Wednesday, March 23, 2011

ജിദ്ദയില്‍ താമസ സ്ഥലത്ത് തീപ്പിടുത്തം. പുക ശ്വസിച്ച് രണ്ട്‌പേര്‍ മരിച്ചു.

ജിദ്ദ: ജിദ്ദയിലെ പ്രമുഖ പട്ടണമായ ബലദില്‍ ഫയര്‍ഫോഴ്‌സിനടുത്ത് മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിനുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് മലപ്പുറം ജില്ലക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാടിനടുത്ത് പാലോളിപറമ്പ് സ്വദേശികളായ കല്ലുപാലന്‍ ഫൈസല്‍ ഖാന്‍(21), പെരിന്തമണ്ണ ആനമങ്ങാട് കല്ലുവാലന്‍ വീട്ടില്‍ മൊയ്തുപ്പു മകന്‍ ഫൈറുസ്(24) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. ഇവരുടെ കുടെ താമക്കാരായ മരിച്ച ഫൈസല്‍ ഖാന്റെ പിതാവ് അബ്ദുല്‍ അസീസ്, കാപ്പില്‍ സുധീര്‍, അരീക്കോട് കൊളങ്ങര സ്വദേശി അബാസ്
പാറക്കടവന്‍, പെരിന്തല്‍മണ്ണ മണ്ണവട്ടത്തൂര്‍ കാപ്പില്‍ ഉനൈസ് ബാബു എന്നിവരെ പുക ശ്വസിച്ച് ഗുരുതരമായ ആവസ്തയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അബ്ദുല്‍ അസീസ്, സുധീര്‍ എന്നിവരൊഴികെ മറ്റുള്ളവരെ ഇന്ന്(ബുധന്‍) രാവിലെ ഒമ്പത് മണിയോടെ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജജ് ചെയ്തിട്ടുണ്ട്. അബ്ദുല്‍ അസീസ്, സുധീന്‍ എന്നിവരുടെ നില അതീവ ഗുരുതരമായിരുന്നു എങ്കിലും സുധീറിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് ഇവരെ പ്രവേശിപ്പിച്ച മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍നിന്നും ലഭിക്കുന്ന വിവരം.
മരിച്ചവരും പരിക്കേറ്റവരും അല്‍ സാജിയ മൊബൈല്‍ ഷോപ്പ് ശൃഖലയില്‍പെട്ട സ്ഥാപനങ്ങളിലെ
ജോലിക്കാരാണ്. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ്‌വന്ന് ഇവര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. രണ്ട് ബഡ്‌റൂമും ഒരു ഡൈനിംഗ് ഹാളും ഒരു അടുക്കളയും അടങ്ങുന്നതാണ് ഇവര്‍ താമസിക്കുന്ന സ്ഥലം. രണ്ട് മണിയോടടുത്ത് ഡൈനിംഗ് ഹാളിലുണ്ടായ ഇലക്ട്രിക്ക് ഷോര്‍ട്ട് സര്‍കൃൂട്ടാണ് അപകടം വിളിച്ചുവരുത്തിയത്. ഷോര്‍ട്ട് സര്‍കൃൂട്ട് കാരണം ഉണ്ടായ പുക ഇവര്‍ കിടന്നുറങ്ങുകയായിരുന്ന റുമില്‍ വൃാപിക്കുകയും റുമില്‍നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പുക ശ്വസിച്ച് അവശരായി വിഴുകയുമായിരുന്നു. ഇവരുടെ കൂടെ താമസിക്കുന്ന അബാസ് പാറക്കടവന്‍ ജനല്‍ ഗ്‌ളാസ് പൊളിച്ച് പുറത്തേക്ക് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ഫയര്‍ഫൊഴ്‌സ് എത്തി വാതില്‍ പൊളിച്ച് റുമിനകത്ത് കുടുങ്ങിയ മറ്റ് ആറുപേരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ സംഭവ സ്ഥലത്തു വെച്ചുതന്നെ പുക ശ്വസിച്ച് ശ്വാസം കിട്ടാതെ ഫൈറുസ് മരിച്ചിരുന്നു. ഫയര്‍ഫോഴ്‌സിനെ വിളിച്ച് പുറത്തേക്ക് വിവരമറിയിച്ച അബാസും തല്‍ഞ്ഞണം അവശനായി വീണിരുന്നു. അല്‍ വതനി ആശുപത്രിയില്‍ വെച്ച് രാവിലെ ഒമ്പത് മണിയോടടുത്താണ് ഫൈസല്‍ ഖാന്‍ മരിച്ചത്.
മരിച്ച ഫൈസല്‍ഖാന്‍ ഒന്നരമാസം മുമ്പും ഫൈറുസ് ഒന്നര വര്‍ഷം മുമ്പുമാണ് ജിദ്ദയില്‍ ജോലിക്കെത്തിയത്. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ജിദ്ദാ കെ.എം.സി.സി. പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്തുണ്ട്. ജിദ്ദയിലെ വിവിധ സാമൂഹൃ സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ പ്രവൃത്തിക്കുന്നവര്‍ ആശുപത്രി സന്ദര്‍ശിച്ചു.

No comments:

Post a Comment