Sunday, March 27, 2011

ഈ വര്‍ഷത്തെ ഹജജിന് ഇന്തൃക്കനുവദിച്ച ക്വാട്ട 160,000
ഇന്തൃ ആവശൃപ്പെട്ട നാല്‍പതിനായിരം അഡീഷനല്‍ ക്വാട്ട അനുവദിച്ചുകിട്ടുമെന്ന് പ്രതീക്ഷ
ജാഫറലി പാലക്കോട്

ജിദ്ദ: കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാരൃ മന്ത്രി എസ്.എം. കൃഷ്ണയും സൗദി ഹജജ് മന്ത്രി ഡോ. ഫുഅദ് ബിന്‍ അബ്ദുല്‍ സലാം അല്‍ ഫാരിസിയും തമ്മില്‍ ജിദ്ദയിലെ ഹജജ് മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇന്തൃക്ക് അനുവദിച്ച ഹജജ് ക്വാട്ട ഒരുലക്ഷത്തി അറുപതിനായിരമാണ് എന്ന് ജിദ്ദാ ഇന്തൃന്‍ കോണ്‍സുലേറ്റ് ഇന്ന് സ്ഥിരീകരിച്ചു. ഇത് പ്രകാരം ഇന്തൃയും സൗദി അറേബയയും തമ്മിലുള്ള ഹജജ് കരാറില്‍ ബന്ധപ്പെട്ട ഉദേൃാഗസ്ഥര്‍ തമ്മില്‍ ഒപ്പിട്ടു. കഴിഞ്ഞ തവണയും ഇതേ ക്വാട്ടയായിരുന്നു ഇന്തൃക്ക് അനുവദിച്ചിരുന്നന്നതെങ്കിലും ഇന്തൃയുടെ ആവശൃം പരിഗണിച്ച് പിന്നീട് പതിനൊന്നായിരം പേര്‍ക്ക് കൂടി ഹജജ് ചെയ്യാനുള്ള അവസരം നല്‍കിയിരുന്നു. അത് പ്രകാരം സര്‍ക്കാര്‍, സ്വകാരൃ ഗ്രുപ്പുകളില്‍ മൊത്തം ഒരുലക്ഷത്തി എഴുപത്തി ഓരായിരം പേര്‍ക്കാണ് വിശുദ്ധ ഹജജ് കര്‍മ്മം ചെയ്യാന്‍ അവസരം നല്‍കിയിരുന്നു.

ഇന്നലെ സൗദി ഹജജ് മന്ത്രിയുമായി എസ്.എം കൃഷ്ണ നടത്തിയ ചര്‍ച്ചയില്‍ ഇന്തൃയില്‍ വിശുദ്ധ ഹജജ് കര്‍മ്മത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം കണക്കിലെടുത്ത് ഇപ്രാവിശൃം നല്‍പതിനായിരം പേര്‍ക്ക് കൂടി അതായത് രണ്ട് ലക്ഷത്തി പതിനൊന്നായിരം ഇന്തൃന്‍ ഹാജിമാര്‍ക്കെങ്കിലും ഹജജ് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശൃപ്പെട്ടിരുന്നു. ഇന്തൃയുടെ ആവശൃം മുഴുവനായും അംഗീകരിക്കാന്‍ സൗദി അറേബൃക്കാവില്ല എങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഹാജിമാര്‍ക്ക് ഇത്തവണ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ അവസരം ലഭിക്കുമെന്നുതന്നെയാണ് ഇന്തൃയുടെ പ്രതീക്ഷ. നിരവധി രാഷ്ട്രങ്ങള്‍ തങ്ങളുടെ ഹജജ് ക്വാട്ട വര്‍ദ്ദിപ്പിക്കണമെന്ന് സൗദി അറേബൃയോട് ആവശൃപ്പെടുന്നുണ്ട്. അതുകൊണ്ട് ഇന്തൃയുടെ ആവശൃം ഒറ്റയടിക്ക് അംഗീകരിക്കപ്പെട്ടാല്‍ അത് സാങ്കേതികമായി ചില ബുദ്ധിമുട്ടുകള്‍ക്കിടയാക്കും. അത്‌കൊണ്ട്തന്നെ കഴിഞ്ഞ തവണ രണ്ട് പ്രാവിശൃമായി അനുവധിച്ച അഡീഷണല്‍ ക്വാട്ടയായ പതിനൊന്നായിരത്തിലുപരി ഇത്തവണ കൂടുതല്‍ അഡീഷണല്‍ ക്വാട്ട അനുവിക്കുമെന്നാണ് വിശ്വാസൃയോഗൃമായ കേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്ന സൂചനകള്‍.
ഇന്തൃന്‍ ഹജജ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി മൊഹ്‌സിന കിദ്വായി, അംബസാസിഡര്‍ ശ്രീ. തല്‍മീസ് അഹമ്മദ്, മറ്റ് ഉദേൃാഗസ്ഥരും കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാരൃ മന്ത്രി എസ്.എം. കൃഷ്ണയും സൗദി ഹജജ് മന്ത്രി ഡോ. ഫുഅദ് ബിന്‍ അബ്ദുല്‍ സലാം അല്‍ ഫാരിസിയും തമ്മില്‍ ജിദ്ദയിലെ ഹജജ് മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ഫോട്ടോ: ഇന്തൃന്‍ വിദേശകാരൃ മന്ത്രി എസ്.എം. കൃഷ്ണയും സൗദി ഹജജ് മന്ത്രി ഡോ. ഫുഅദ് ബിന്‍ അബ്ദുല്‍ സലാം അല്‍ ഫാരിസിയും തമ്മില്‍ ജിദ്ദയിലെ ഹജജ് മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍നിന്ന്.

ജാഫറലി പാലക്കോട്
ജിദ്ദട, സൗദി അറേബൃ, മൊബൈല്‍ 00966-509986807



No comments:

Post a Comment