയിലെ അല്‍ഖര്‍ജില്‍ വീട്ടുഡ്രൈവര്‍ ജോലിക്കായി ദുരൈ സ്വാമി എത്തുന്നത്. 700 റിയാല്‍ ശമ്പളം സൗജനൃ താമസവും ഭക്ഷണവും എന്നിങ്ങനെയായിരുന്നു കരാര്‍. എന്നാല്‍ അല്‍ഖര്‍ജില്‍ എത്തിയ ദുരൈസ്വാമിക്ക് കരാര്‍ പ്രകാരമുള്ള ശമ്പളം ലഭിച്ചിതുന്നുവെങ്കിലും വീട്ടുഡ്രൈവര്‍ ജോലികൊപ്പം നിര്‍ബന്ധത്തിനു വഴങ്ങി ആടിനെ മേക്കുന്ന ജോലികുടി എടുക്കേണ്ടിവന്നു.
എന്നാല്‍ രണ്ട് ജോലിയും ഒരേസമയത്ത് ചെയ്യാനുള്ള മനപ്രയാസവുമായി ഇരിക്കുമ്പോഴാണ് ജോലി സ്ഥലത്തുവെച്ച് പരിചയപ്പെട്ട മറ്റൊരു ഇന്തൃക്കാരന്‍, സ്‌പോണ്‍സറില്‍നിന്നും ചാടിപോയാല്‍ ഇപ്പോള്‍ ലഭിക്കുന്നതിലേറെ സമ്പാദിക്കാനാകുമെന്ന ഉപദേശം നല്‍കിയത്. സുഹൃത്തിന്റെ ഉദേശം കേട്ടാണ് സ്‌പോണ്‍സറില്‍നിന്നും ചാടി മറ്റ് പല സ്ഥലങ്ങളിലും ജോലിചെയ്യാന്‍ തുടങ്ങിയത്. വിവിധ സ്ഥലങ്ങളില്‍ പല ജോലികളും ചെയ്ത ശേഷം അവസാനം നാട്ടിലേക്ക് എളുപ്പത്തില്‍ പോകാന്‍ സാധിക്കുമെന്ന് കരുതിയാണ് ജിദ്ദയിലെത്തുന്നത്. ജിദ്ദയിലെ ഷറഫിയ്യക്കടുത്തുള്ള കന്ദറയിലെത്തിയ അദ്ദേഹം ഇവിടെ എത്തിയ ശേഷവും കെട്ടിടനിര്‍മ്മാണ ജോലിക്ക് പോയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ജിദ്ദയിലാണ് വിവിധ ജോലികള്‍ ചെയ്ത് ജീവിച്ചുപാന്നത്. 
ഇതിനിടയില്‍ ദുരൈസ്വാമി രോഗബാധിതനായി. ഇപ്പോള്‍ അഞ്ചുമാസത്തോളമായി ഇരു കാലുകള്‍ക്കും നീര്‍വീക്കം കാരണം പ്രയാസമനുഭവിക്കുകയാണ്. നേരത്തെ നല്ല വീക്കം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ കാഴ്ചയില്‍ വീക്കത്തിനു കുറവുണ്ട്. ഷറഫിയ്യയില്‍തന്നെ മലയാളി മാനേജ്‌മെന്റിനു കീഴിലുള്ള ബദര്‍ അല്‍ തമാം പോളി ക്‌ളിനിക്കിലാണ് സൗജനൃ ചികില്‍സ നല്‍കുന്നത്.
ബദര്‍ അല്‍ തമാം പോളി ക്‌ളിനിക്കിലെ ഡോക്ടര്‍മാരുടെ വിദഗ്ധ പരിശോധനയില്‍ ദുരൈ സ്വാമിയുടെ വലത് കിഡ്‌നിക്ക് തകരാറ് സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കിഡ്‌നി പ്രവര്‍ത്തന രഹിതമാകുന്നത് കാരണം ശരീരത്തില്‍ ശരിയാംവണ്ണം ഫില്‍ട്ടറിംഗ് നടക്കാതെ വരുന്നത് കൊണ്ടാണ് ശരീരം ചീര്‍ത്ത്‌വരുന്നത്.
സ്‌പോണ്‍സറുടെ കൈവശമാണ് പാസ്‌പോര്‍ട്ട് എന്നതിനാല്‍ നാട്ടിലേക്ക് പോകാനുള്ള ആവശൃം പറഞ്ഞ് മൊബൈല്‍ പോണ്‍വഴി സ്‌പോണ്‍സറെ ബന്ധപ്പെട്ടപ്പോള്‍, ചാടിപ്പോയ ദിവസം മുതല്‍ പ്രതിമാസം 600 റിയാല്‍വെച്ച് തന്നാല്‍ മാത്രമെ നാട്ടിലേക്കയക്കാനുള്ള സൗകരൃം ചെയ്തു തരികയുള്ളൂ എന്നാണ മറുപടി. ഇക്കാമക്ക് ആറുമാസ കാലാവധിയുള്ളപ്പോഴായിരുന്നു സ്‌പോണ്‍സറില്‍നിന്നും ചാടിപോന്നത്. ഇപ്പോള്‍ ഇക്കാമയുടെ അവധി കഴിഞ്ഞിട്ട് രണ്ട് വര്‍ഷത്തോളമായി. 
ഇതിനിടയില്‍ ജിദ്ദാ ഇന്തൃന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയും സാമുഹൃ ക്ഷേമ വിഭാഗം ഓഫീസറും തമിഴ് നാട്ടുകാരനുമായ എസ്.ഡി. മൂര്‍ത്തിയുടെ ശ്രമഫലമായി പാസ്‌പോര്‍ട്ടിന് ബദലായുള്ള നാട്ടിലേക്ക് പോകാനുള്ള രേഖയായ ഇ.സി എന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഇഷൃൂ ചെയ്യുകയും ചെയ്തിരുന്നു. വിരലടയാള പ്രശ്‌നം, നാടുകടത്തല്‍ കേന്ദ്രത്തിലെ നിയമ കുരുക്ക് എന്നിവ കാരണം ഇ.സി.യുടെ കാലാവധിക്ക് മുമ്പ് നാട്ടിലേക്ക് പോകാന്‍ സാധിച്ചില്ല. എന്നിരുന്നാലും വീണ്ടും രണ്ട്തവണ വിണ്ടും കോണ്‍സുലേറ്റ് ഇ.സി ഇഷൃൂചെയ്ത് നല്‍കിയിട്ടും നിയമ പ്രശ്‌നം കാരണം ദുരൈ സ്വാമിക്ക് നാട്ടിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല. ഹജജ് അവധി ദിനങ്ങളായതിനാലായിരുന്നു ഇതുവരെ കാത്തിരുന്നത്. അവധി കഴിഞ്ഞ് സൗദി അറേബൃയുടെ ബന്ധപ്പെട്ട ഓഫിസുകളുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ സ്ഥലം മാറിപ്പോയ എസ്.ഡി മൂര്‍ത്തിക്കു പകരമുള്ള ഉദേൃാഗസ്ഥന്‍ ദുരൈ സ്വാമിയുടെ കാരൃം ഗൗരവത്തിലെടുക്കുമെന്ന പ്രതീക്ഷയാണുള്ളത്.

