Tuesday, March 15, 2011

ജിദ്ദയില്‍യില്‍ നേരിയ തോതില്‍ മഴ പെയ്തു.


ജാഫറലി പാലക്കോട്,
15-03-2011
ജിദ്ദ: ചൊവ്വാഴ്ച ഉച്ചയോടെ ജിദ്ദയുടെ ചില ഭാഗങ്ങളില്‍ നേരിയ തോതില്‍ ചാറ്റല്‍ മഴ ഏത് നിമിഷവും ശക്തമായ മഴ പെയ്യുമെന്നതരത്തില്‍ ജിദ്ദയൊട്ടാകെ രാവിലെ മുതല്‍ അന്തരീക്ഷം ഇടുട്ട് മൂടികെട്ടിയ അവസ്ഥയിലായിരുന്നു. ബലദ്, ഷറഫിയ്യ, ബാബുമക്ക, തുവല്‍, പഴയ മക്കാ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ മഴ ലഭിച്ചു ഇത്തരമൊരു സാധൃത സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മഴയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ജിദ്ദയിലെ സൗദി സ്‌ക്കൂളുകളും വിദേശ സ്‌ക്കൂളുകളും ചൊവ്വാഴ്ച രാവിലെ 10 മണിമുതല്‍ തന്നെ ക്‌ളാസുകള്‍ ഒഴിവാക്കുകയും കുട്ടികളെ വീടുകളിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. സൗദി വിദൃാഭൃാസ മന്ത്രാലയം, സവിവില്‍ ഡിഫന്‍സ് മന്ത്രാലയം, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എന്നിവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിദൃാലയങ്ങള്‍ക്ക് അവധി നല്‍കിയത്. മഴയുണ്ടെങ്കില്‍ നാളെ(ബുധന്‍)യും സ്‌ക്കൂളുകള്‍ക്ക് അവധിയായിരിക്കും. എന്നാല്‍ പരീക്ഷകള്‍ നടക്കുന്ന വിദൃാലയങ്ങള്‍ പരീക്ഷാ നടത്തിപ്പിനെ ബാധിക്കാത്ത രിതിയില്‍ സ്‌ക്കൂള്‍ പ്രവൃത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

20 മുതല്‍ 30 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധൃതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. മഴ കണ്ടതിനെ തുടര്‍ന്ന് ചില കമ്പനികള്‍ തൊഴിലാളികള്‍ക്ക് നേരത്തെ വീടണയാന്‍ അവസരം നല്‍കുകയും ചെയ്തിരുന്നു.
ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ
മൊബൈല്‍ 00966-509986807

6 comments:

  1. മുമ്പൊക്കെ സൌദിയില്‍ വര്‍ഷത്തില്‍ അഞ്ചു മിനിറ്റ് മഴ പെയ്തെങ്കില്‍ ആയി. പെയ്യാത്ത വര്‍ഷവും ഉണ്ടാകാറുണ്ട്. ഇപ്പോള്‍ വര്‍ഷത്തില്‍ ധാരാളം മഴ കിട്ടുന്നു.

    ഒരു വര്ഷം മുമ്പുണ്ടായ വെള്ളപ്പോക്കത്തിനു ശേഷം മഴ എന്ന് കേള്‍ക്കുമ്പോള്‍ സ്വദേശി - വിദേശി വ്യത്യാസമില്ലാതെ ഭയമാണ്. ഇവിടെയുള്ളവര്‍ മാത്രമല്ല മറ്റു ഗള്‍ഫ് രാജ്യങ്ങളിലും നാട്ടിലും ഉള്ളവര്‍ വരെ ബേജാറാവുന്നു; ഉടനെ ചോദിക്കല്‍ വല്ല പ്രശ്നവും ഉണ്ടോ എന്നാണ്.

    ReplyDelete
  2. മഴ മഴ കുട കുട മഴ വന്നാല്‍ വീട്ടില്‍ പോ, അല്ലാതെ പിന്നെ എന്തു ചെയ്യാന്‍...............

    ReplyDelete
  3. നാളെ മഴക്കു സാധ്യത ഉണ്ടോ ?

    ReplyDelete
  4. Undennanu kaalaavastha nireekshanan.

    ReplyDelete
  5. കാലാവസ്ഥയിലെ മാറ്റങ്ങൾ ആഗോള തലത്തിൽ നേരിട്ടുകോണ്ടിരിക്കുന്നു എന്നതിന്റെ സൂചനകൾ!

    ReplyDelete