
ബുറൈദ: ബുറൈദക്ക് സമീപം അല്‍ ബോസറില്‍ കഴിഞ്ഞ ദിവസം രാത്രി സൈക്കിള്‍ യാത്രക്കാരനായ മലയാളി യുവാവ് വാഹനം ഇടിച്ച് മരിച്ചു. വയനാട് പുല്‍പള്ളി തന്തയില്‍ വീട്ടില്‍ മുഹമ്മദ്, ഫാത്തിമ ദമ്പദികളുടെ മകന്‍ മുഹമ്മദ് നൗഷാദ്(37) ആണ് മരിച്ചത്. അല്‍ ബോസില്‍ കൃഷിയിടത്തിലും ഒപ്പം ആടിനെ മേയ്ക്കല്‍ ജോലിയിലുമായിരുന്നു. രാത്രി ജോലി കഴിഞ്ഞ് അടുത്ത ഷോപ്പില്‍ നിന്നും ആഹാര സാധനങ്ങള്‍ വാങ്ങി സൈക്കിളില്‍ മടങ്ങവെ അമിത വേഗതയില്‍ വന്ന സൗദി പൗരന്‍ ഓടിച്ച വാഹനം തട്ടി തല്‍ക്ഷണം മരിക്കുകയായിരുന്നു. ബുറൈദയിലെ സാമുഹൃ പ്രവര്‍ത്തകനായ ഇഖ്ബാല്‍ പള്ളിമുക്കിനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അറിയിച്ചാണ് മരണവിവരം. ഒന്നര വര്‍ഷം മുമ്പാണ് നൗഷാദ് ഇവിടെ ജോലിക്കെത്തിയത്. ഭാരൃ റുഖിയ. നൗഫിയ(16), നിന്‍സില(14), ഫഹീല(12), അജ്മല്‍(6) മക്കളാണ്. ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ഇവിടെതന്നെ ഖബറടക്കും.
മരുഭൂമിയിലെ ദുരിത പര്‍വ്വത്തില്‍ കാത്തിരുന്നത് ഇങ്ങിനെ ഒരു അന്ത്യമായിരുന്നോ ?
ReplyDeleteകരുണാമയനായ അല്ലാഹുവേ നീ എല്ലാം അറിയുന്നവനല്ലേ. ഈ സാധു മനുഷ്യന് നീ പരലോകത്ത് ഒരുക്കിവെച്ച സ്വര്‍ഗം നല്‍കേണമേ. ആമീന്‍
ഭാര്യയും നാല് മക്കളും കുടുംബവും...
ReplyDeleteഅവസാനമായി ഒന്ന് കാണാന്‍ പോലും കഴിയാത്ത അവരുടെ തീരാത്ത ദു:ഖത്തില്‍ പങ്കു ചേരുന്നു. വിട്ടു പിരിഞ്ഞ നൌഷാദിന് വേണ്ടി പ്രാര്‍ഥിക്കുന്നു. ഓരോ മരണവും ജീവിച്ചിരിക്കുന്ന നമ്മെ പലതും ഓര്‍മ്മപ്പെടുത്തുന്നുണ്ട്!
إنا لله وإنا إليه راجعون
ReplyDeletee sahodaranu vendi njan prarthikkunnu ,allahu iyyaku shuhadakkalil ulpeduthumarakatte
ReplyDelete