Thursday, November 8, 2012

മുവാറ്റുപുഴ സ്വദേശി അബ്ദുല്‍ഖാദര്‍ ഹാജി മക്കയില്‍ മരിച്ചു


മുവാറ്റുപുഴ സ്വദേശി അബ്ദുല്‍ഖാദര്‍ ഹാജി മക്കയില്‍ മരിച്ചു
മക്ക: വിശുദ്ധ ഹജജ് കര്‍മ്മത്തിനെത്തിയ മുവാറ്റുപുഴ സ്വദേശി വെളുത്തേടത്ത് പുത്തന്‍ വീട്ടില്‍ അബ്ദുല്‍ഖാദര്‍(67 വയസ്സ്) എന്ന ഹാജി മക്കയില്‍ മരിച്ചു. ഹൃദയാഘാദത്തെ തുടര്‍ന്ന് മക്കയിലെ കിംഗ് അബ്ദുല്‍ അസിസ് ആശുപത്രിയില്‍ പ്രവേശിച്ചിടത്തുവെച്ചാണ് മരണം. മൃതദേഹം മക്കയില്‍ ഖബറടക്കി. ഭാരൃ ഖദീജയും കുടെ ഹജജ് കര്‍മ്മത്തിനെത്തിയിരുന്നു. അനന്തര നടപടിക്രമങ്ങള്‍ക്ക് നവോദയ മക്ക കമ്മിറ്റി ജീവകാരുണൃ കണ്‍വീനര്‍ നൗഷാദ് കാരശേരി നേതൃത്വം നല്‍കി.     

