Monday, March 14, 2011

യു.ഡി.എഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമര്‍പ്പിച്ചു.

ജാഫറലി പാലക്കോട്,

ദമ്മാം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രകടന പത്രിയില്‍ ഉള്‍പ്പെടുത്താവുന്ന പ്രവാസികളുമായി ബന്ധപ്പെട്ട ഏതാനും നിര്‍ദ്ദേശങ്ങള്‍ ദമ്മാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രന്‍സ് ഓഫ് ജനശ്രീ എന്ന സംഘടന പ്രതിപക്ഷ നേതാവ് ശ്രീ ഉമ്മര്‍ചാണ്ടി, കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.

നിര്‍ദ്ദേശങ്ങളിലെ പ്രധാന ഇനം പ്രവാസി ബാങ്ക് എന്ന ആശയമാണ്. സാധാരണക്കാരായ പ്രവാസികള്‍ക്ക് വീട്‌വെക്കണമെങ്കില്‍ വസ്തു ജാമൃം നല്‍കിയാല്‍ തന്നെയും ജോലിചെയ്യുന്ന കമ്പനിയിലെ ശമ്പള സര്‍ട്ടിഫിക്കറ്റ് എംബസിയില്‍നിന്നും അറ്റസ്റ്റ് ചെയ്ത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. എന്നാല്‍ കൃതൃമായ ശമ്പളംപോലും ലഭിക്കാത്ത സാധാരണക്കാരായ തൊഴിലാളികള്‍ക്ക് കമ്പനിയില്‍നിന്നും ശമ്പള സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തുക പ്രയാസമാണ്. ഇതുമുലം നാട്ടിലെ ബ്‌ളേഡുക്കാരില്‍നിന്നും അമിത പലിശക്ക് പണം വാങ്ങി ആവശൃങ്ങള്‍ നിര്‍വ്വഹിക്കേണ്ടിവരുന്നു. ഇത് പ്രവാസികള്‍ക്ക് കൂടുതല്‍ കടബാധൃത ഉണ്ടാക്കുന്നു. പ്രവാസി ബാങ്ക് സ്ഥാപിതമായാല്‍ പ്രവാസികള്‍ക്ക് നിക്ഷേപിക്കാന്‍ അവസരം സംജാതമാവുകയും അതോടൊപ്പം നൂലാമാലകള്‍ ഇല്ലാത്ത ജാമൃ വൃവസ്ഥയില്‍ വായ്പ നല്‍കാന്‍ അവസരമൊരുങ്ങുകയും ചെയ്യും. അതുകൊണ്ട് പ്രവാസി ബാങ്ക് എന്ന ആശയം എന്ത്‌കൊണ്ടും അനുയോജൃവും വൃക്തികള്‍, സംഘടനകള്‍, വൃവസായികള്‍ എന്നിങ്ങനെ നാനാതുറകളിലുള്ളവരുടെ പണമിടപാട് നടത്താന്‍ സഹായകമാവുകയും ചെയ്യുമെന്നും നിര്‍ദ്ദേശം അയച്ചിട്ടുണ്ട്.

