Thursday, March 17, 2011

ജിദ്ദാ ഇന്തൃന്‍ കോണ്‍സുലര്‍ സംഘം അബഹ സന്ദര്‍ശിക്കുന്നു.

ജാഫറലി പാലക്കോട്

അബഹ: ജിദ്ദാ ഇന്തൃന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ സംഘം മാര്‍ച്ച് 31 വൃാഴം, ഏപ്രീല്‍ 1 വെള്ളി എന്നീ തീയ്യതികളില്‍ അബഹ സന്ദര്‍ശിക്കും. അബഹ ഖമ്മീസ് റോഡിലെ അല്‍റായ ഹോട്ടലില്‍ താമസിക്കുന്ന സംഘം അസീര്‍ മേഖലയില്‍ ജോലിയാവശൃാര്‍ത്ഥം അധിവസിക്കുന്ന ഇന്തൃക്കാരുടെ പുതിയ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് പുതുക്കല്‍ തുടങ്ങിയവ ഒഴികെയുള്ള മറ്റ് സേവനങ്ങള്‍ ചെയ്ത്‌കൊടുക്കും. പാസ്‌പോര്‍ട്ട് വിഭാഗം കോണ്‍സുലര്‍ മദന്‍ ലാല്‍ റാഇഗര്‍ നേതൃത്വം നല്‍കുന്ന സംഘത്തോടൊപ്പം കോണ്‍സുലേറ്റിലെ കമ്മൃൂണിറ്റി വെല്‍ഫെയര്‍ വിഭാഗം ഉദേൃാഗസ്ഥരും ഉണ്ടായിരിക്കും. ഇന്തൃന്‍ തൊഴിലാളികള്‍ക്കുള്ള പരാതികള്‍ സമര്‍പ്പിക്കാനും ഇതുസംബന്ധമായി ചര്‍ച്ച നടത്താനും സാധിക്കും. രേഖകളുടെ സാക്ഷൃപ്പെടുത്തലുകള്‍ക്കും സംഘത്തിന് സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ സാക്ഷൃപ്പെടുത്തിയ രേഖകള്‍ മറ്റൊരു ദിവസമായിരിക്കും തിരിച്ച് വിതരണം ചെയ്യുക.

അബഹയില്‍നിന്നും റിപ്പോര്‍ട്ട് അയച്ചുതന്നത്: റിയാസ് ബാബു തെന്നാടന്‍

ജാഫറലി പാലക്കോട്
ജിദ്ദട, സൗദി അറേബൃ, മൊബൈല്‍ 00966-509986807

No comments:

Post a Comment