പാലക്കാട് കല്‍മണ്ഡപം സ്വദേശിയായ ഹാജി മക്കയില്‍ മരിച്ചു


പാലക്കാട് കല്‍മണ്ഡപം സ്വദേശിയായ ഹാജി മക്കയില്‍ മരിച്ചു
മക്ക: പാലക്കാട് കല്‍മണ്ഡപം സ്വദേശി ടി.കെ. അലി ഹാജി(65) മക്കയില്‍ നിരൃാനായി. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹാജി ഇന്നു രാവിലെയാണ് മരിച്ചത്. പിതാവിന് അസുഖമാണെന്നറിഞ്ഞ് അലിയുടെ മകന്‍ അബ്ദുല്‍ നാസിര്‍ നാട്ടില്‍നിന്നും മക്കയില്‍ എത്തിയിരുന്നു.
അക്ബര്‍ ട്രാവല്‍സ് ഗ്രുപ്പിലായിരുന്നു ടി.കെ. അലി ഹാജി ഹജജ് കര്‍മ്മത്തിനെത്തിയിരുന്നത്. നഫീസയാണ് ഭാരൃ. അബ്ദുല്‍ നാസിറിനെ കൂടാതെ ഖദീജ, ഹംസ, കുഞ്ഞി മരക്കാര്‍, സുലൈമാന്‍, അബ്ദുമനാഫ്, മുജീബുറഹ്മാന്‍ എന്നിവര്‍ മക്കളാണ്. ഇന്ന്(വൃാഴം)അസ്സര്‍ നമസ്‌ക്കാരാനന്തരം മൃതദേഹം മക്കയിലെ ശറാഇയയില്‍ ഖബറടക്കി.      
ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ.
മൊബൈല്‍ 00966-538565542                      