വിദേശ രാജൃങ്ങളില്‍ അടിക്കടി ഉണ്ടായികൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളാലും സാമ്പത്തീക തകര്‍ച്ച കൊണ്ടും നിരവധി പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചുവരുന്നുണ്ട്. ഇങ്ങിനെ തിരിച്ചെത്തുന്നവര്‍ക്കായി വായ്പാ സംവിധാനവും അടിസ്ഥാന സൗകരൃവും ഒരുക്കികൊടുത്താല്‍ ഒരുപക്ഷേ പലര്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കും. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇക്കാരൃത്തില്‍ ചെയ്തത് കെ.എഫ്.സിയുടെ വായ്പ അനുവദിക്കാമെന്നുള്ള നയമായിരുന്നു. കൂടിയ പലിശ ഈടാക്കുന്ന കെ.എഫ്.സിയുടെ വായ്പയും ബേങ്കിന്റെ കര്‍ക്കശമായ ചില നടപടികളും ഭയന്ന് അത്തരം വായ്പകള്‍ക്ക് പലരും താല്‍പരൃം കാട്ടിയില്ല. പ്രവാസി ബേങ്ക് വഴി ആവശൃമായ പണം സാധാരണ പലിശനിരക്കില്‍ വൃക്തമായ ഈടിന്റെ പിന്‍ബലത്തില്‍ കൊടുത്തുകൊണ്ട് പ്രവാസി പുനരധിവാസം സാധൃമാക്കാവുന്നതാണ്.
അതോടൊപ്പം പുനരധിവാസ സംരംഭങ്ങള്‍ക്ക് ആവശൃമായ സ്ഥലം, വൈദൃൂതി തുടങ്ങിയ അടിസ്ഥാന സൗകരൃങ്ങള്‍ ലളിത പ്രക്രിയയിലുടെയും ചുഷണത്തിന് വിധേയമാകാതെയും പ്രതേൃക പരിഗണന നല്‍കി അനുവദിക്കാവുന്നതാണ്. അതോടൊപ്പം സംരക്ഷിത സംരംഭം എന്ന ഗണത്തില്‍പെടുത്തി അര്‍ഹരായവര്‍ക്ക് മാത്രം നിശ്ചിത വര്‍ഷത്തേക്ക് നികുതി ഇളവും അനുവദിക്കാവുന്നതാണ്.
55 വയസ്സുവരെ പണമടക്കുകയും 60 വയസ്സുമുതല്‍ പെന്‍ഷന്‍ ലഭിക്കുകയും ചെയ്യുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പെന്‍ഷന്‍ പദ്ധതി അപരിഷ്‌കൃതമാണ്. പ്രവാസികള്‍ക്ക് താല്‍പരൃമില്ലാത്ത പ്രസ്തുത പദ്ധതിക്ക് പകരം അഞ്ച് വര്‍ഷം പണം അടക്കുന്നവര്‍ക്ക് പെന്‍ഷന്‍ ലഭൃമാകുന്ന വിധം അതല്ലെങ്കില്‍ സേവിംഗ് സ്‌ക്കീം പോലെ പലിശയും അതിന്റെ ബോണസും ലഭൃമാകുന്ന വിധത്തില്‍ പെന്‍ഷന്‍ പദ്ധതി വിഭാവനം ചെയ്യണമെന്നും ഫ്രന്‍സ് ഓഫ് ജനശ്രീ ആവശയപ്പെട്ടു. പ്രവാസി ബേങ്കിന്റെ നേതൃത്വത്തില്‍ ഇതിന്റെ പ്രവര്‍ത്തനം ക്രോഡീകരിക്കാന്‍ സാധിക്കും. തൊഴില്‍ സംബന്ധമായി ജീവിതത്തിന്റെ നല്ലൊരു പങ്കും വിദേശത്ത് കഴിയേണ്ടിവരുന്ന പ്രവാസികള്‍ തിരിച്ചെത്തുന്നത് പലതരം രോഗവുമായാണ്. അത്‌കൊണ്ട് മടങ്ങിവരുന്ന പ്രവാസികളുടെ ചികില്‍സക്കായി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെടുത്തി ഒരു ചികില്‍സാ ഇന്‍ഷൂറന്‍സ് പദ്ധതിയും നിര്‍ദ്ദേശത്തിലുണ്ട്. കുടുംബനാഥന്റെ അഭാവത്തില്‍ കഴിയുന്ന പ്രവാസികളുടെ ഭാരൃമാര്‍, മക്കള്‍ തുടങ്ങിയവര്‍ നിരവധി ചൂഷണങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇരയാകുന്നു. ഈ പശ്ചാത്തലത്തില്‍ കുടുംബത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ലക്ഷൃമാക്കി ജില്ലാ പോലീസ് സൂപ്രണ്ട്, മനുഷൃാവകാശ കമ്മീഷന്‍ എന്നിവിടങ്ങളില്‍ പ്രവാസി പരാതി സെല്ലും കേസുകളുടെ തുടര്‍നടപടികള്‍ക്കായി ജില്ലാ ആസ്ഥാനങ്ങളില്‍ ലീഗല്‍ സെല്ലും അതൃാവശൃമാണെന്നും പ്രകടനപത്രികയിലേ0് നിര്‍ദ്ദേശിക്കപ്പെടയില്‍ ഉള്‍പ്പെടുന്നു.

സുലൈമാന്‍ നിരണം, പോള്‍ പൗലോസ്, ശിവരാമന്‍, സെയ്ഫുദ്ദീന്‍ കിച്ച്‌ലു, ജഗിമോന്‍ ജോസഫ്, ഹബീബ് ഹുമയൂണ്‍, ബിജു സ്റ്റീഫന്‍, റോയി ശാസ്താംകോട്ട, ജയകുമാര്‍, ഷിജു ജോസഫ്, രവികുമാര്‍, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് അലി, ജോയ്‌സണ്‍, ഫ്രാന്‍സീസ് ബി രാജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാതൃൂ ജോസഫ് സ്വാഗതവും എസ്.എം.താജുദ്ദീന്‍ നന്ദിയും പറഞ്ഞു.

ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ,
മൊബൈല്‍: 00966-509986807

No comments:

Post a Comment