Tuesday, March 22, 2011

മക്ക ജയിലില്‍ കഴിയുന്ന മലയാളിയുടെ മോചനത്തിന് വഴിയൊരുങ്ങി


മക്ക: ഫ്രറ്റേണിറ്റി ഫോറത്തിന്റെ ഇടപെടല്‍ മൂലം മലയാളി യുവാവിന്റെ ജയിലില്‍ മോചനത്തിന് വഴി തെളിഞ്ഞു. വാഹനാപകടത്തില്‍ യമനി പൗരന്‍ മരിച്ച കേസില്‍ മൂന്ന് മാസമായി മക്ക ജയിലില്‍ കഴിയുന്ന തിരൂരങ്ങാടിക്കടുത്ത വെന്നിയൂര്‍ ചുള്ളിപ്പാറ സ്വദേശി ശുഎൈബിന്റെ(22) മോചനത്തിനാണ് വഴിയൊരുങ്ങിയത്. മരിച്ച യമനി പൗരന്റെ കുടുംബത്തിന് കോടതി നല്‍കാന്‍ വിധിച്ച 75,000 റിയാല്‍ ബ്ലഡ് മണി ബുധനാഴ്ച കോടതിയില്‍ നല്‍കുമെന്ന് ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു. സുമസ്സുകളുടെയും ശുഎൈബിന്റെ ബന്ധുക്കളുടെയും സ്‌പോണ്‍സറുടെയും സഹായത്തോടെ ബ്ലഡ് മണി നല്‍കാനുള്ള തുക കണ്ടെത്തിയിട്ടുണ്ട്. ഹൗസ്്‌ഡ്രൈവറായി ജോലി ചെയ്യുന്ന ശുഎൈബ് ഓടിച്ച വാഹനം ഇടിച്ച് യമനി പൗരന്‍ മരിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ശുഎൈബ് പുതിയ വിസയില്‍ മക്കയിലെത്തിയത്. വിസയുടെ കടം തീരുന്നതിന് മുമ്പെ ശുഎൈബ് അപകടത്തില്‍ പെടുകയായിരുന്നു. വൃദ്ധരായ മാതാപിതാക്കളും എട്ട് മക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ ശുഎൈബ് ജയിലിലായതോടെ കുടുംബം ഏറെ കഷ്ടപ്പാടിലാണ് കഴിയുന്നത്. പിതാവ് അബ്ദുറഹ്മാന് സംസാര ശേഷിയില്ല. ശുഎൈബിന് താഴെയുള്ള സഹോദരങ്ങളെല്ലാം വിദ്യാര്‍ഥികളാണ്. മക്കയിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ അശ്‌റഫ് ഇരിട്ടി, മുസ്തഫ എം ബി, മാനു സുഫ്‌റാത്ത് എന്നിവരാണ് കേസിലാവശ്യമായ സഹായം നല്‍കിയത്.

No comments:

Post a Comment