Wednesday, November 7, 2012

എയര്‍ ഇന്തൃ ജിദ്ദാ കോഴിക്കോട് നിരക്ക് കുറച്ചു



എയര്‍ ഇന്തൃ ജിദ്ദാ കോഴിക്കോട് നിരക്ക് കുറച്ചു.
ജിദ്ദ: ദേശീയ വിമാനകമ്പനിയായ എയര്‍ ഇന്തൃക്കെതിരെ ഗള്‍ഫില്‍ വിവിധ പ്രവാസി സംഘടനകളും നാട്ടില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ട്ടി അനുകൂല പ്രവാസി സംഘടനകളും ശക്തമായ പ്രതിഷേധ സമര പരിപടികള്‍ നടത്തുന്നതിനിടയില്‍ എയര്‍ ഇന്തൃ പെടുന്നനെ ടിക്കറ്റ് നിരക്ക് കുറച്ചുകൊണ്ട് യാത്രക്കാരുടെ പ്രതിഷേധം കുറക്കാനുള്ള ശ്രമം തുടങ്ങി. ട്രാവല്‍ ഏജന്‍സികളില്‍നിന്നും  ഇന്നു ലഭിച്ച അറിയിപ്പിലാണ് യാത്രാ നിരക്ക് കുറച്ചുകൊണ്ടുള്ള വിവരം അറിയാനിടയായത്.
നവംബര്‍ 7 മുതല്‍ ഡിസംബര്‍ 15 വരെ യാത്രചെയ്യുന്ന ജിദ്ദാ കാലികറ്റ് എയര്‍ ഇന്തൃയുടെ ഏറ്റവും കുറഞ്ഞ വണ്‍വെ നിരക്ക് 816ഉം റിട്ടേണ്‍ നിരക്ക് 1304ഉം ആണ്. നാല് മാസത്തെ റിടേണ്‍ടിക്കറ്റിന്റെ ചാര്‍ജജാണിത്. ആറ് മാസത്തെ കാലാവധിയുള്ള റിട്ടേണ്‍ടിക്കറ്റിന് 2000 റിയാലിന് താഴെയാണ്.. 
എയര്‍ ഇന്തൃക്ക് 40 കിലോ ബാഗേജ് അനുവദിക്കുന്നു എന്നതും ജിദ്ദയില്‍നിന്നും കോഴിക്കോട്ടേക്ക് സൗകരൃപ്രദമായ സമയത്ത് യാത്ര ചെയ്യാമെന്നതും ആഴ്ചയില്‍ അഞ്ച് ദിവസം കോഴിക്കോട്ടേക്ക്  നേരിട്ടു വിമാനം ഉണ്ട് എന്നതും വലിയ വിവാദങ്ങളുണ്ടായിട്ടും പ്രവാസി സംഘടനകളടക്കമുള്ളവരുടെ പ്രതിഷേധങ്ങള്‍ അലയടിച്ചിട്ടും യാത്രക്കാരിലധികവും യാത്രചെയ്യാന്‍ എയര്‍ ഇന്തൃയെ തന്നെ ആശ്രയിക്കാന്‍ കാരണം. മറ്റ് വിമാന കമ്പനികളും എയര്‍ ഇന്തൃയെ ചുവട് പിടിച്ച്ടിക്കറ്റ് നിരക്ക് കുറക്കാന്‍ സാധൃതയുണ്ടെന്നും ട്രാവല്‍ വൃത്തങ്ങള്‍ പറഞ്ഞു. രാത്രി 11.15 മണിക്ക് ജിദ്ദയില്‍നിന്നും എയര്‍ ഇന്തൃാ വിമാനം പ്രശ്‌നങ്ങളൊന്നുമില്ലാതെ പുറപ്പെട്ടാല്‍ പുലര്‍ച്ച 6.35നു കോഴിക്കോട് എത്തുന്നു എന്നത് യാത്രക്കാരെ സംബന്ധിച്ചിടത്തോളം എയര്‍ ഇന്തൃയെ ആകര്‍ഷിക്കാന്‍ കാരണമാകുന്നുണ്ട്.    
കഴിഞ്ഞ ആഴ്ച അബൂദാബിയില്‍നിന്നും കൊച്ചിയിലേക്കുള്ള വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് വിമാനം തട്ടികൊണ്ടുപോകാനുള്ള ശ്രമം നടന്നു എന്ന ആരോപണമടക്കമുള്ള ഏറെ ഒച്ചപ്പാടുണ്ടാക്കിയ നാടകീയ രംഗങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്നിരുന്നു. ഇതേതുടര്‍ന്നാണ് ഏറെ കാലമായി പ്രവാസികളുടെ മനസ്സില്‍ എയര്‍ ഇന്തൃക്കെതിരെ രുപപ്പെട്ട പ്രതിഷേധം അണപൊട്ടിയൊഴുകാന്‍ തുടങ്ങിയത്. ഇതേതുടര്‍ന്ന്എയര്‍ ഇന്തൃ ബഹിഷ്‌ക്കരിക്കണമെന്ന് പ്രവാസികള്‍ സെമിനാറുകളിലുടെയും ചര്‍ച്ചകളിലൂടെയും സോഷൃല്‍ നെറ്റുവര്‍ക്കടക്കമുള്ള വിവിധ മീഡിയകളിലുടെയും പ്രചരണം നടത്തിയിരുന്നു. 
പ്രവാസികളുടെ പ്രതിഷേധ സ്വരം കൂടുതല്‍ കനക്കുമെന്ന് ഭയന്നുകൊണ്ടാണോ എന്നറിയില്ല, വിമാനനിരക്ക് കുറച്ചുകൊണ്ടുള്ള എയര്‍ഇന്തൃയുടെ പുതിയ പ്രഖൃാപനം. 
ജാഫറലി പാലക്കോട്, 
ജിദ്ദ, സൗദി അറേബൃ. 
മൊബൈല്‍  00966-538565542

Thursday, November 1, 2012

ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മൃൂണിറ്റി ഹാജിമര്‍ക്ക് സ്വീകരണം നല്‍കുന്നു.


ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മൃൂണിറ്റി ഹാജിമര്‍ക്ക് സ്വീകരണം നല്‍കുന്നു.

