താഴെ കൊടുത്ത എന്റെ വാര്‍ത്ത മലയാള മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ് ലിങ്ക്:
ജിദ്ദാ കോണ്‍സുലേറ്റ് പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ പ്രവര്‍ത്തനം തിങ്ങളാഴ്ച പുനരാരംഭിക്കുന്നു.
ജാഫറലി പാലക്കോട്

ജിദ്ദ: ആറാഴ്ച മുമ്പ് ജിദ്ദയിലുണ്ടായ വെള്ളപൊക്കത്തെ തുടര്‍ന്ന് താറുമാറായ ജിദ്ദാ ഇന്തൃന്‍ കോണ്‍സുലേറ്റ് പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ പ്രവര്‍ത്തനം അടുത്ത തിങ്കളാഴ്ചയോടെ
പുനരാരംഭിക്കാനാകുമെന്ന് കോണ്‍സുലര്‍ വിസാ വിഭാഗം
തലവന്‍ ആര്‍. എസ്. ഖരായത്ത് പ്രതൃാശ പ്രകടിപ്പിച്ചു. ദല്‍ഹിയില്‍നിന്നും ഇന്ന്(ശനിയാഴ്ച) രണ്ട് വിദഗ്ധര്‍ എത്തുന്നതോടെ വെള്ളപൊക്കം മുലം കേടുപാടായ കംപൃൂട്ടര്‍, സെര്‍വര്‍ സംവിധാനങ്ങള്‍ എളുപ്പത്തില്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ സാധിക്കുമെന്നും അങ്ങിനെയെങ്കില്‍ തിങ്ങളാഴ്ചയോടെ പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭൃമാക്കാനാകുമെന്നുമാണ് ഖരായത്ത് പറഞ്ഞത്. ഇന്നാല്‍ സെര്‍വര്‍ പൂര്‍ണ്ണമായും നശിച്ചതിനാല്‍ പുതിയവ വാങ്ങുകയാണ് ചെയ്തിട്ടുള്ളത്. വിദഗ്ധര്‍ എത്തുന്നതോടെ ഇവയുടെ പ്രവര്‍ത്തനം സാധൃമാകും.
പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചതിനാല്‍ അതൃാവശൃക്കാര്‍ റിയാദ് ഇന്തൃന്‍ എംബസിയുമായി ബന്ധപ്പെട്ടായിരുന്നു സേവനം ലഭൃമാക്കിയിരുന്നത്. കഴിഞ്ഞ ജനുവരി 26ന് ജിദ്ദയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപൊക്കത്തെ തുടര്‍ന്നായിരുന്നു ജിദ്ദാ കോണ്‍സുലേറ്റിലെ പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചത്. വെള്ളപൊക്കം ജിദ്ദാ കോണ്‍സുലേറ്റില്‍ വന്‍ നാശമായിരുന്നു ഉണ്ടാക്കിയിരുന്നത്. പാസ്‌പോര്‍ട്ട് വിഭാഗം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങുകയും വിവിധ രേഖകളും മെഷിനറികളും നശിച്ചിരുന്നു.
സാങ്കേതിക വിദഗ്ധര്‍ എത്തിയ ശേഷം കംപൃൂട്ടര്‍, സെര്‍വര്‍ എന്നിവയുടെ സ്ഥിഗതികള്‍ ആദൃം പരിശോധിക്കും. പ്രിന്റിംഗ് ഉള്‍പ്പെടേയുള്ള ജോലികള്‍ ശരിയാക്കാനുണ്ട്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ആദൃ പരിഗണന അടിയന്തിരാവശൃക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ക്കായിരിക്കും. പക്ഷെ എമര്‍സന്‍സി സര്‍വ്വീസിനുള്ള തുക ഇവര്‍ നല്‍കേണ്ടിവരും. തിങ്കളാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാധിക്കുമെന്നതിനാല്‍ റിയാദ് എംബസിയിലേക്ക് അയക്കുന്നതിന് ഇനിമുതല്‍ പാസ്‌പോര്‍ട്ടുകള്‍ ശേഖരിക്കേണ്ടതില്ലെന്ന് സ്വകാരൃ ഏജന്‍സികള്‍ക്ക് കോണ്‍സുലേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്ത്ദിവസത്തിലധികം സമയമെടുത്തായിരുന്നു റിയാദിലയച്ച് പാസ്‌പോര്‍ട്ട് പുതുക്കുക, ഇഷൃൂ ചെയ്യുക എന്നിവ കഴിഞ്ഞ ആറാഴ്ച കാലം ചെയ്തിരുന്നത്. ഇതിനായി റിയാദ് എംബസിയിലേക്ക് നാല് ഉദേൃാഗസ്ഥരേയും ജിദ്ദാ കോണ്‍സുലേറ്റില്‍നിന്നും അയച്ചിരുന്നു. ഇവരേയും തിരിച്ച് വിളിച്ചിട്ടുണ്ട്.
മാര്‍ച്ച് അവസാനവാരം നാട്ടില്‍ വിദൃാലയങ്ങള്‍ അടക്കുന്ന സമയ് കുട്ടികളോടൊപ്പം ചെലവിടാനുദ്ദേശിച്ച് നിരവധിപേര്‍ വെക്കേഷനും മറ്റും നാട്ടില്‍ പോകാന്‍ തീരുമാനിച്ചെങ്കിലും പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ പ്രവര്‍ത്തനം നേരേയാകാത്തതില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നു. രണ്ടാഴ്ചക്കകം പ്രവര്‍ത്തനം നേരെയാക്കുമെന്നായിരുന്നു അധികൃതര പറഞ്ഞിരുന്നെങ്കിലും നീണ്ടുപോവുകയാണുണ്ടായത്.
ജാഫറലി പാലക്കോട്
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍: 00966 509986807
No comments:
Post a Comment