Wednesday, March 23, 2011

സുലൈയിലുണ്ടായ കാര്‍ അപകടം, രണ്ട് മലയാളികള്‍ മരിച്ചു.

റിയാദ്: റിയാദില്‍നിന്നും 500 കിലോമീറ്റര്‍ അകലെ ഖമീസ് മുശൈത്ത് റോഡില്‍ സുലൈയിലില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മുന്ന് പേര്‍ മരിച്ചു. ഇതില്‍ രണ്ട് പേര്‍ മലയാളികളാണ്.
മലപ്പുറം പാണ്ടിക്കാട് വള്ളിക്കാപ്പറമ്പില്‍ സൈതാലി എന്ന കുഞ്ഞാപ്പയുടെ മകന്‍ സക്കീര്‍(37), വള്ളിക്കാപ്പറമ്പില്‍ കുഞ്ഞാലിയുടെ മകന്‍ റിയാസ് ബാബു(31) എന്നീ മലയാളികളെ കൂടാതെ സിറിയന്‍ പൗരനായ ഹസന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു സിറിയന്‍ പൗരന്‍ മുഹന്നതിനെ സുലൈയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലുപേരും കേബിള്‍ നെറ്റ്‌വര്‍ക്ക് കമ്പനിയില്‍ ജീവനക്കാരായിരുന്നു. ജോലിയാവശൃാര്‍ത്തം ഖമിസ്മുശൈത്തില്‍ പോയി മടങ്ങി വരവെ ചൊവ്വാഴ്ച രാത്രി ഇവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടുകയും മറിയുകയുമായിരുന്നു. മൂവരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ ഇവടെ മേര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രണ്ടര വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുന്ന സക്കീര്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് എത്തിയത് രണ്ടു മാസം മുമ്പാണ്. ഭാരൃ ഹസിന ഒരു മാസം ഗര്‍ഭിണിയാണ്. സ്വാലിഹ്(6), …. 3) മക്കളാണ്. ഫാത്വിമയാണ് മാതാവ്.
ആറുവര്‍,മായി റിയാദിലുള്ള റിയാസ് ബാബു അവിവാത്തിതനാണ്. ഇക്കഴിഞ്ഞ ബലിപെരുന്നാള്‍ അവധിക്കാണ് അവസാനമായി നാട്ടില്‍പോയി മടങ്ങിയെത്തിയത്. ഫാത്വിമയാണ് മാതാവ്.
സുലൈയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരായ റഷീദ് പെരിഞ്ഞല്‍മണ്ണ, നാസര്‍ കൊണ്ടോട്ടി, എന്‍.ആന്‍.കെ. ഫോറം ചെയര്‍മാന്‍ ബഷീര്‍ പാണ്ടിക്കാട്, സാമൂഹൃ പ്രവര്‍ത്തകനായ തെന്നല മൊയ്തീന്‍ കുട്ടി, ഇന്തൃന്‍ എംബസി അധികൃതര്‍ തുടങ്ങിയവര്‍ അനന്തര നടപടിക്രമങ്ങള്‍ക്ക് രംഗത്തുണ്ട്.
ഫോട്ടോ: സക്കീര്‍, ബാബു.

No comments:

Post a Comment