ജിദ്ദ: ഒതായി, ചാത്തല്ലൂര്‍ പ്രദേശത്തുനിന്നും ഹജജ് കര്‍മ്മത്തിനെത്തിയ എല്ലാ ഹാജിമാര്‍ക്കും ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മൃൂണിറ്റി സീകരണം നല്‍കുന്നു. ഷറഫിയ്യ ടേസ്റ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നവംബര്‍ രണ്ട് വൈകുന്നേതം ആറ്മണിക്കാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്. കുടെ ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മൃൂണിറ്റിയുടെ മെമ്പര്‍മാരുടെ സംഗമവും നടക്കും. എല്ലാ മെമ്പര്‍മാരും കൃതൃ സമയത്ത് എത്തിച്ചേരണമെന്ന് പ്രിഡണ്ട്, സെക്രട്ടറി എന്നിവര്‍ അറിയിച്ചു.
      
ജാഫറലി പാലക്കാട്, 
ജിദ്ദ, സൗദി അറേബൃ.       

നല്ല സമൂഹത്തിനാവശ്യം നല്ല വനിതകള്‍ : ടാലന്റ് ടീന്‍സ് ഗേള്‍സ്‌


നല്ല സമൂഹത്തിനാവശ്യം  നല്ല വനിതകള്‍ : ടാലന്റ് ടീന്സ് ഗേള്സ്‌ 

ജിദ്ദസമകാലിക സമൂഹത്തില്വനിതകള്ക്കുള്ള   പങ്കു വളരെ വലുതാണെന്നും  അതിനനുസരിച്ചു കഴിവുള്ളവരായി പുതു തലമുറ മാറണമെന്നും മൈമൂന ടീച്ചര്പ്രസ്താവിച്ചു.ജിദ്ദയില്‍ മലയാളി  പ്രവാസികള്ക്കിടയില്‍  രൂപം കൊണ്ട ആദ്യത്തെ വിദ്യാര്തിനികളുടെ സംഘടനയായ ടാലന്റ് ടീന്സ്  ഗേള്സ്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍ . ഇന്ത്യയില്‍ വനിതകള്ക്ക്  എല്ലാ മേഖലകളിലും അമ്പത് ശതമാനം പ്രാധിനിത്യം നടപ്പാക്കാന്ഗൌരവമായ ചര്ച്ച നടക്കുന്ന  അവസരത്തില്വനിതകള്സംഘടിതരാവനമെന്നും,പ്രാപ്തരായ നേതൃത്വ ഗുനമുല്ലവരാവനമെന്നും  കൂട്ടിച്ചേര്ത്തു .സറീന ലത്തീഫ് അധ്യക്ഷത വഹിച പരിപാടിയില്ബരീറ അബ്ദുല്ഖനി,  സലീമ അബ്ദുള്ള  ആശംസകള്അറിയിച്ചു. ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തുസഹറ ഫാത്തിമ ( പ്രസിടന്റ്റ് )നാജിയ കെ ,രൌദ അസൈനാര്‍ ,ലാമിയ ബഷീര്‍,നസ്നീന്മുഹമ്മദ്‌,ശാദിയ ഇസഹാക്ക്,നഷ് മൊയ്തു ,ഫിദ അലി  ( വൈസ് പ്രസിടന്റുമാര്‍ ) കദീജ ഹാരിസ് ( ജനറല്സെക്രെട്ടറി)ഹൈക ഫാത്തിമ,ഹസല ഹംസ ,ഹന്ന ഷെറിന്‍ ,രഹമ ഹസീന്‍ ,റൂഹി ബാസിമ,മിന്ഹ മാളിയേക്കല്‍,ബഹീജ അബ്ദുല്ഖനി (ജോയിന്റ് സെക്രട്ടറിമാര്‍ ) ആബിദ അബ്ദുള്ള (കോര്ഡിനേറ്റര്‍ ) നവാല്സലാഹ് കാരാടന്‍ ( ട്രഷറര്‍ )ഫാത്തിമ നീമ ( ടി കോര്ഡിനേറ്റര്‍ ) ,നശവ ശഹരത് ( അസിസ്റ്റന്റ്‌    ടി കോര്ഡിനേറ്റര്‍ )ഫാത്തിമ ഷെറിന്‍ ( മീഡിയ കണ്വീനര്‍ ),തമീമ സുല്ത്താന (അസിസ്റ്റന്റ്‌ മീഡിയ കണ്വീനര്‍ ),ഷെദ  അഷറഫ് ( സ്പോര്ട്സ് കണ്വീനര്‍ ) അബിദ ഗഫൂര്‍ ( അസിസ്റ്റന്റ്‌ സ്പോര്ട്സ് കണ്വീനര്‍ ),ഹിബ സലിം ( ആര്ട്സ് കണ്വീനര്‍ ),ഹംന ബെനീന്‍ (അസിസ്റ്റന്റ്‌ ആര്ട്സ് കണ്വീനര്‍ )  നിദ ഷെറിന്‍,നാദിയ,നസ്രീന്മന്സൂര്‍,ആയിഷ സിറാജ്,മുമിയ മുഹമ്മദ്അലി ,ഹനാന്‍,ഹന സയദ് ,ശിഫ അഷ്റഫ്‌ ,സാജിത അബ്ദുള്ള,ഹാമിദ അബ്ദുള്ള,ഫാത്തിമ ജബിന്,  എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. സലാഹ് കാരാടന്‍,അബ്ദുല്ലത്തീഫ് എന്ജിനീയര്‍ ,ബഷീര്തൊട്ടിയന്എന്നിവര്കമ്മറ്റി രൂപീകരണം നിയന്ത്രിച്ചു.

