
റിയാദ്: മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, പൊന്നാനി, തവനൂര്‍ നിയമസഭാ മണ്ഡലങ്ങളിലേക്ക് മത്‌സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെക്കാനുള്ള ജാമ്യത്തുക ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മററിക്ക് കീഴിലുള്ള മലപ്പുറം ജില്ലാ കമ്മററി സംഭാവനയായി നല്‍കി. ബത്ഹയിലെ ഒ.ഐ.സി.സി ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നാട്ടിലേക്ക് പോകുന്ന സെന്‍ട്രല്‍ കമ്മററി വൈസ് പ്രസിഡണ്ട് സലീം കളക്കരക്ക് ജാമ്യത്തുകക്കുള്ള ചെക്ക് മലപ്പുറം ജില്ലാ കമ്മററി പ്രസിഡണ്ട് സിദ്ദീഖ് കല്ലൂപറമ്പന്‍ കൈമാറി. ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍ കുമാര്‍, പി.ടി അജയ മോഹന്‍, വി.വി പ്രകാശ് എന്നീ കോണ്‍ഗ്രസ് നേതാക്കളാണ് യഥാക്രമം നിലമ്പൂര്‍, വണ്ടൂര്‍, പൊന്നാനി, തവനൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നും യു.ഡി.എഫ് ടിക്കററില്‍ ജനവിധി തേടുന്നത്.
സെന്‍ട്രല്‍ കമ്മററി പ്രസിഡണ്ട് സി.എം. കുഞ്ഞി കുമ്പള, ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, ഫിറോസ് ബാബു, മലപ്പുറം ജില്ലാ കമ്മററി ജനറല്‍ സെക്രട്ടറി ഷാജഹാന്‍ എടക്കര, ട്രഷറര്‍ ഉമ്മര്‍ ഉത്തേപ്പാടന്‍, സെന്‍ട്രല്‍ കമ്മററി നിര്‍വ്വാഹക സമിതിയംഗം മുസ്തഫ പാണ്ടിക്കാട്, വിശ്വനാഥന്‍ ചെറുകാട്, ജംഷീദ് തുവ്വൂര്‍, ഷൗക്കത്ത് മഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ മുഴുവന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടേയും വിജയത്തിനായി വിവിധ പ്രചരണ പരിപാടികളാണ് റിയാദിലെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മററി ആസൂത്രണം ചെയ്തിരിക്കുന്നത്. വാഹന പ്രചരണ ജാഥകളോടൊപ്പം, കോല്‍ക്കളി, തെരുവു നാടകം മുതലായവ സജജീകരിച്ച പ്രത്യേക വാഹനങ്ങള്‍ എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തും. പ്രവാസി കുടുംബങ്ങളേയും മററും കേന്ദ്രീകരിച്ചു കൊണ്ടുള്ള മററ് ക്യാമ്പയിനുകളും ജില്ലാ കമ്മററി നടപ്പിലാക്കുമെന്ന് പ്രസിഡണ്ട് സിദ്ദീഖ് കല്ലൂപറമ്പന്‍ പറഞ്ഞു.
ഫോട്ടോ: മലപ്പുറം ജില്ലയില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടി വെക്കാനുള്ള ജാമ്യത്തുക റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മററി പ്രസിഡണ്ട് സിദ്ദീഖ് കല്ലൂപറമ്പന്‍ സെന്‍ട്രല്‍ കമ്മററി വൈസ് പ്രസിഡണ്ട് സലീം കളക്കരക്ക് കൈമാറുന്നു.
No comments:
Post a Comment