
ബുറൈദ: കേരളത്തിലെ മാറിവരുന്ന രാഷ്ട്രീയ സാഹചരൃത്തില്‍ ഇന്തൃന്‍ നാഷണല്‍ ലിഗിന്റെ പ്രവാസി പോഷക സംഘടനയായ ഐ.എം.സി.സി. ഭാരവാഹികളടക്കം നിരവധി ഇടത് പക്ഷ അനുഭാവികള്‍ മുസ്‌ലിം ലിഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിയില്‍ അണിചേരുന്നതായി ബുറൈദയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബുറൈദ ഐ.എം.സി.സി. മുന്‍ സെക്രട്ടറി അലവികുട്ടി വളാഞ്ചേരി, ഐ.എം.സി.സി. മലപ്പുറം ജില്ലാ ബുറൈദാ കമ്മിറ്റി പ്രസിഡണ്ട് റഷീദ് പാറക്കാരന്‍, ഇടത്പക്ഷ അനുഭാവികളായ മേലേടത്ത് ഉബൈദത്ത്, ഹമീദ് വടക്കാങ്ങര, പാറക്കാരന്‍ ഇഖ്ബാല്‍ എടവണ്ണ തുടങ്ങി നിരവധിപേര്‍ കെ.എം.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വെച്ച് ആല്‍ഫാ മുഹമ്മദ് ഹാജിയില്‍ നിന്നും അംഗത്വം ഏറ്റുവാങ്ങി. ബഷീര്‍ ഒതായി അധൃക്ഷത വഹിച്ചു. യു.ഡി.എഫ് പോഷക സംഘടനകളുടെ കൂട്ടായ്മയായ യു.സി.എഫ് ചെയര്‍മാന്‍ ഇഖ്ബാല്‍ പള്ളിമുക്ക് യോഗം ഉല്‍ഘാടനം ചെയ്തു. തെറ്റുകള്‍ മാത്രം ചെയ്തുകൂട്ടിയ സി.പി.എം കഴിഞ്ഞ അഞ്ചുവര്‍ഷം തെറ്റുതിരുത്തല്‍ നടപടികളുമായി മുന്നോട്ട് പോയിട്ടും ഇടത് സര്‍ക്കാറിനും പാര്‍ട്ടിക്കും ജനങ്ങളില്‍നിന്ന് അകലാനേ കഴിഞ്ഞുള്ളൂ. മത മേലധൃക്ഷന്‍മാരേയും കോടതികളേയും തള്ളിപറഞ്ഞും ധിക്കാരപരമായ നടപടികള്‍ കൈകൊണ്ടും ലോട്ടറി മാഫിയകളെ വളര്‍ത്തുകയും ചെയ്തിരുന്ന ഇടതു സര്‍ക്കാറിനെ അധികാരത്തില്‍നിന്നും അകറ്റി നിര്‍ത്താനും യു.ഡി.എഫിനെ ഭരണസാരഥൃത്തിലേറ്റാനും കോണ്‍ഗ്രസ്സ്, ലീഗ് അനുഭാവികളടക്കമുള്ളവര്‍ ഒന്നിച്ചു നില്‍ക്കണമെന്നും വരും ദിവസങ്ങളില്‍ നിരവധി പേര്‍ ഇടത് അനുഭാവ സംഘടനകളില്‍നിന്നും രാജിവെച്ച് സംഘടനയില്‍ എത്തിച്ചേരുമെന്നും യോഗത്തില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു.
സി.എം. ചെറുകര, മൊയ്തീന്‍ കുട്ടി കുരുതേരി, അല്‍ഫാ മുഹമ്മദ് ഹാജി, നൗഷാദ് പട്ടാമ്പി, ബഷീര്‍ വെള്ളില, റഫീഖ് പെരുവള്ളൂര്‍ സംസാരിച്ചു. സിദ്ദീഖ് മേലങ്ങാടി സ്വാഗതവും ഷൗക്കത്ത് പന്നിയോട് നന്ദിയും പറഞ്ഞു.
ഫോട്ടോ: വിവിധ ഇടത് അനുഭാവ സംഘടനകളില്‍നിന്നും രാജിവെച്ച് കെ.എം.സി.സി.യില്‍ എത്തിയവര്‍ക്ക് ആല്‍ഫാ മുഹമ്മദ് ഹാജി അംഗത്വം വിതരണം ചെയ്യുന്നു.
No comments:
Post a Comment