ഫോട്ടോ പ്രസിടന്റ്റ്ജനറല്സെക്രട്ടറികോര്ഡിനേറ്റര്‍, ട്രഷറര്

മരിച്ച മലയാളി തിരുവല്ല കവിയൂര്‍ സ്വദേശി


 മരിച്ച മലയാളി തിരുവല്ല കവിയൂര്‍ സ്വദേശി

ഖമീസിനടുത്ത് സാജര്‍ എന്ന സ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളിയും ഫിലിപ്പിനോയും മരിച്ചു.

റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ തിരുവല്ല കവിയൂര്‍ സ്വദേശിയും ഒരു ഫിലിപ്പിനോവും മരിച്ചു. കോഴിപ്പുറത്ത് വിട്ടില്‍ ജോണ്‍ ചെറിയാന്‍(48) ആണ് മരിച്ച മലയാളി. 15 വര്‍ഷമായി റിയാദില്‍ ജോലിചെയ്ത് വരികയായിരുന്നു. റിയാദിലെ മലസില്‍ ലഹാം എന്ന ഒരു കമ്പനിയിലായിരുന്നു ജോലി.
രണ്ട് ഫിലിപ്പിനോ എന്‍ജിനീയര്‍മാരുടെ കുടെ കഴിഞ്ഞ ദിവസം വൈകുന്നേരം കമ്പനി ആവശൃാര്‍ത്ഥം അല്‍ഖസീമിലേക്ക് പോവുകയായിരുന്നു. ഖസീമിലേക്കുള്ള വഴിയില്‍ സാജര്‍ എന്ന സ്ഥലത്ത് വെച്ചാണ് ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാഹനം അപകടത്തില്‍പെട്ടത്. ജോണ്‍ ചെറിയാനായിരുന്നു വാഹനമോടിച്ചിരുന്നത്. ജോണും ഒരു ഫിലിപൈനിയും സംഭവസ്ഥലത്തുവെച്ചുതന്നെ തല്‍ക്ഷണം മരിച്ചിരുന്നു. മറ്റൊരു ഫിലിപ്പിനൊ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
മരിച്ച രണ്ടുപേരുടേയും മൃതദേഹം സാജര്‍ എന്ന സ്ഥലത്തുള്ള ആശുപത്രിയിലാണുള്ളത്. ജോണ്‍ ചെറിയാന്റെ ഭാരൃ അശ്വതി റിയാദിലെ റബ്‌വ യമാമ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സാണ്. ഏക മകള്‍ ജനിറ്റസാറ. ജോണും കുടുംബവും റബ്‌വയിലായിരുന്നു താമസിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളുമായി സത്തപ്രവര്‍ത്തകരും കൂട്ടുകാരും രംഗത്തുണ്ട്.      
ജാഫറലി പാലക്കാട്,
ജിദ്ദ, സൗദി അറേബൃ.