റിയാദ്: ദമ്മാമില്‍ നിന്നും ഉംറക്ക് പോവുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം പെരിന്തല്‍മണ്ണ പുഴക്കാട്ടിരി തളയങ്കല്‍ ഹംസ(48), ഭാരൃ ഷഹര്‍ബാനു(36), സഹോദരി സഫിയ(36), ഭര്‍ത്താവ് ഹംസ താമരത്ത്(50), മകന്‍ നിംഷാദ്(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അല്‍ഖുവയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റിയാദില്‍നിന്നും 150 കിലോമീറ്റര്‍ അകലെ അല്‍ ഖുവയ്യയില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ദുബൈയില്‍ ജോലിചെയ്യുന്ന താമരത്ത് ഹംസയും കുടുംബവും ദമ്മാമിലെത്തി ഭാരൃാ സഹോദരനായ ഹംസയേയും കുടുംബത്തേയും കൂടി ഉംറക്ക് പുറപ്പെട്ടതായിരുന്നു.
No comments:
Post a Comment