Thursday, March 17, 2011

അല്‍ ഖസീം ഒ.ഐ.സി.സി.

ബുറൈദ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ടാണ് സി.പി.എം അച്ചുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതെന്ന് അല്‍ ഖസീം ഒ.ഐ.സി.സി. ഭാരവാഹികള്‍ പുറപ്പെടുവിച്ച പ്രസ്ഥാവനയില്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം വികസനം നടത്തിയെന്ന് അവകാശപ്പെടുന്ന ഇടത് മുന്നണി പിന്നെന്തിനാണ് സര്‍ക്കാറിന്റെ തലവനായ മുഖൃമന്ത്രിയെ ഒഴിവാക്കികൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്നത്? ഇത് ഇടതുമുന്നണിയുടെ പ്രതേൃകിച്ച് സി.പി.എംന്റെ കപട മുഖം തെളിയിക്കുന്നതാണ്. അച്ചുതാനന്ദന്റെ ആവനാഴിയിലെ അവസാനത്തെ അമ്പായിരുന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നേര്‍ക്ക് പ്രയോഗിച്ചത്. സി.പി.എം നേതൃത്വം തലപുകഞ്ഞ് ആലോചിച്ച ശേഷം അച്ചുതാനന്ദനെ ഒഴിവാക്കിയതിലുടെ കേരളത്തില്‍ സി.പി.എംന്റെ തകര്‍ച്ചക്ക് തുടക്കം കുറിച്ചിരിക്കയാണെന്ന് സംഘടനാ ഭാരവാഹികളായ കോയ വെള്ളയില്‍, റഫീഖ് പെരുവള്ളൂര്‍, ഷൗക്കത്ത് മമ്പാട്ടുകര, സുബൈര്‍ കളത്തില്‍ തുടങ്ങിയവര്‍ പുറപ്പെടുവിച്ച പ്രസ്ഥാവനയില്‍ പറയുന്നു.
നാളിതുവരെ ദര്‍ശിക്കാത്ത രീതിയില്‍ കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും ഐകൃം നിലനിര്‍ത്തി ഇടതുമുന്നണിയെ കേരളത്തിന്റെ മണ്ണില്‍നിന്നും തുടച്ചുനീക്കണമെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാന്‍ പ്രവിശൃയിലെ മുഴുവന്‍ മലയാളികളേയും നേരില്‍ കണ്ട് നാട്ടിലെ അവരുടെ ബന്ധുക്കളുടെയും സുഹൃത്തിക്കളുടെയും വോട്ടുകള്‍ നേടാനും ബുറൈദയിലെ യു.ഡി.എഫ് അനുയായികളുമായി സഹകരിച്ച് പ്രവൃത്തിക്കുമെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ജാഫറലി പാലക്കോട്
ജിദ്ദട, സൗദി അറേബൃ, മൊബൈല്‍ 00966-509986807

No comments:

Post a Comment